നായ്ക്കളുടെ ആക്രമണം: യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്

താമരശേരിയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെയാണ് കേസ്. നായ്ക്കളുടെ ഉടമ റോഷന്റെ പരാതിയിലാണ് നടപടി. റോഷനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണ് പരുക്കേറ്റത്. മദ്രസയില്‍ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയതായിരുന്നു ഫൗസിയ. റോഡിലേക്കിറങ്ങിയതും നായ്ക്കള്‍ വളഞ്ഞു. ‌സമീപത്തുണ്ടായിരുന്നുവര്‍ എത്തിയാണ് നായ്ക്കളെ ഒാടിച്ച് യുവതിയെ രക്ഷപെടുത്തിയത്. സാരമായി പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് നാട്ടുകാരനായ പ്രഭാകരന് കടിയേറ്റത്. മുമ്പ് […]

Continue Reading

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം, ആശുപത്രികൾക്ക് അനുമതി

ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആശുപത്രികൾക്ക് അനുമതി.  സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്താൻ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ നിലയിലുള്ളതൊഴികെയുള്ള മൃതശരീരങ്ങൾ മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ വെച്ച് സൂര്യാസ്തമയത്തിനുശേഷവും പോസ്റ്റ്‌മോർട്ടം നടത്താമെന്നാണ് പുതിയ നിർദ്ദേശം. അവയവദാന നടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശം കേന്ദ്രം നടപ്പിലാക്കുന്നത്. 

Continue Reading

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾ മാറ്റി

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് മൂന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണം. അതേസമയം, സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളിൽ ലഭ്യമാക്കണം. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള, എംജി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 4547 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 […]

Continue Reading

‘സ്വന്തം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ചിരിച്ചുകൊണ്ട് പറയുന്ന സുരേന്ദ്രന്‍’; അണികള്‍ക്കിടയില്‍ നിന്ന് വിമര്‍ശനം

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചിരിച്ചുകൊണ്ട് പ്രതികരിക്കാനെത്തിയ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനം ശക്തം. സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സുകളിലാണ് ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കും മുന്‍പാണ് സുരേന്ദ്രന്റെ ചിരി. ”സ്വന്തം പ്രവര്‍ത്തകന്‍ മരിച്ച വാര്‍ത്ത പറയാന്‍ ചിരിച്ചു കൊണ്ട് വരുന്ന ഒരേ ഒരു നേതാവാണ് സുരേന്ദ്രന്‍”, ”അണികള്‍ കൊല്ലപ്പെടുമ്പോളും നേതാക്കള്‍ ചിരിച്ചു കളിച്ചു വാര്‍ത്ത സമ്മേളനം നടത്തുന്നു”, ”ആ ചിരി ഒഴിവാക്കാമായിരുന്നു”, ”ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ചിരിച്ചു […]

Continue Reading

മുളിയാറിൽ യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി

*തീവ്രവാദം വിസ്മയം അല്ല. ലഹരിക്ക് മതമില്ല. ഇന്ത്യ മത രാഷ്ട്രമല്ല* എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന *യുണൈറ്റഡ് ഇന്ത്യ* ക്യാമ്പയിൻ ഭാഗമായി *യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം കമ്മിറ്റി* യുടെ നേതൃത്വത്തിൽ എരിഞ്ചേരി മുതൽ ബോവിക്കാനം വരെ പദയാത്ര നടത്തി. ജനശ്രീ ജില്ലാ ചെയർമാൻ ശ്രീ കെ നീലകണ്ഠൻ യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം പ്രസിഡണ്ട് ശ്രീ സുധീഷ് പാത്തനടുക്കത്തിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് കാസർഗോഡ് […]

Continue Reading

കുമ്പള സി.എച്ച് സിയിൽ ലോക പ്രമേഹ ദിനത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ ശ്രദ്ധേയമായി

കുമ്പള: ലോകപ്രമേഹ ദിനത്തിൽ കുമ്പള സി.എച്ച് സിയിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ ശ്രദ്ധേയമായി.സെമിനാർ,പ്രമേഹം, രക്തസമ്മർദ്ദം,ബി.എം.ഐപരിശോധന,പ്രമേഹത്തിനെതിരെ കൈ ഒപ്പ്,പോസ്റ്റർ രചന എന്നിവ നടത്തി.14 മുതൽ 22 വരെ സൈക്കിൾഓട്ടം,നടത്തം എന്നിവ നടത്തും.പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർമൊഗ്രാൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രേമാവതി അദ്ധ്യക്ഷം വഹിച്ചു.ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് പ്രമേഹദിന സന്ദേശം നൽകി.ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ ,മാലിക്ക്ദിനാർ കോളേജ് നഴ്സിംഗ് ട്യൂട്ടർ സ്വാതി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സിസി,സീനിയർ നഴ്സിംഗ് ഓഫീസർ സുധ എന്നിവർ […]

Continue Reading

ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജവഹര്‍ലാല്‍ നെഹ്റു ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥന സദസ്സും നടത്തി

ചെങ്കള : ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ജന്മദിനത്തോടനുബന്ധിച്ച ഛായ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥന സദസ്സും നടത്തി. മണ്ഡലം പ്രസിഡന്റ് എം അബൂബക്കറിന്റെ അധ്യക്ഷതയില്‍ എതിര്‍ത്തോട് കോണ്‍ഗ്രസ് ഭവനില്‍ വെച്ച് നടന്ന പരിപാടി കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി എ ഇസ്മായില്‍ ഉല്‍ഘടനം ചെയ്തു ,എം പുരുഷോത്തമന്‍ നായര്‍ ,കുഞ്ഞി കൃഷ്ണന്‍ നായര്‍ ,ശ്രീമതി എം ഭവാനി ,ഷാഫി ചൂരിപള്ളം,ദീപക് യാദവ് ,നാസര്‍ കട്ട്‌കൊച്ചി ,ശ്രീധരന്‍ ആചാരി ,ഗിരി അബൂബക്കര്‍, […]

Continue Reading

എസ്.ഇ .യു . ജില്ലാ സമ്മേളനം സമാപിച്ചു

കാസറഗോഡ് :- ‘അതിജീവനം തേടുന്ന സിവിൽ സർവ്വീസ്, അനിവാര്യമാകുന്ന വീണ്ടെടുപ്പ്’ എന്ന പ്രമേയവുമായി 2021 ഡിസംബർ 26, 27 തീയതികളിൽ കാസറഗോഡ് വെച്ച് നടത്തപ്പെടുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) 39ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസറഗോഡ് പി. ബി അബ്ദുൽ റസാഖ് നഗറിൽ നടന്ന ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന എസ്.ഇ.യു പ്രസിഡന്റ് എ.എം അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹംസത്ത് കെ. പി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട […]

Continue Reading

ഭരണകൂട കെടുകാര്യസ്തത ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കരുത്*- *എസ്.ഇ.യു

കാസറഗോഡ് : ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതടക്കമുള്ള സർക്കാർ സംവിധാനത്തിലെ വീഴ്ചകൾ മറച്ച് വെച്ച് സർക്കാർ ഓഫീസുകളിൽ മിന്നൽ പരിശോധനകൾ നടത്തി ഉദ്യോഗസ്ഥരുടെ ആത്‌മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധം പരസ്യമായി അധിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ [എസ്.ഇ.യു. ] ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.സർക്കാർ ഓഫീസുകളിൽ ജനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടത് ഭരണകൂട ഉത്തരവാദിത്വമാണെന്നിരിക്കെ, അത്പാടെ വിസ്മരിച്ച് ക്യാമറയുമായി വന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ മേൽ കുതിര കയറുന്നതും നടപടി എടുക്കുന്നതും അധികാരികൾ അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മാനദണ്ഡ വിരുദ്ധമായ സ്ഥലം […]

Continue Reading