കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി കാസറഗോഡ് സ്വദേശി പിടിയിൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസർഗോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീഫിൽ നിന്നും 40 ലക്ഷം രൂപ വില വരുന്ന 204 ഗ്രാം എം.ഡി.എം.എ യാണ് പിടികൂടിയത്. ആർ പി എഫും എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെടുത്തത്.ബംഗലൂരുവിൽ നിന്ന് എം.ഡി.എം.എ വാങ്ങിയ ശേഷം കോയമ്പത്തൂരിലെത്തിയ ഹാരീഫ് അവിടെ നിന്നാണ് കണ്ണൂരിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ വച്ച് ആർ പി എഫും എക്സൈസ് ഇന്റലിജൻസും ബാഗ് പരിശോധിക്കുകയായിരുന്നു. […]

Continue Reading

പുസ്‌തക സഞ്ചാരത്തിന് തുടക്കമായി

പുത്തിഗെ : ഐപിബി ബുക്ക് & മഴവിൽ ക്ലബ് സംയുക്തമായി കാസർഗോഡിൽ നിന്നും തിരുവനന്തപുരം വരെ നടത്തുന്ന പുസ്തക സഞ്ചാരത്തിന് ജില്ലയിൽ തുടക്കമായി.മുഹിമ്മാത്ത് സ്കൂളിൽ നടന്ന പരിപാടി സ്കൂൾ മാനേജർ സുലൈമാൻ കരിവള്ളൂരിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ നിരീക്ഷകൻ ഡോ:വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് ജില്ലാ സെക്രട്ടറി മൻഷാദ് അഹ്‌സനി ആമുഖപ്രഭാഷണം നടത്തി. ജില്ലയിൽ ജനുവരി 5 ന് ആരംഭിക്കുന്ന പുസ്തക സഞ്ചാരം 9 ദിവസങ്ങളിലായി മഞ്ചേശ്വരം മള്ഹർ വുമൺസ് കോളേജ്,ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ,തൃക്കരിപ്പൂർ […]

Continue Reading

പുരുഷന്മാരെ മറികടന്ന് സ്ത്രീകൾ; ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങൾ

മലപ്പുറം: സംസ്ഥാന മുസ്‌ലിംലീഗിന്റെ മെമ്പർഷിപ്പ് ക്യാംപയിൻ പൂർത്തിയായി. പാർട്ടിക്ക് സംസ്ഥാനത്ത് ആകെ 24,33,295 അംഗങ്ങളാണുള്ളത്. ഇതിന് മുമ്പ് ക്യാംപയിൻ നടന്ന 2016ൽ 22 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2,33,295 അംഗങ്ങളുടെ വർധന.നിലവിൽ അംഗത്വമെടുത്തവരിൽ അമ്പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്. പുരുഷ അംഗങ്ങൾ 49 ശതമാനം. ആകെ അംഗങ്ങളിൽ 61 ശതമാനവും 35 വയസ്സിൽ താഴെയുള്ളരാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. നവംബർ ഒന്നിനാണ് ലീഗ് അംഗത്വ ക്യാംപയിൻ ആരംഭിച്ചത്. പാർട്ടി അംഗത്വ കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ […]

Continue Reading

ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന ശല്യം അധികൃതർ മൗനം വെടിയണം – എസ് വൈ എസ്

പള്ളംങ്കോട്: ജനവാസ കേന്ദ്രങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ശല്യവും മറ്റു വന്യമൃഗശല്യവും ആയിരത്തോളം വരുന്ന കുടുംബങ്ങളുടെ ജീവൻ ഭീഷണിയാണ്. വൻ കൃഷി നാശവും തുടർക്കഥയാവുന്നത് പരിഹരിക്കാൻ അധികൃതിരുടെ ഭാഗത്ത് നിന്ന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്.ദേലംപാടി, കാറഡുക്ക പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇത് വരെ റിപ്പോർട്ട് ചെയ്ത കേസുകൾ പഠിക്കുകയും പ്രതിരോധ മാർഗങ്ങൾ വനം, വന്യ ജീവി വകുപ്പ് അധികൃതർ കാണേണ്ടതുണ്ടെന്ന് എസ് വൈ എസ് പള്ളംങ്കോട് സർക്കിൾവാർഷിക കൗൺസിൽ ആവശ്യപ്പെട്ടു.കൗൺസിൽ, ജലീൽ സഖാഫി യുടെ അദ്ധ്യക്ഷതയിൽ റസാഖ് […]

Continue Reading

‘ശബരിമലയില്‍ അരവണയ്ക്ക് ഗുണനിലവാരമില്ലാത്ത ഏലക്ക, ഭക്ഷണ പദാര്‍ത്ഥത്തില്‍ കീടനാശിനിയുടെ അംശം’; റിപ്പോര്‍ട്ട്

ശബരിമല: ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ലാബ് റിപ്പോർട്ട്. കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണു ഉപയോഗിക്കുന്നതെന്ന് കണ്ടെത്തൽ.തിരുവനന്തപുരം ലാബിന്റെ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു പരിശോധന. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി.അതേസമയം, ലാബ് റിപ്പോർട്ടിൽ ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ പറഞ്ഞു. പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഏലക്ക വാങ്ങുന്നതെന്നും അദ്ദേഹം […]

Continue Reading

യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം; പിഎഫ്‌ഐ പ്രവര്‍ത്തകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഫ്രതിഫലം പ്രഖ്യാപിച്ച് എന്‍ഐഎ

കോഴിക്കോട്: ദക്ഷിണ കന്നടയിലെ ബെല്ലാരിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു ജൂലായ് 26-ന് കൊല്ലപ്പെട്ട കേസിൽ ഒളിവിലുള്ള നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പ്രതിഫലം പ്രഖ്യാപിച്ചു. പി.എഫ്.ഐ. പ്രവർത്തകരുടെ ഫോട്ടോകളും മേൽവിലാസവും ഉൾപ്പെട്ട നോട്ടീസ് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ എൻ.ഐ.എ. പതിച്ചു. ഇത് കൂടാതെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. ദക്ഷിണ കന്നടക്കാരനായ സുള്ളിയ സ്വദേശി ബൂദു ഹൗസിൽ എസ്. മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ […]

Continue Reading

കല്യാണ തിരക്കിനിടയിൽ 20-കാരിയുടെ മുടി മുറിച്ചതായി പരാതി, സംഭവം അറിഞ്ഞത് തിരിച്ച് വീട്ടിലെത്തിയപ്പോൾ

കണ്ണൂർ: കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി തിരക്കിനിടയിൽ ആരോ മുറിച്ചു മാറ്റിയതായി പരാതി. കരിവെള്ളൂർ സ്വദേശിയും ബിരുദവിദ്യാർഥിയുമായ 20-കാരിക്കാണ് മുടി നഷ്ടപ്പെട്ടത്. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. 20 സെന്റിമീറ്ററോളം നീളമുള്ള മുടിയാണ് മുറിച്ചു മാറ്റിയത്.കല്യാണത്തിൽ പങ്കെടുത്ത് വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മുടി മുറിച്ചുമാറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തിൽ എത്തി അന്വേഷിച്ചപ്പോൾ, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു.രക്ഷിതാക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി. മുടി മാഫിയയെക്കെുറിച്ച് പോലീസ് […]

Continue Reading

അധ്യാപക ഒഴിവ്

▪️ഉദിനൂർ ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ ഹൈസ് കൂൾ വിഭാഗം ഫിസിക്കൽ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവ്. ഇന്റർവ്യൂ നാലിന് പകൽ 11. ▪️തൃക്കരിപ്പൂർ വിപിപിഎം കെപിഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കെമി സി ജൂനിയർ അധ്യാപക ഒഴി വ്. ഇന്റർവ്യൂ ബുധൻ രാവിലെ പത്തിന്. ▪️കാഞ്ഞങ്ങാട് ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ഹിന്ദി ഒഴിവ്. ഇന്റർവ്യൂ 13ന് പകൽ 110. ▪️മൊഗ്രാൽ ഗവ. വൊക്കേഷണൽ […]

Continue Reading

മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തി യുവാവ്. കോഴിക്കോട് ഉള്ളിയേരി പാലോറ സ്റ്റോപ്പ് നാറാംകുളങ്ങരയില്‍നിന്നുള്ള ദൃശ്യം (വീഡിയോ കാണാം )

മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തി യുവാവ്. കോഴിക്കോട് ഉള്ളിയേരി പാലോറ സ്റ്റോപ്പ് നാറാംകുളങ്ങരയില്‍നിന്നുള്ള ദൃശ്യം (വീഡിയോ കാണാം )

Continue Reading

പ്രണയം നടിച്ച് 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; യുവാവിനെതിരെ കേസ്

കാസർകോട്: പ്രണയം നടിച്ച് 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് വീടിന് സമീപത്തെ 22 കാരനായ യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്.2022 സെപ്റ്റംബർ മാസത്തിലാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് വനിതാ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading