ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ സാധ്യത; മിനിമം ചാര്‍ജ് പത്ത് രൂപയാക്കും

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ സാധ്യത. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉടന്‍ കൂട്ടില്ലെന്നാണ് സൂചന. ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ആന്‍റണി രാജു അനുഭാവപൂര്‍ണമായ നിലപാടെടുത്തതോടയാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാലസമരം പിന്‍വലിച്ചത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണമെന്നായിരുന്നു ആവശ്യമെങ്കിലും യാത്രക്കാരുടെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മിനിമം നിരക്കില്‍ രണ്ടു രൂപയുടെവര്‍ധന വരുത്താനാണ് സര്‍ക്കാരിന്റെ ആലോചന. ഈ മാസം 18നകം തീരുമാനമുണ്ടാകും. […]

Continue Reading

ആസിഡ് കുടിച്ച് നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മൂത്തമകളും മരണത്തിന് കീഴടങ്ങി

കോട്ടയം ബ്രഹ്‌മമംഗലത്ത് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കാലായിൽ സുകുമാരന്റെ ഭാര്യ സീന, മകൾ സൂര്യ എന്നിവരാണ് മരിച്ചത്. സുകുമാരനും മറ്റൊരു മകളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോവിഡിനെ തുടർന്നുണ്ടായ മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇന്നലെ രാത്രിയാണ് ആത്മഹത്യ ശ്രമം നടന്നത്. ഇളയമകൾ സുവർണ്ണ അയൽപ്പക്കത്തെ ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. നാലുപേരെയും ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഭാര്യ സീന യാത്രമധ്യേ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ […]

Continue Reading

സംസ്ഥാനത്ത് 175 മദ്യവിൽപ്പനശാലകൾ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ

കൊച്ചി: സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ (Liquor shops) കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ (Kerala LDF govt) ഹൈക്കോടതിയെ (High Court of Kerala) അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ (Bevco – Beverages Corporation) ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു.

Continue Reading

കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ആലപ്പുഴ: ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും അഞ്ചു മാസം പ്രായമുള്ള മകൾ കൽക്കിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരെയും വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ ശാന്തിക്കാരനായ അതിഥിയുടെ ഭർത്താവ് ഹരിപാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്‍റെ മാനസിക വിഷമത്തിലാണ് അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക […]

Continue Reading

മയക്കു മരുന്ന് വില്പന,വധശ്രമം തട്ടിക്കൊണ്ടു പോകൽ: കാസർകോട് ഉളിയത്തടുക്കയിലെ അബ്ദുൾ സമദിനെതിരെ കാപ്പ ചുമത്തി

കാസർകോട്: ഉളിയത്തടുക്ക ബിലാൽ നഗരിലെ ഇ കെ അബ്ദുൽ സമദിനെതിരെ (28) കാപ്പ ചുമത്തി ഉത്തരവ്. മയക്കു മരുന്ന് വില്പന,വധശ്രമം തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ കാസറഗോഡ്, വിദ്യാനഗർ, ബദിയഡുക്ക കുമ്പള പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്കയിലെ സമദിനെതിരെയാണ് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജില്ലകളക്ടർ ഉത്തരവ് ഇറക്കിയത്. വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടു സമദാനി കഴിഞ്ഞ 6 മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ […]

Continue Reading

നെഹര്‍ കോളേജിലെ റാഗിങ്; ആറുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂരിലെ നെഹർ കോളേജിൽ വിദ്യാര്‍ത്ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. […]

Continue Reading

നടി കോഴിക്കോട് ശാരദ അന്തരിച്ചു

സിനിമ,സീരിയല്‍ നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു.  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്‍റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ്  ശാരദ സിനിമയിലേക്ക് എത്തുന്നത്. 1985 – 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 10/11/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

യു.കെയിൽ കോവാക്​സിന്​ അംഗീകാരം; നവംബർ 22 മുതൽ ക്വാറന്‍റീനില്ലാതെ രാജ്യത്ത്​ പ്രവേശിക്കാം

ലണ്ടൻ: ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ്​ പ്രതിരോധ വാക്​സിനായ കോവാക്​സിൻ സ്വീകരിച്ചവർക്കും യു.കെയിൽ പ്രവേശനാനുമതി. നവംബർ 22 മുതലാണ്​ കോവാക്​സിൻ സ്വീകരിച്ചവർക്ക്​ പ്രവേശനാനുമതി നൽകുക. ക്വാറൻറീനില്ലാതെ അന്നുമുതൽ യു.കെയിൽ പ്രവേശിക്കാം. കോവാക്​സിൻ സ്വീകരിച്ചവർക്ക്​ യു.കെയിൽ പ്രവേശനാനുമതി നൽകാനുള്ള തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്​ ഗുണകരമാകും.

Continue Reading