മലാല യൂസഫ്സായ് വിവാഹിതയായി

നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്‍റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. ‘ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു. ബര്‍മിങ്ഹാമിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് നടത്തി. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം’- വിവാഹ ഫോട്ടോ പങ്കുവെച്ച് മലാല ട്വിറ്ററില്‍ കുറിച്ചു.

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും.

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും* കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും*കണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ11/11/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324 Note: […]

Continue Reading

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക്, ബില്ല് നിയമസഭ പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടു. ബില്ല് നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു. നിയമനം പിഎസ് സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു.  ഈ ഓർഡിനൻസിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്. 

Continue Reading

നവംമ്പർ 14-ലോക പ്രമേഹ ദിനം.ഃ എൽ.ബി.എസ്.എൻജിനീയറിങ് കോളേജിൽ സെമിനാറും, പോസ്റ്റർ & കാർട്ടൂൺ മത്സരവും , പരിശോധന ക്യാമ്പും നടത്തി..

നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻറെയും, മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് കാസർഗോഡ് സ്റ്റാഫ് ക്ലബ്ബിൻറെയും, കമ്മ്യൂണിറ്റി ന്യൂട്രീഷ്യൻ ഫോറം-കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് – കാസർകോഡ് വെച്ച് നടത്തിയ സെമിനാർ, പോസ്റ്റർ & കാർട്ടൂൺ മത്സരം, ബ്ലഡ് പ്രഷർ & പ്രമേഹ പരിശോധന ജീവിതശൈലീരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കാക്കാൻ ബി.എം.ഐ & വേസ്റ്റ് ഹിപ്പ് റേഷ്യോ പരിശോധന തുടങ്ങിയ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് […]

Continue Reading

വിരാട് കോലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മ ഇന്ത്യന്‍ നായകനാവും

മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്‍റെ(Team India) ക്യാപ്റ്റനായി രോഹിത് ശര്‍മയെ(Rohit Sharma) തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ(New Zeland) ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചുകൊണ്ടാകും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ അരങ്ങേറ്റം. കെ എല്‍ രാഹുലാവും(KL Rahul) പുതിയ വൈസ് ക്യാപ്റ്റനെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും വിരാട് കോലിക്ക് വിശ്രമം അനുവദിക്കും. രണ്ടാം ടെസ്റ്റില്‍ നായകനായി കോലി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോലിയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ […]

Continue Reading

ബസ്​ ചാർജ്​ വർധനക്ക്​ എൽ.ഡി.എഫിന്‍റെ​ അനുമതി; തീരുമാനം മുഖ്യമന്ത്രിക്ക്​ വിട്ടു

സംസ്​ഥാനത്ത്​ ബസ്​ ചാർജ്​ വർധിപ്പിക്കാൻ എൽ.ഡി.എഫിന്‍റെ​ അനുമതി. തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രിയെയും ചുമതലപ്പെടുത്തി. ഇന്ധനവില വർധനവിന്‍റെ സാഹചര്യത്തിൽ ബസ്​ ചാർജ്​ വർധിപ്പിക്കണമെന്ന്​ സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. ചാർജ്​ വർധന ആവശ്യപ്പെട്ട്​ സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച പണിമുടക്ക്​ പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. തിങ്കളാഴ്ച രാത്രി ഗതാഗത മന്ത്രി ആന്‍റണി രാജു സ്വകാര്യ ബസുടമകളുമായി നടത്തിയ ചർച്ചക്കൊടുവിലാണ്​ പണിമുടക്ക്​ പിൻവലിച്ചത്​. ചാർജ്​ വർധനയടക്കമുള്ള അനുകൂല തീരുമാനങ്ങൾ ഉടനെ ഉണ്ടാകുമെന്ന്​ ഗതാഗത മന്ത്രി ചർച്ചയിൽ ബസുടമകൾക്ക്​ ഉറപ്പു നൽകിയിരുന്നു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 6409 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 […]

Continue Reading

സംസ്ഥാനത്തെ ആകെ ഡോസ് വാക്സിനേഷൻ നാല് കോടി കഴിഞ്ഞു: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ കോവിഡ് വാക്സിനേഷൻ നാലു കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേർക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിനും 55.29 ശതമാനം പേർക്ക് (1,47,66,571) രണ്ടാം ഡോസ് വാക്സിനും നൽകി. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 79.25 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 37.31 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. കേരളം നടത്തിയ മികച്ച വാക്സിനേഷൻ […]

Continue Reading

ആലംപാടിയിലെ അന്ത്ക്കാച്ചാന്റെ ഫക്രുദീൻ മരണപ്പെട്ടു

ആലംപാടി: ആലംപാടിയിലെ പരേതനായ ബാച്ചാന്റെ അന്ത്കാച്ചാന്റെ മകനും തൃക്കരിപ്പൂർ കൈക്കോട്ട്കടവിൽ താമസക്കാരനുമായ ഫക്രുദീൻ(71) മരണപ്പെട്ടു. മുപ്പത് വർഷക്കാലം പ്രവാസിയായിരുന്നു. ഭാര്യ: റുഖിയ, മക്കൾ: അർഷാദ്, ഹസനത്ത്, മുഹ്സിന. മരുമക്കൾ: അഷ്‌റഫ്, ജാബിർ, റഹീമ. സഹോദരങ്ങൾ: ബി.എ ബീരാൻ, പരേതരായ അന്ത്ക്ക മമ്മു, ബി.എ ബാവ.

Continue Reading

ബസ് യാത്രക്കിടെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; കാലുകള്‍ക്ക് സാരമായി പൊള്ളൽ

തളിപ്പറമ്പ് • ബസിൽ യാത്ര ചെയ്യുകയായിരുന്ന മെഡിക്കൽ വിദ്യാർഥിക്കു പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരുക്കേറ്റു. പരിയാരം ഗവ.മെഡിക്കൽ കോളജ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വടകര സ്വദേശി റോഷി(21)യെയാണു പരുക്കുകളോടെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ബസിൽ പരിയാരത്തേക്കു പോകുമ്പോൾ ബസ് കേടായി നിർത്തിയിരിക്കുകയായിരുന്നു. ഇതിനിടയിലാണു റോഷിയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. കാലുകൾക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടൻ തന്നെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളജ് […]

Continue Reading