ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ചമ്മ ജോഗതി പത്മശ്രീ ബഹുമതി സ്വീകരിച്ചു. വൈറലായി വീഡിയോ

ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ചമ്മ ജോഗതി പത്മശ്രീ ബഹുമതി സ്വീകരിച്ചു. കലാരം​ഗത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് മഞ്ചമ്മക്ക് പത്മശ്രീ ലഭിച്ചത്. കർണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ ട്രാൻസ്ജെൻഡർ വ്യക്തിയാണ് മഞ്ചമ്മ ജോ​ഗതി. സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികളോട് പോരാടിയാണ് മഞ്ചമ്മ ജോ​ഗതി പത്മ പുരസ്‌കാരത്തിന് അർഹയായത്. രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന മഞ്ചമ്മയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. എഎൻഐ ട്വീറ്റ് ചെയ്ത ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ […]

Continue Reading

‘ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തില്‍’ ദിലീപ്

താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവേ താരത്തിന്റെ പരാമര്‍ശം. ഈ പോരാട്ടത്തില്‍ തന്റെ നാട്ടുകാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും നടന്‍ പറഞ്ഞു. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലില്‍ കഴിഞ്ഞിരുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തീം സോങ് […]

Continue Reading

കുമ്പളയുടെ സമഗ്ര വികസനം: രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദാനന്തരബിരുദ വിദ്യാർത്ഥികളുമായി സംവദിച്ച് ജനപ്രതിനിധികളും, സാമൂഹിക പ്രവർത്തകരും

കുമ്പള. മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ നടത്തുന്ന പഠനത്തിൻറെ ഭാഗമായി കുമ്പള ഗ്രാമ പഞ്ചായത്തിൽ ജനപ്രതിനിധികളും, സാമൂഹ്യപ്രവർത്തകരുമായി രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ നടത്തിയ സംവാദം ശ്രദ്ധേയമായി. അപർണ അശോക്, സുഹൈൽ വിഎ, വൈശാഖ് പി, വൈഷ്ണവി കെ, ശ്രീജി എംഎ, അക്ഷയ് എസ് കുമാർ, വിഷ്ണു കെ ഷാജി, അഡ്വൈത് കൃഷ്ണ ആർ എന്നീ വിദ്യാർത്ഥികളാണ് സംവാദത്തിനായി കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയത്. കുമ്പളയിലെ അടിസ്ഥാന വികസനത്തിലെ പോരായ്മകളാണ് സംവാദത്തിൽ പങ്കെടുത്ത എല്ലാവരും തുറന്നുകാട്ടിയത്. […]

Continue Reading

ആരിക്കാടിയിൽ മണൽ കടത്തിന് ഉപയോഗിക്കുന്ന തോണി കുമ്പള പൊലീസ് പിടിച്ചെടുത്തു നശിപ്പിച്ചു..

കുമ്പള: മണൽ കടത്തലിന് ഉപയോഗിക്കുന്ന തോണി കുമ്പള പൊലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽകടത്തിന് ഉപയോഗിക്കുന്ന കടത്തു തോണിയാണു രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തി കണ്ടെത്തിയത്. റജിസ്ട്രേഷനില്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തു ചാക്കിൽ പുഴ മണലും സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നു മണൽ കടത്തുന്നുവെന്ന വ്യാപക പരാതിയുയർന്നതിനെ തുടർന്നാണു പരിശോധന കർശനമാക്കിയത്. സിഐ ആർ.പ്രശോഭ്, എസ്ഐ വി.കെ.അനീഷ്, സിപിഒ സൂധീർ എന്നിവരാണു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Continue Reading

എൻ.എസ്.എസ്. മുളിയാർ കരയോഗം: ഉന്നത വിജയികൾക്ക് ഉപഹാരവും, ഡയറക്ടർ ബോർഡ് മെമ്പർക്ക് ആദരവും നൽകി

മുളിയാർ:എൻ.എസ്.എസ്.മുളിയാർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതാലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണൻ നായരെ കരയോഗം മുൻ യൂണിറ്റ് പ്രസിഡണ്ട് കുമാരൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡണ്ട് പി. ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറികൃഷ്ണൻ ചേടിക്കാൽ സ്വാഗതംപറഞ്ഞു. രാധാകൃഷണൻ മാസ്റ്റർ, ജയചന്ദ്രൻ മാസ്റ്റർ, വേണുകുമാർ മാസ്റ്റർ,ഉഷ ഗോപാലൻ,പ്രീത മാധവൻ തട്ടിൽ പ്രസംഗിച്ചു.

Continue Reading

കുഡ്‌ലു വില്ലേജ് വിഭജിക്കണം- സിപിഐഎം

മൊഗ്രാൽപുത്തൂർ : മൊഗ്രാൽപുത്തൂർ മധൂർ പഞ്ചായത്തുകളിലായി പരന്നു കിടക്കുന്നതും അറുപതിനായിരത്തിലേറെ ജനസംഖ്യയുള്ള തുമായ കുഡ്‌ലു വില്ലേജ് ഓഫീസ് വിഭജിക്കണമെന്ന് സിപിഐഎം മൊഗ്രാൽപുത്തൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കല്ലൻകൈ പി അബ്ദുൽ ഖാദർ നഗറിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു, കെ കുഞ്ഞിരാമൻ,ബി നിസ്മിത, എം സിറാജുദ്ദീൻ,എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി റഫീഖ് കുന്നിൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങളായ,സി ബാലൻ, എം […]

Continue Reading

ഡോക്ടർ എന്നു പരിചയപ്പെടുത്തി സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തൽ, ആശുപത്രി അധികൃതർ വിദ്യാനഗർ പൊലീസിൽ പരാതി നൽകി

കാസർകോട്​: ഇ.കെ. നായനാർ സ്മാരക സഹകരണ ആശുപത്രിയിലെ ഡോക്ടർ എന്നു പരിചയപ്പെടുത്തി സ്ത്രീകളെയും മറ്റുള്ളവരെയും വിളിച്ച് അശ്ലീലമായി സംസാരിക്കുന്ന സംഭവത്തിൽ ആശുപത്രി മാനേജ്​മെന്‍റ്​​ വിദ്യാനഗർ പൊലീസിൽ പരാതി നൽകി. സർക്കാറി​ൻെറ കൗൺസലിങ്​ പദ്ധതിയെക്കുറിച്ച് അറിയിക്കാനാണ് വിളിച്ചതെന്ന് പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. നാലോളം മൊബൈൽ നമ്പറുകളിൽനിന്നാണ് ഫോൺവിളി. ഇതിന് ആശുപത്രിയുമായി ബന്ധമില്ല. ഇത്തരം ഫോൺവിളികളിൽ ആളുകൾ വഞ്ചിതരാകരുതെന്നും അധികൃതർ അറിയിച്ചു

Continue Reading

പുലിമുരുകന്‍ ടീം വീണ്ടും; ലക്കി സിങായി മോഹന്‍ലാല്‍, ഫസ്റ്റ് ലുക്ക് പുറത്ത്

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ‘മോൺസ്റ്റർ’ എന്നാണ് സിനിമയുടെ പേര്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മാണം ആന്‍റണി പെരുമ്പാവൂരാണ്. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിനും തിരക്കഥ എഴുതിയത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്. ആർട് ഷാജി നടുവിൽ. സിനിമയുടെ ചിത്രീകരണം തുടങ്ങി.

Continue Reading

ജാഗ്രതയോടെ പുത്തന്‍ ഉണര്‍വിലേക്ക് കോവിഡ് അനന്തര ടൂറിസം

ജില്ലയുടെ ടൂറിസം രംഗം കോവിഡ് അനന്തരം ഉണര്‍വിന്റെ തീരങ്ങള്‍ തേടുന്നു. സഞ്ചാരികളുടെ ഇഷ്ടഭൂമിയായ ബേക്കല്‍ കോട്ടയും റാണിപുരവും മഞ്ഞംപൊതിക്കുന്നും കവ്വായിക്കായലുമെല്ലാം വീണ്ടും സഞ്ചാരികളെ എതിരേറ്റു തുടങ്ങി. സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് സാനിറ്റൈസറിന്റെ സുരക്ഷയില്‍ വിനോദം തേടി സഞ്ചാരികള്‍ എത്തിതുടങ്ങി. നവരാത്രി, ദീപാവലി ദിവസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് ബേക്കലിലേക്കും ഉണ്ടായത് ടൂറിസം മേഖലയ്ക്ക് നവോന്‍മേഷം പകര്‍ന്നു. ബേക്കല്‍ ബീച്ച് പാര്‍ക്ക്, ചെമ്പരിക്ക ബീച്ച്, കാഞ്ഞങ്ങാട് ബീച്ച് തുടങ്ങി വിവിധ സ്ഥലങ്ങളിലും റാണിപുരം […]

Continue Reading

ഇന്നത്തെ സ്വർണ്ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. പവന് 120 ഉയർന്നു 36,160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 ഉയർന്നു 4,520 രൂപയുമായി. 36,000 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

Continue Reading