Fraud of over Rs 100 crore by offering cryptocurrency; Four arrested

കണ്ണൂരില്‍ ക്രിപ്‌റ്റോ കറന്‍സി വാഗാദാനം ചെയ്ത് നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. മുഹമ്മദ് റിയാസ് ആലമ്പാടി, സി ഷഫീഖ് മഞ്ചേരി, വസീം മുനവ്വറലി എരഞ്ഞിക്കല്‍, മുഹമ്മദ് ഷഫീഖ് വണ്ടൂര്‍ എന്നിവരാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഡിഷാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബംഗളൂരു ആസ്ഥാനമായ ലോങ് റിച് ടെക്‌നോളജി എന്ന കമ്പനിയുടെ പേരിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് […]

Continue Reading

ഷാൾ കഴുത്തിൽ മുറുകി 11 വയസ്സുകാരൻ മരിച്ചു; കളിക്കുന്നതിനിടെ സംഭവിച്ചതെന്ന് പൊലീസ്

ഷാൾ കഴുത്തിൽ മുറുകി ശ്വാസം മുട്ടി 11 വയസ്സുകാരൻ മരിച്ചു. കുളപ്പാടം ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ മജീദിന്റെ മകനും പള്ളിമൺ സിദ്ധാർഥ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഫർഹാൻ(11)ആണു മരിച്ചത്. ശനി രാത്രി 10നാണു സംഭവം. ആദ്യം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടിയത്തെ ആശുപത്രിയിലും എത്തിച്ചപ്പോഴേക്കും മരിച്ചു. ഷാൾ കഴുത്തിൽകെട്ടി കളിക്കവെ അബദ്ധത്തിൽ കെട്ട് മുറുകിപ്പോയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തി. വിദേശത്തുള്ള പിതാവ് ഇന്നു നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: […]

Continue Reading

കൊട്ടാരക്കരയില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. നീലേശ്വരം പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ, ഭാര്യ അനിത, മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല. വീട് അടഞ്ഞുകിടക്കുന്നതുകണ്ട് അയല്‍വാസികള്‍ പോയി നോക്കിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്. രാജേന്ദ്രനെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. അനിതയും രണ്ട് മക്കളും വെട്ടിക്കൊല്ലപ്പെട്ട നിലയിലായിരുന്നു. രാജേന്ദ്രന്‍ ഓട്ടോ ഓടിച്ചാണ് ജീവിച്ചിരുന്നത്. മറ്റ് പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

കാംപസ് ഫ്രണ്ട് സ്ഥാപക ദിനം ആചരിച്ചു

കാസറഗോഡ് : കാംപസ് ഫ്രണ്ട് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ” സാമൂഹ്യ നീതി , വിദ്യാർഥി ദൗത്യം എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ വിവിധ ഏരിയ – യൂണിറ്റ് തലങ്ങളിൽ പതാക ഉയർത്തി.കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ നായമ്മാർമൂലയിൽ ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ പതാക ഉയർത്തി.

Continue Reading

യുവാവിനെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി പാലക്കുന്നിലും പരിസരങ്ങളിലും തേങ്ങയിടുന്ന ജോലി ചെയ്തിരുന്ന അസീസിനെയാണ് (46) കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പമ്പ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. വര്‍ഷങ്ങളായി വീട്ടുകാരുമായി ബന്ധമൊന്നും ഇല്ലാതെ കഴിയുകയായിരുന്നു. വെള്ളിക്കോത്തെ അലവിയുടെയും നഫീസയുടെയും മകനാണ്.

Continue Reading

വിദേശികൾക്കുള്ള യാത്രാനിയന്ത്രണം ഒഴിവാക്കി അമേരിക്ക; വാക്‌സിൻ എടുത്തവർക്കു മാത്രം പ്രവേശനം

കോവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ച വിദേശ സന്ദർശകർക്കായി യു.എസ് അതിർത്തികൾ വീണ്ടും തുറന്നു. 20 മാസത്തെ യാത്രാ നിരോധനത്തിന് ശേഷമാണ് ജോ ബൈഡൻ ഭരണകൂടം ഇന്നു മുതൽ വിദേശ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്‌സിനേഷൻ തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ സമർപ്പിക്കുകയും യാത്രയ്ക്ക് മൂന്നു ദിവസം മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവാവുകയും ചെയ്യുന്നവർക്കായിരിക്കും യു.എസിലേക്ക് പ്രവേശനാനുമതിയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

Continue Reading

വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി

നടന്‍ വിജയ് സേതുപതിയെ ചവിട്ടിയാല്‍ സമ്മാനം നല്‍കുമെന്ന പ്രഖ്യാപനവുമായി ഹിന്ദുമക്കള്‍ കക്ഷി. സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപയാണ് പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. തേവര്‍ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവര്‍ അയ്യയെ നടന്‍ അപമാനിച്ചെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആരോപണം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവര്‍ അയ്യ എന്നാല്‍ കാള്‍ മാര്‍ക്‌സോ ലെനിനോ […]

Continue Reading

5 ടൺ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് പള്ളംതോട് കണ്ടൽകാട് ശുചീകരണ യജ്ഞം

ചന്ദ്രഗിരിപ്പുഴക്കും അറബിക്കടലിനും ഇടയിൽ നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന പള്ളം തോട് കണ്ടൽക്കാടിൽ നിന്ന് കാസർഗോഡ് നഗരസഭയുടെയും ഗ്രീൻ വേംസിൻ്റെയും നേതൃത്വത്തിൽ 5 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ശുചീകരണ യജ്ഞം വഴി ശേഖരിച്ച മാലിന്യം ഗ്രീൻ വേംസ് കയറ്റിക്കൊണ്ടുപോവുകയും, അവ തരം തിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യും. രാവിലെ 8 മണി മുതൽആരംഭിച്ച ശുചീകരണ പരിപാടി ശ്രീ എൻ.എ നെല്ലിക്കുന്ന് എംഎൽഎഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ അഡ്വ: വി എം മുനീർ അധ്യക്ഷത വഹിച്ചു, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി […]

Continue Reading

മൊഗ്രാൽ അംഗൻവാടി : പ്രവേശനോത്സവം നടത്തി

മൊഗ്രാൽ. മൊഗ്രാൽ അംഗൻവാടിയിൽ രക്ഷിതാക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ലളിതമായ ചടങ്ങിൽ പ്രവേശനോത്സവം നടത്തി.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി ആയിട്ടുണ്ടെങ്കിലും അംഗൻവാടിയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നിർദേശപ്രകാരം രക്ഷിതാക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പ്രവേശനോത്സവം സംഘടിപ്പിച്ചത്. മൊഗ്രാൽ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവ ചടങ് വാർഡ്‌ മെമ്പർ റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.ഹമീദ് പെർവാഡ്, സഫിയ, നഫീസ, എം എസ് അഷ്‌റഫ്‌, അംഗൻവാടി ടീച്ചർ യശോദ, ജീവനക്കാരി പ്രമീള എന്നിവർ സംബന്ധിച്ചു.

Continue Reading

കിരീടമില്ലാത്ത നായകന്‍; വിരാട് കോഹ്‍ലിക്ക് ഇന്ന് പടിയിറക്കം

ട്വന്‍റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടുമ്പോള്‍ കണ്ണുകളെല്ലാം കോഹ്‍ലിയെയാകും തിരയുന്നുണ്ടാകുക. ടി20 ജഴ്സിയില്‍ നായകനായി കോഹ്ലിയുടെ അവസാന മത്സരമാണ് ഇന്ന്. എം എസ് ധോണിയെന്ന ഭാഗ്യനായകന്‍റെ പകരക്കാരനായെത്തിയ കോഹ്ലിക്ക് പക്ഷേ ക്യാപ്റ്റന്‍റെ തൊപ്പി അത്ര രാശിയുള്ളതായിരുന്നില്ല. കുട്ടിക്രിക്കറ്റിൽ കിരീടമില്ലാത്ത നായകൻ എന്ന മാറാപ്പും പേറിയാണ് കിങ് കോഹ്‍ലി തന്‍റെ നായകദൗത്യം അവസാനിപ്പിക്കുന്നത്. ടി20 മാത്രമല്ല ഒരു മേജര്‍ ഐ.സി.സി ടൂര്‍ണമെന്‍റിലും കോഹ്‍ലിക്ക് കീഴില്‍ ഇന്ത്യക്ക് കിരീടം ഉയര്‍ത്താനായിട്ടില്ല. ഇതേ സ്ഥിതി […]

Continue Reading