കാസര്‍കോട് പുലിക്കുന്നില്‍ സ്വിഫ്റ്റ് കാറില്‍ കടത്തിയ 198 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി.ബംബ്രാണയിലെ മിതേഷിനെ അറസ്റ്റ് ചെയ്തു

കാസര്‍കോട്▪️കാസര്‍കോട് പുലിക്കുന്നില്‍ സ്വിഫ്റ്റ് കാറില്‍ കടത്തിയ 198 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടിയില്‍. ബംബ്രാണയിലെ മിതേഷ് ബി എന്നയാളെ അറസ്റ്റ് ചെയ്തു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ബിജോയ് ഇ കെ യും പാര്‍ട്ടിയുമാണ് വാഹന പരിശോധന നടത്തിയത്. പാര്‍ട്ടിയില്‍ ഐ ബി പ്രിവന്റീവ് ഓഫീസര്‍ ബാബു പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ് പി, മഞ്ജുനാഥന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കേസ് തുടര്‍നടപടിക്കായി കാസര്‍കോട് റേഞ്ചിന് കൈമാറി.

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓങ്കോ ഓർത്തോ (കാൻസർ)വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓങ്കോ ഓർത്തോ (കാൻസർ)വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ “ചലനമാണ് ജീവിതം” മുതിർന്നവരിലുoകുട്ടികളിലുംസങ്കീർണ്ണമായതുംഅല്ലാത്തതുമായ ഓർത്തോഓങ്കോളജിട്യുമർ(Tumor) സർജറികൾ ഓസ്റ്റോയോസർക്കോമ,ഇവിംഗ്‌സ് സർക്കോമ സോഫ്റ്റ് ടിഷ്യൂസർക്കോമ എന്നിവഉൾപ്പെടെയുള്ളഅസ്ഥിയെബാധിക്കുന്ന അർബുദങ്ങൾക്കുള്ള ചികിത്സകൾകാൽ മുറിച്ച് മാറ്റാതെ സംരക്ഷിക്കുന്ന(ലിമ്പ് സാൽവേജ്) ചികിത്സ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ ഓങ്കോ(കാൻസർ) വിഭാഗം ഡോക്ടർ ശ്രീറാജ് രാജൻ ന്റെ സേവനം മാസത്തിലെ രണ്ടാമത്തെ ശനിയാഴച്ച 13/11/2021രാവിലെ 10 Am to 1 pm Booking Number:7594002324

Continue Reading

എയിംസ് കാസറഗോഡിന് വേണം: ബഹുജന റാലിക്ക് പിന്തുണയുമായി മൊഗ്രാൽ മീലാദ് ട്രസ്‌റ്റും

മൊഗ്രാൽ. എയിംസ് കാസർഗോഡ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ജില്ലയുടെ പേര് ഉൾപ്പെടുത്തി പുതിയ പ്രൊപ്പോസൽ കേന്ദ്രസർക്കാറിന് സമർപ്പിക്കണമെന്നാ വശ്യപ്പെട്ട് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2001 നവംബർ 17 ന് സംഘടിപ്പിക്കുന്ന ബഹുജനറാലി വിജയിപ്പിക്കാൻ മൊഗ്രാൽ മീലാദ് ട്രസ്റ്റ് യോഗം തീരുമാനിച്ചു. യോഗത്തിൽ ട്രസ്റ്റ് അംഗങ്ങളായ എംഎ മൂസ, എം എം റഹ്മാൻ,ബി എ മുഹമ്മദ് കുഞ്ഞി, കെ എ മുഹമ്മദ്, ഇബ്രാഹിം-ഉപ്പഞ്ഞി, എം എസ് അബ്ദുല്ലകുഞ്ഞി,ടി എ ജലാൽ, കാദർ പുളിന്റടി, സലീം എസ് കെ,ശഹീൻ […]

Continue Reading

കോൺഗ്രസ് ചക്രസ്തംഭനസമരം ഇന്ന്, 15 മിനിറ്റ് മാത്രം, ഗതാഗത തടസ്സമുണ്ടാക്കില്ല

തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11. 15 വരെയാണ് സമരം. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെയായിരിക്കും തിരുവനന്തപുരത്തെ സമരം.  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ സമരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും. കൊച്ചിയില്‍ വഴിതടഞ്ഞുള്ള സമരം വിവാദമായ പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലായിരിക്കും സമരം നടത്തുക. 

Continue Reading

രാജ്യത്തെ ആത്മഹത്യാ കണക്കില്‍ വന്‍ വര്‍ധന; കൊവിഡ് കാലത്ത് കര്‍ഷകരെക്കാള്‍ കൂടുതല്‍ വ്യാപാരികള്‍ ജീവനൊടുക്കി

കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച കഴിഞ്ഞ വര്‍ഷത്തില്‍ രാജ്യത്ത് ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1,53,052 പേര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ ജീവനൊടുക്കിയത്. ആത്മഹത്യ തെരഞ്ഞെടുത്തവരുടെ ആകെ കണക്കില്‍ 5.6 ശതമാനം പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ് എന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2020 ല്‍ 11,716 വ്യവസായികള്‍ ജീവനൊടുക്കിയപ്പോള്‍ 10,677 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2019 നെ അപേക്ഷിച്ച്, […]

Continue Reading

8ാം ക്ലാസ് വിദ്യാര്‍ഥികളും ഇന്ന് സ്കൂളിലേക്ക്: 9,11 ക്ലാസുകള്‍ 15ന്

സംസ്ഥാനത്ത് എട്ടാംക്ലാസ് വിദ്യാര്‍ഥികളും ഇന്ന് സ്കൂളിലേക്ക്. നാഷണല്‍ അച്ചീവ്മെന്‍റ് സര്‍വേ വെള്ളിയാഴ്ച തുടങ്ങുന്നതിനാലാണ് എട്ടാംക്ലാസ് നേരത്തെ ആരംഭിക്കുന്നത്. ഈ മാസം പതിനഞ്ചിന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഒന്‍പത്, പതിനൊന്ന് ക്ലാസുകള്‍ 15ന് തുടങ്ങും.

Continue Reading

ഇടിത്തീ പോലെ ആ നവംബര്‍ 8; നോട്ട് നിരോധനത്തിന്‍റെ അഞ്ചു വര്‍ഷങ്ങള്‍

രാജ്യ വ്യാപകമായി ദുരിതം വിതച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട് പൂർത്തിയാകുന്നു. പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പിലാക്കാതെ തല തിരിഞ്ഞ പരിഷ്കാരമായി നോട്ട് നിരോധനം മാറി. ജനങ്ങളെ വലച്ച ഈ നടപടിയിൽ തെറ്റ് ഏറ്റ് പറയാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. നോട്ട് നിരോധനത്തിന്‍റെ പിന്നിൽ സുപ്രധാനമായും ഉയർത്തിക്കാട്ടിയിരുന്നത്, സമ്പദ് വസ്ഥയുടെ ക്യാഷ് ഇന്‍റന്‍സിറ്റി അതായത് കാശൊഴുക്ക് കുറയ്ക്കുക എന്നതായിരുന്നു. പല മേഖലകളെയും കൃത്യമായി നികുതി അടയ്‌ക്കേണ്ട വിഭാഗത്തിൽ കൊണ്ടുവരികയും അങ്ങനെ കള്ളപ്പണം തടയുക എന്നതായിരുന്നു ഉദ്ദേശം. ഈ ലക്ഷ്യം അമ്പേ […]

Continue Reading

എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ബഹുജന റാലി നവംബര്‍ 17 ന്; പുത്തിഗെ പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ കട്ടത്തടുക്കയില്‍ സംഘടിപ്പിച്ചു

പുത്തിഗെ▪️എയിംസിനായി കാസര്‍കോട് ജില്ലയുടെ പേരുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ പ്രൊപോസല്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുക’ എന്ന ആവശ്യവുമായി എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍2021 നവംബര്‍ 17 ന് കാസര്‍കോട് നടത്തുന്ന ജില്ലാതല ബഹുജന റാലിയുടെ ഒരുക്കങ്ങള്‍ക്കായിരൂപീകരിക്കുന്ന പുത്തിഗെ പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ കട്ടത്തടുക്ക കൈരളി ക്ലബ്ബില്‍ വെച്ച് ചേര്‍ന്നു. സംഘാടക സമിതി:മുഖ്യ രക്ഷധികാരി :സുബ്ബാണ്ണ ആള്‍വ പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.കമറുദ്ദീന്‍ പാട്‌ലഡുക്ക (ചെയര്‍മാന്‍ )റാസി കയ്യങ്കൂടല്‍ (ജനറല്‍ കണ്‍വീനര്‍),മനു പുത്തിഗെ (ട്രഷറര്‍ )സംഘാടക […]

Continue Reading

കാമുകനോടൊപ്പം വീടുവിട്ട 18കാരി വിവാഹിതയായി തിരിച്ചെത്തി

ചെറുവത്തൂർ: വീട് വിട്ട പെൺക്കുട്ടി വിവാഹിതയായി തിരിച്ചെത്തി. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തൃക്കരിപ്പൂർ തെക്കേക്കാട്ടെ മുത്തുവിന്റെ മകൾ അനുശ്രീ (18)യാണ് എടച്ചാക്കെയിലെ രുഗ്നേഷിന്റെ കൂടെ വീട് വിട്ടത്. ഇവർ ഇന്ന് രാവിലെ കാലിക്കടവ് ഏച്ചി കൊവ്വലിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതിരായി ചന്തേര പോലീസ് സ്സ്റ്റേഷനിൽ ഹാജരായി. ബ്യുടിഷനായി ജോലി ചെയ്യുന്ന അനുശ്രീയെ ഇന്നലെയാണ് കാണാതായത്. പതിവ് പോലെ രാവിലെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുശ്രീ നേരം വൈകിയിട്ടും വീട്ടിലെത്താത്തിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചുവെങ്കിലും […]

Continue Reading