സേട്ട് സാഹിബ് അനുസ്മരണം നടത്തും: എൻ.എൽ.യു

കാസർകോട് –ദീർഘകാലം ഇന്ത്യൻ പാർലമെൻറിൽ പിന്നോക്ക – ന്യൂനപക്ഷ സാധാരണക്കാരുടെ ശബ്ദവും ഐ.എൻ.എൽ.അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന ഇബ്രാഹീം സുലൈമാൻ സേട്ട് സാഹിബിൻ്റെ ജന്മശതാബ്ദിയുടെ ഭാഗമായി എൻ.എൽ.യു.ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേട്ട് സാഹിബ് അനുസ്മരണം നവംബർ – 15 ന് 2 മണിക്ക് പാലക്കുന്ന് ഐ.എൻ.എൽ.ഓഫീസിൽ നടത്താൻ എൻ.എൽ.യു.ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു’പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.എ.ജലീൽ ഉൽഘാടനം ചെയ്തു.ഹനീഫ ഹാജി, മുഹമ്മദ് കൊടി, ഹനീഫ് ബൈക്ക പള്ളി, സമീർ ചെമ്പരിക്ക എന്നിവർ […]

Continue Reading

2 ദിനത്തില്‍‌ 100 കോടി കടന്ന് അണ്ണാത്തെ; കോവിഡ് കാലത്തും രജനി മാജിക്ക്

വലിയ ബജറ്റിൽ ഒരുക്കിയിട്ടും ഒടിടിക്ക് െകാടുക്കാതെ തിയറ്ററിലെത്തിയ രജനികാന്ത് ചിത്രം അണ്ണാത്തെ രണ്ട് ദിനം െകാണ്ട് 100 കോടി പിന്നിട്ടെന്ന് റിപ്പോർട്ടുകൾ. രജനി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിൽ മാസ്, ആക്ഷൻ, കോമഡി, ഫാമിലി സിനിമ പോലെയാണ് ശിവ ചിത്രമൊരുക്കിയിരിക്കുന്നത്. പേട്ട പോലെ പക്കാ രജനി സിനിമ എന്ന പറയാൻ കഴിയില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നിരുന്നാലും കോവിഡ് പ്രതിസന്ധിയിലും റെക്കോർഡ് കലക്ഷനാണ് സിനിമ നേടുന്നത്. ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി ചിത്രം 70 കോടി കലക്ഷന്‍ ആദ്യ […]

Continue Reading

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. 80 വയസുള്ള ഏലിയാസ് ആണ് മകന്റെ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി തിരുവനന്തപുരം നേമത്തുള്ള കാരക്കാ മണ്ഡപത്തിലാണ് സംഭവം. ഇവിടെ കോളനിയിൽ താമസിക്കുന്ന ഏലിയാസാണ് കൊല്ലപ്പെട്ടത്. 52കാരനായ മകൻ ഏലിയാസ് മദ്യപിച്ചെത്തി അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Continue Reading

മോഷ്ടിച്ച വാഹനത്തിൽ കറങ്ങിയ വാഹന മോഷ്ടാക്കളെ പൊലീസ് പിന്തുടർന്നു പിടികൂടി

കാഞ്ഞങ്ങാട് ∙ മോഷ്ടിച്ച വാഹനത്തിൽ കറങ്ങിയ വാഹന മോഷ്ടാക്കളെ പൊലീസ് പിന്തുടർന്നു പിടികൂടി. കേരളത്തിലും കർണാടകയിലും ഒട്ടേറെ മോഷണ ക്കേസുകളിൽ പ്രതികളായ മഞ്ചേശ്വരം മൂടംബയൽ സ്വദേശി അബ്ദുൽ അൻസാഫ്(28), ഉദുമ സ്വദേശി റംസാൻ(24) എന്നിവരാണു പിടിയിലായത്. ദക്ഷിണ കന്നഡ ജില്ലയിലെ മൂടബിദ്രിയിൽ നിന്നു മോഷ്ടിച്ച ജീപ്പുമായി കറങ്ങവേയാണു പ്രതികളെ ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കോട്ടച്ചേരിയിൽ നിന്ന് ഇവർ സഞ്ചരിച്ച വാഹനത്തിനു നേരെ പൊലീസ് കൈ […]

Continue Reading

മുസ്ലിം പേരുള്ള സംഘടനകളോ വ്യക്തകളോ ചെയ്യുന്ന മോശം പ്രവർത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ കെട്ടിവെക്കരുതെന്ന് സമസ്ത

കോഴിക്കോട്: മുസ്ലീം പേരുള്ള സംഘടനകളോ വ്യക്തകളോ ചെയ്യുന്ന മോശം പ്രവർത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുതെന്ന് സമസ്ത. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്ലാമിന്‍റെ ആശയമല്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. സമസ്ത സംഘടിപ്പിച്ച ജിഹാദ് – വിമര്‍ശനവും യാഥാര്‍ത്ഥ്യവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലമായ ഭാഷാ അര്‍ത്ഥത്തില്‍  ഖുര്‍ആനെ വിവര്‍ത്തനം ചെയ്യുന്നവരാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സിഎസ്ഐ ബിഷപ്പ് റോയ്സ് മനോജ് വിക്ടര്‍, ഉമര്‍ […]

Continue Reading

കാസർഗോഡ് ജനറൽ ആശുപത്രിക്ക് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്തു

കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഫ്‌ളാഗ്ഓഫ് നടത്തി. 14,88,000 രൂപയാണ് ആംബുലൻസിനായി എം.പി അനുവദിച്ചത്. മഹാമാരിയുടെ കാലത്ത് വിശ്രമമില്ലാതെ സമൂഹത്തെ സേവിച്ച ആരോഗ്യ പ്രവർത്തകരെ എം.പി അഭിനന്ദിച്ചു. ചടങ്ങിൽ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. കാസർകോട് ആർ.ഡി.ഒ അതുൽ. എസ് നാഥ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ […]

Continue Reading

ആലംപാടി ഖിളർ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കുഞ്ഞാമു ഹാജി മരണപ്പെട്ടു

ആലംപാടി: പൗര പ്രമുഖനും, ആലംപാടി ഖിളർ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ആലംപാടിയിലെ എ.കുഞ്ഞാമു ഹാജി (78) മരണപ്പെട്ടു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ അബ്ദുൽ ഖാദർ, ഹനീഫ (ദുബായ്‌), മജീദ് (ദുബായ്‌), റഫീഖ് (ദുബായ്‌), അസ്മ, നസിയ, മൈമൂന. മരുമക്കൾ: ഹുസ്സൈൻ ചാല, ഹാരിസ്, പരേതനായ സുലൈമാൻ കിഴുർ. മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും. എ.കുഞ്ഞാമു ഹാജിയുടെ നിര്യാണത്തിൽ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

Continue Reading

കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുമ്പള :കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സബ് ഇൻസ്‌പെക്ടർ പരമേശ്വര നായ്ക്ക് സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സബൂറ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ സോമപ്പൻ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് എക്സൈസ് പ്രിവന്റ്റീവ് ഓഫീസർ ടി ജി രഘുനാഥൻ ക്ലാസെടുത്തു

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും* കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും*കണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ11/11/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324

Continue Reading

സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷ് ജയിൽ മോചിതയായി

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങൾ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. ഒരു വർഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷമാണ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ. പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, […]

Continue Reading