ഗൾഫിലേക്ക് മടങ്ങുന്ന ഹമീദിനും ഫാറൂഖിനും ഖിള്രിയ നഗർ സിഎച്ച് സെൻ്റർ യാത്രയപ്പ് നൽകി

ആരിക്കാടി: ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് മടങ്ങി പോകുന്ന ആരിക്കാടി കുന്നിൽ സി എച്ച് സെൻ്റർ, കെ എം സി സി അംഗങ്ങളായ ഹമീദ് പി എ ശേഖാലിക്കും, ഫാറൂഖ് മുഹമ്മദ് കുന്നിലിനും ഖിള്രിയ നഗർ സി എച്ച് സാംസ്കാരിക കേന്ദ്രം യാത്രയപ്പ് നൽകി. സെൻ്റർ ഉപദേശക സമിതി ചെയർമാൻ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, സെൻറർ ജനറൽ സെക്രട്ടറി എ കെ ആരിഫ്, റേഡോ അബ്ദുൽ റഹ്മാൻ, എം എ ഖലീൽ […]

Continue Reading

പ്രവാചകനെതിരെ ഫേസ്ബുകിൽ മോശം പരാമർശം നടത്തിയെന്ന് പരാതി; യുവാവിനെതിരെ കേസെടുത്തു

ഫേസ്ബുകിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജഗദീഷ് നെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിനോട് പ്രതികരിക്കുമ്പോൾ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പദം ജഗദീഷ് ഉപയോഗിച്ചെന്ന് കാണിച്ചായിരുന്നു പരാതി. യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ, എസ് എസ് എഫ്, എന്നീ സംഘടനകൾ രംഗത്ത് വന്നിരുന്നു. എസ് ഡി പി ഐ നേതാവ് നൗഫൽ ബെല്ലാരെ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Continue Reading

പൂക്കോയ തങ്ങൾ ഹോസ്പേസ് കോർഡിനേറ്റേസ് മീറ്റ് സംഘടിപ്പിച്ചു

ചെർക്കള: പാലറ്റീവ് രംഗത്ത് പ്രവർത്തനം സജീവമാക്കുന്നതിൻ്റെ ഭാഗമായി ചെങ്കള പഞ്ചായത്തിലെ വിവിധ വാർഡുളിൽ നിന്നും തെരഞ്ഞടുപെട്ട വളണ്ടിയർമാരെ പങ്കെടുപ്പിച്ച് ചെർക്കള ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ പൂക്കോയ തങ്ങൾ ഹോസ്പേസ് കോഡിനേറ്റർസ് മീറ്റ് സംഘടിപ്പിച്ചു.ജില്ലാ കോഡിനേറ്റർ മുനീർ ഹാജി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജലീൽ എരുതും കടവ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോഡിനേറ്റർ മൊയ്തീൻകുഞ്ഞി കൊല്ലമ്പാടി, പഞ്ചായത്ത് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി നാസർ ചായിൻ്റെടി, വൈസ് പ്രസിഡൻറ് ഹനീഫ കരിങ്ങപ്പള്ളം, സെക്രട്ടറി സമീർ ടി […]

Continue Reading

ജോജുവിന്റെ കാർ തകർത്ത കേസ്; യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റിൽ

ജോജുവിന്റെ കാർ തകർത്ത കേസ്, ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫിനെ ഇന്നലെ രാത്രിയാണ്  അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഏഴ് പ്രതികളുള്ള കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ  ഐഎൻടിയുസി പ്രവർത്തകനായ ജോസഫ് അറസ്റ്റിലായിരുന്നു. സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ജോജുവും തിരിച്ചറിഞ്ഞവരാണ് പ്രതികളാക്കിയിരിക്കുന്ന ഏഴ് പേരും. കോൺഗ്രസ് സമരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിൽ മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജുവിന്റെ […]

Continue Reading

ഇന്ധനവില കേരളത്തേക്കാള്‍ കുറവ്; തലപ്പാടിയിലെ പെട്രോൾ പമ്പിൽ വൻ തിരക്ക്

മഞ്ചേശ്വരം• ഇന്ധന വില കേരളത്തേക്കാള്‍ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയിലെ കര്‍ണാടകയുടെ ഭാഗത്തുള്ള പെട്രോള്‍ പമ്പില്‍ വന്‍ തിരക്ക്. കേരളത്തേക്കാള്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് എട്ടു രൂപയും കുറവാണ് ഇവിടെ. പമ്പ് കര്‍ണാടകയുടെ ആണെങ്കിലും ആവശ്യക്കാരില്‍ ബഹുഭൂരിപക്ഷവും മഞ്ചേശ്വരത്തുകാരാണ്.ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോ റിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്‍റെ പ്രധാന ഉപഭോക്താക്കള്‍. കാസര്‍കോട് പെട്രോളിന് 105 രൂപയുള്ളപ്പോള്‍ ഇവിടെ 99 രൂപ മതി. ഡീസലിന് 92 രൂപയുള്ളപ്പോള്‍ ഇവിടെ […]

Continue Reading

ഫാത്തിമ മുസഫർ വനിതാ ലീഗ് ദേശീയ പ്രസിഡന്‍റ്

വനിതാ ലീഗ് ദേശീയ പ്രസിഡന്റായി ഫാത്തിമ മുസഫറിനെ(തമിഴ്നാട്) തെരഞ്ഞെടുത്തു. മുസ്‍ലിം ലീഗ് ദേശീയ ഉപദേശക സമിതിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിലാണ് തീരുമാനം. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള രാജിവ് ഗാന്ധി മൂപ്പനാർ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, 2020ൽ മെഗാ ടി.വിയുടെ വുമൺ ഓഫ് ദി ഇയർ അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട് ഫാത്തിമ മുസഫർ. നിയമ ബിരുദവും ഇസ്‍ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫർ മികച്ച പ്രഭാഷകയും സംഘാടകയുമാണ്. മുസ്‍ലിം പേഴ്സണൽ […]

Continue Reading

ദുബായ് മലബാർ കലാസംസ്കാരികവേദിയുടെ ഇരുപത്തി രണ്ടാം വാർഷിക ആഘോഷസമാപനം ഡിസംബറിൽ ദുബായിൽ

കാസറകോട്: പതിറ്റാണ്ടു കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ, കലാ കായിക മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷിക ആഘോഷപരിപാടി യുടെ സമാപനം ഡിസംബറിൽ ദുബായിൽ വച്ച് നടക്കും. യു എ ഇ യുടെ അൻപതാം ദേശീയദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളും നടക്കും. വാണിജ്യ സാംസ്കാരിക മാധ്യമ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവരെപ്രതിഭ പുരസ്‌കാരം നൽകി ആദരിക്കും. ഓൺലൈനിൽ ചേർന്ന കമ്മറ്റി യോഗത്തിൽ വേദി ചെയർമാൻ […]

Continue Reading

ഐ.എൻ.എൽ ആലംപാടി എസ്.ടി കബീർ സ്മാരക ക്യാഷ് അവാർഡുകൾ സമ്മാനിച്ചു

ആലംപാടി: ആലംപാടി നൂറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസയിൽ നിന്നും കഴിഞ്ഞ വർഷം സമസ്ത പൊതു പരീക്ഷയിൽ അഞ്ച്-ഏഴ്-പത്ത്-പ്ലസ്‌ടു ക്ലാസുകളിൽ നിന്നും എറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി ഏർപ്പെടുത്തിയ സജീവ ഐ.എൻ.എൽ പ്രവർത്തകനും, നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖാ ജോയിൻ സെക്രട്ടറിയും, സാമൂഹ്യ, സാംസ്കാരിക, ദീനീ രംഗങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന മർഹും എസ്.ടി കബീർ സ്മാരക ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. നാഷണൽ യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം വൈസ് […]

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയിൽ

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയിൽ. വരാപ്പുഴ എടമ്പാടം ഭാഗത്ത് കാട്ടുകണ്ടത്തില്‍ വീട്ടില്‍ അതുല്‍ (അച്ചു -23) എന്നയാളെയാണ് ബിനാനിപുരം പൊലീസ് അറസ്‌റ്റ് ചെയ്തത്. പെൺകുട്ടി താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ 30ന് രാത്രി അതിക്രമിച്ചു കയറി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Continue Reading

വീട്ടു മതിൽ സ്വന്തം പൊളിച്ചുമാറ്റി റോഡിന് സ്ഥലം നൽകിയ ഹംസ ചോയിസിനെആദരിച്ചു

മുളിയാർ: ബോവിക്കാനം – ഇരിയണ്ണി-കുറ്റിക്കോൽ റോഡ് വികസന പൂർത്തീകരണത്തിന്ശക്തമായ ഇടപെടൽ നടത്തി,സ്വന്തം വീട്ടു മതിൽ പൊളിച്ചു മാറ്റി സ്ഥലം വിട്ടു നൽകി മാതൃക കാണിച്ച ബോവിക്കാനം പന്ത്രണ്ടാം വാർഡ്മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പന്നടുക്കം ഹംസ ചോയിസിനെവാർഡ് മുസ്ലിം ലീഗ് നേതൃയോഗം അനുമോദിച്ചു.പ്രസിഡണ്ട് കെ അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറിറിഷാൽ അഹമ്മദ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഷാളണിയിച്ചു. മൻസൂർമല്ലത്ത് ,സിദ്ധീഖ് […]

Continue Reading