ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും* കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും*കണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ04/11/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324 Note: […]

Continue Reading

“അജബേ മദീന”. മീലാദ് ഫെസ്റ്റ് ശ്രദ്ധേയമായി

മൊഗ്രാൽ : അൽ മദ്റസത്തുൽ ആലിയ മൊഗ്രാൽ കടവത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “അജബേ മദീന” മീലാദ് ഫെസ്റ്റ് -21 ശ്രദ്ധേയമായി. മുത്ത് നബിയുടെ മദ്ഹ് പാടിയും പറഞ്ഞും വിദ്യാർത്ഥികൾ പരിപാടിയെ കെങ്കേമമാക്കി.പൂർവ്വ വിദ്യാർത്ഥികളുടെ പ്രവാചക കീർത്തന ഗാനങ്ങളും ദഫ് മുട്ട് പ്രദർശനവും അരങ്ങേറി. കുരുന്നുമക്കളുടെ കലാ പ്രകടനങ്ങൾ വീക്ഷിക്കാൻ സ്ത്രീകളടക്കം നിരവധി പേരാണ് എത്തിച്ചേർന്നത്. നബിദിന സമ്മേളനം സമസ്ത ഉപാധ്യക്ഷൻ ശൈഖുനാ യു. എം അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. മദ്രസാ […]

Continue Reading

മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ കാലിടറി ബി.ജെ.പി; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മിന്നും ജയം

ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സ്വന്തം ജില്ലയായ ഹാവേരിയിലെ ഹംഗല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി 7373 വോട്ടിന് പരാജയപ്പെട്ടു. കോണ്‍ഗ്രസ് 87490 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി 80117 വോട്ടാണ് നേടിയത്. ജെ.ഡി.എസ് ഇവിടെ 927 വോട്ട് നേടി. 7373 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീനിവാസ് മാനെ ജയിച്ചത്.

Continue Reading

അസുഖത്തെ തുടർന്ന് യുവതി മരിച്ചു

മഞ്ചേശ്വരം: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. ബങ്കര മഞ്ചേശ്വരം പൊയ്യക്കണ്ടം ചുള്ളി ഹൌസിലെ സുകുമാരന്റെയും മഞ്ജുളയുടേയും മകള്‍ ചൈത്രയാണ്‌ മരിച്ചത്‌. കഴിഞ്ഞമാസം 28ന്‌ പനിയെ തുടര്‍ന്ന്‌ ചൈത്രയെ ഉപ്പളയിലെ സ്വകാര്യ ആസ്പ്രതിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസുഖം ഭേദമായി വീട്ടില്‍കഴിയുകയായിരുന്നു. അതിനിടെയാണ്‌ മഞ്ഞപ്പിത്തം ബാധിച്ചത്‌. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന്‌കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആസ്പ്രതിയിലേക്ക്‌ കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു.

Continue Reading

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. കാസറഗോഡ് മഞ്ചേശ്വരം സ്വദേശി പിടിയിൽ

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് 6 ഇ 8406ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് മഞ്ചേശ്വരത്തെ ഷാഹിദ് എന്ന യാത്രക്കാരനില്‍ നിന്നാണ് 28,23,469 രൂപ വിലമതിക്കുന്ന 583 ഗ്രാം സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്റലിജന്‍സ് യൂനിറ്റ്, എയര്‍ കസ്റ്റംസ് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. മിക്‌സര്‍ ഗ്രൈന്‍ഡറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പ്രതിയെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, കെ […]

Continue Reading

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുന്ന ന്യുന മർദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കുമെന്നാണ് സൂചന. അടുത്ത രണ്ട് ദിവസവും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .

Continue Reading

ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന

ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന പുരസ്‌കാരം. ശ്രീജേഷ് അടക്കം 12 താരങ്ങൾക്കാണ് പരമോന്നത കായിക പുരസ്‌കാരം ലഭിച്ചത്. ടോക്യോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഖേൽരത്‌ന ലഭിച്ചിട്ടുണ്ട്. സുനിൽ ഛേത്രി, മിതാലി രാജ് ,ലൗലിന ബോർഗോഹെയ്ൻ,രവികുമാർ ദഹിയ,മൻപ്രീത് സിങ് എന്നിവർക്കും ടോക്യോ പാരാലിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ അവനി ലേഖര,മനീഷ് നൽവാൾ,കൃഷ്ണനാഗർ, പ്രമോദ് ഭാഗത്,സുമിത് ആന്റിലിൻ എന്നിവരും ഖേൽ രത്‌നക്ക് അർഹരായി.

Continue Reading

കേരള പിറവിയുടെ അറുപത്തിയഞ്ചാം വാർഷിക ദിനമായ ഇന്നലെ തനിമ കലാസാഹിത്യവേദി ഭാഷാ ദിന സംവാദം നടത്തി

കാസർക്കോട്:കേരള പിറവിയുടെ അറുപത്തിയഞ്ചാം വാർഷിക ദിനമായ ഇന്നലെ തനിമ കലാസാഹിത്യവേദി ഭാഷാ ദിന സംവാദം നടത്തി. അബുത്വാഇയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുത്ത് കാരനും ദളിത് ആക്റ്റിവിസ്റ്റുമായ പി ടി വേലായുധൻ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂറും, കൊച്ചിയും, മലബാറും ഉൾപ്പെട്ട പ്രദേശം ഏകീകരിച്ച് രൂപീകൃതാമായ കേരള സംസ്ഥാനംഅറുപത്തിയഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ഭാഷയും ചരിത്രവും നെഞ്ചോട് ചേർത്ത് വെയ്ക്കുകയും ചെയ്തവരായി മാറിയെന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. നിസാർ പെർവാഡ് […]

Continue Reading

ഉപ്പള ഗവൺമെന്റ് എൽ പി സ്‌ക്കൂളിലെ ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾക്കു പഠന ഉപകരണങ്ങൾ നൽകി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി ഹനീഫ് ഗോൾഡ് കിംഗ്‌ മാതൃകയായി.

ഉപ്പള : കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം കേരള പിറവി ദിനത്തിൽ പുതിയ അധ്യയനത്തിലേക്ക് ചുവട് വെച്ചെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചുകൊണ്ടു ഉപ്പള എൽ പി സ്ക്കൂൾ പ്രവേശനോത്സവം നടത്തി.കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്.സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാനിറ്റൈസർ ചെയ്തും തെർമൽ സ്കാനിൽ മുഖം കാണിച്ചും ആഹ്ലാദത്തോടെ കടന്നെത്തിയ കുരുന്നുകളെ സ്വീകരിക്കാൻ ജനപ്രതിനിധികളും അധ്യാപകരും നിറ പുഞ്ചിരിയോടെ മുന്നിലുണ്ടായിരുന്നു.അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക് നവ്യാനുഭുതി […]

Continue Reading