ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. ആപ്പിളിനെ പിന്നിലാക്കിയാണ് മൈക്രോസോഫ്റ്റ് മുന്നിലെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യൻ ഡോളറാണ്. ആപ്പിൾ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 2.46 ട്രില്ല്യൻ ഡോളറുമാണ്. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 600 കോടി കുറഞ്ഞതാണ് ആപ്പിൾ ഇപ്പോൾ പിന്നോട് പോകാനുള്ള കാരണം. ആപ്പിൾ തന്നെ ഈ കാര്യം വ്യക്തമാക്കിയിരുന്നു. വാൾസ്ട്രീറ്റിന്റെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിക്കാത്തതാണ് ഇപ്പോൾ വന്ന നഷ്ടത്തിന് പിന്നിൽ. ഉപകരണങ്ങൾ നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് ഇപ്പോൾ ആപ്പിൾ നേരിടുന്ന പ്രധാന പ്രതിസന്ധി. […]

Continue Reading

പകർച്ചവ്യാധി പ്രതിരോധം മുന്നൊരുക്കം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ കൂടിയ ഇൻറർ സെക്ടറൽ മീറ്റിംഗ് ശ്രദ്ധേയമായി

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ സംയുക്ത നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളെയും വിട്ട് കിട്ടിയ ഇതര വകുപ്പുകളെയും സംയോജോപ്പിച്ചു വിളിച്ചു കൂട്ടിയ ഇൻറർ സെക്ടറൽ മീറ്റിംഗ് ശ്രദ്ധേയമായി. സംസ്ഥാനത്ത് തന്നെ പകര്‍ച്ച വ്യാധികള്‍ അതില്‍ വൈറല്‍ പനി ,ഡെങ്കിപനി, എലിപ്പനി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ ബ്ലോക്ക് പഞ്ചായത്തില്‍ അടിയന്തിര നടപടിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഇന്‍റര്‍ സെക്ടര്‍ മീറ്റിഗ് , വാര്‍ഡ്‌ […]

Continue Reading

നാടിനു വെളിച്ചമായി വീണ്ടും ബാലനടുക്കം അൻസാറുൽ ഇസ്ലാം യുവജന സംഘം

ബോവിക്കാനം : ബോവിക്കാനം പോസ്റ്റ്‌ ഓഫീസ് മുതൽ എട്ടാം മൈൽ വരെയുള്ള കാട് കേറി റോഡിനോട്‌ ചേർന്ന ഇരുവശവും മൂടികെട്ടിയ ഭാഗം വെട്ടിതെളിച്ചു വൃത്തിആക്കി അൻസാറുൽ ഇസ്ലാം യുവജന സംഘം. വിദ്യാർത്ഥികളുടെ നടപ്പാത ക്ലേശവും ഭീതി പടർത്തുന്നതും ആയതിനാൽ സ്കൂളുകൾ തുറക്കുന്നതിനു മുമ്പായി കുറ്റമറ്റതാക്കാൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വേണ്ട നടപടി ഉണ്ടായില്ല.എന്നാൽ സ്കൂൾ തുടങ്ങിയ സാഹചര്യത്തിൽ അൻസാറുൽ ഇസ്ലാം സംഘത്തിന്റെ യുവാക്കൾ നേരിട്ട് ഇറങ്ങുകയായിരുന്നു.നാടിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം സ്വയം ഇറങ്ങിച്ചെന്നു പ്രവർത്തിക്കുക എന്ന ആശയവുമായി മുന്നോട്ട് പോവുകയാണ് […]

Continue Reading

അക്ഷരങ്ങള്‍കൊണ്ട്‌ ചിത്രങ്ങള്‍; ഉപ്പള സ്വദേശിനി റാഫിയ ഏഷ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡില്‍

ഉപ്പള: പ്രശസ്‌ത വ്യക്തികളുടെ ചിത്രങ്ങള്‍ പേരുകളിലേയും സേവന വാര്‍ത്തകളിലേയും അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച്‌ വരച്ച്‌ റാഫിയ ഇര്‍ഷാദ്‌ ഏഷ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡില്‍ ഇടം നേടി. ഉപ്പള സ്വദേശിനിയായ റാഫിയ നേരത്തെ ഈ മേഖലയിലെ മികവില്‍ ഇന്ത്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡിലും ഇടം നേടിയിരുന്നു. മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വസതിയില്‍ നടന്ന ചടങ്ങില്‍ അംഗീകാര സര്‍ട്ടിഫിക്കറ്റ്‌ റാഫിയക്ക്‌ ശൈലജ ടീച്ചര്‍ കൈമാറി. പ്രവാസിയായ അബ്‌ദുല്‍ ഖാദറിന്റെയും സുബൈദയുടെയും മകളാണ്‌. കാസര്‍കോട്‌ സ്വദേശിയും പ്രവാസിയുമായ […]

Continue Reading

കണ്ണൂരില്‍ മന്ത്രവാദത്തെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചതായി പരാതി

കണ്ണൂരിൽ മന്ത്രവാദത്തിനിരയായ അഞ്ച് പേര്‍ മരിച്ചതായി പരാതി. ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് പേരുടെ മരണം മന്ത്രവാദത്തെ തുടര്‍ന്നാണന്നാണ് പരാതി. ചികിത്സയുടെ മറവില്‍ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണം. കുഞ്ഞിപ്പളളി സ്വദേശിയായ ഒരു ഇമാമാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് പരാതി. സിറ്റി ആസാദ് റോഡിലെ പടിക്കല്‍ സഫിയ ആണ് ആദ്യ ഇര. രക്ത സമ്മര്‍ദ്ദം അടക്കമുളള അസുഖത്തിനാണ് എഴുപതുകാരിയായ സഫിയ മന്ത്രവാദത്തെ ആശ്രയിച്ചത്. സഫിയയുടെ മകന്‍ അഷ്റഫ്, സഹോദരി നഫീസു എന്നിവരുടെ മരണ […]

Continue Reading

യുവരാജ് തിരിച്ചെത്തുന്നു? അടുത്ത ഫെബ്രുവരിയിൽ കളത്തിൽ!

ടി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തുന്നതിനിടെ, ഇന്ത്യയുടെ സൂപ്പർ താരമായിരുന്ന യുവരാജ് സിങ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. 2019ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം, അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന്നാണ് സൂചന. ഇൻസറ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തന്റെ തിരിച്ചു വരവിനെക്കുറിച്ച് മുപ്പത്തൊൻപതുകാരനായ താരം സൂചിപ്പിച്ചത്.

Continue Reading

വേണം എയിംസ് കാസർഗോഡ്. പഞ്ചായത്ത് പ്രമേയം പാസാക്കണം. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായ ത്തിന് നിവേദനം നൽകി-എയിംസ് കുട്ടായ്മ

വേണം എയിംസ് കാസര്‍കോട്▪️പഞ്ചായത്ത് പ്രമേയം പാസാക്കണം;▪️എയിംസ് കൂട്ടായ്മ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന് നിവേദനം നല്‍കി കല്ലങ്കൈ▪️കേന്ദ്ര ഗവണ്മെന്റ് കേരളത്തിന് അനുവദിക്കുന്ന എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് )കാസര്‍കോട് അനുവദിക്കണമെന്നും കേന്ദ്രത്തിന് അയക്കുന്ന പ്രൊപോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്താന്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കണമന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഷമീറ ഫൈസലിന് എയിംസ് കൂട്ടായ്മ പ്രവര്‍ത്തകരായ സലീം ബി ജെ. മുകുന്ദന്‍ മാഷ്. കരീം ചൗക്കി എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി. […]

Continue Reading

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായത്തിനായി അപേക്ഷിക്കാം; വെബ്‌സൈറ്റ് സജ്ജമായി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് സജ്ജമായി. relief.kerala.gov.in എന്ന് വെബ്സൈറ്റ് വഴി അപേക്ഷി സമർപ്പിക്കാമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ഐസിഎംആർ നൽകിയത്), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 50,000 രൂപയാണ് സഹായം. തുക അപേക്ഷകരുടെ ബാങ്ക് […]

Continue Reading

ഫ്യുജ് ഫ്ലാവറഡ് യോഗർട്ട് മാർക്കറ്റിൽ അവതരിപ്പിച്ചു,

കാസർകോട് :ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ജനപ്രിയ ബ്രാൻഡായി മാറിയ ഫ്യുജിന്റെ ഫ്ലാവറഡ് യോഗർട്ട് മാർക്കറ്റിൽ അവതരിപ്പിച്ചു. 25രൂപ എം ആർപി യിൽ എല്ലാ സൂപ്പർമാർക്കറ്റുകളിലും ഫ്യുജ് ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. ഫ്യുജ് നെയ്യിന്റെയും പ്ലൈൻ യോഗർട്ടിന്റെയും വിജയത്തിൽ നിന്ന് ഊർജം ഉൾകൊണ്ട് തദ്ദേശീയമായി കളക്ട് ചെയ്യുന്ന പാലിൽ നിന്നുമാണ് ഫ്ലാവറഡ് യോഗർട്ടിന്റെ നിർമാണം. വളരെയധികം ഹൈജനിക്കായുംപ്രകൃതി ദത്തമായ കളറും ഹെൽത്തി ഇൻഗ്രീഡിയൻസുമാണ് ചേർക്കുന്നതെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു. കാസർകോട് :ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ജനപ്രിയ ബ്രാൻഡായി […]

Continue Reading

റേഷൻ മണ്ണെണ്ണയുടെയും വില കൂട്ടി

റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതെ സമയം മണ്ണെണ്ണ വില വര്‍ധന എല്ലാ കാര്‍ഡുടമകളെയും നിലവില്‍ ബാധിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കാണ് കൂടുതലായി മണ്ണെണ്ണ ലഭിക്കുന്നത്. മറ്റു കാര്‍ഡുകാര്‍ക്ക് […]

Continue Reading