നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാബിഷപ്പിനെതിരെ കേസെടുത്തു

നാർക്കോട്ടിക് ജിഹാദ് പരാമാർശത്തിൽ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ് എടുത്തു. കുറുവിലങ്ങാട് പൊലീസാണ് പാലാ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസ് എടുത്തത്. കുറുവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. മതസ്പർധ വളർത്തുന്നത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് മൗലവി, അഡ്വ. കെ എൻ പ്രശാന്ത്, അഡ്വ. സി പി അജ്മൽ എന്നിവർ നൽകിയ ഹർജിയിലാണ് കുറവിലങ്ങാട് പൊലിസിനോട് അന്വേഷണം […]

Continue Reading

വീട്ടിനു സമീപത്തെ പറമ്പിലേയ്‌ക്ക്‌ ആടുകളെ മേയ്‌ക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

പൊയ്‌നാച്ചി: വീട്ടിനു സമീപത്തെ പറമ്പിലേയ്‌ക്ക്‌ ആടുകളെ മേയ്‌ക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കരിച്ചേരി ഗവ. യു പി സ്‌കൂളിനു സമീപത്തെ ശ്രീലക്ഷ്‌മി നിലയത്തില്‍ അവ്വാടുക്കം ബാലാമണി (54)യാണ്‌ മരിച്ചത്‌. മക്കള്‍: മണികണ്‌ഠന്‍, ഹരീഷ്‌ (ഇരുവരും ഗള്‍ഫ്‌), മരുമകള്‍: അമൃത (പള്ളഞ്ചി), സഹോദരങ്ങള്‍: എ സരോജിനി, ചന്ദ്രന്‍ നായര്‍ (കാടകം), സുകുമാരന്‍ നായര്‍, ഭാരതി, രാധാകൃഷ്‌ണന്‍, ദിവാകരന്‍ കുഞ്ഞിത്തോട്‌, പരേതനായ ദാമോദരന്‍ നായര്‍. പരേതനായ അടുക്കാടുക്കം കൃഷ്‌ണന്‍ നായരുടെയും അവ്വാടുക്കം ലക്ഷ്‌മി അമ്മയുടെയും മകളാണ്‌.

Continue Reading

ആരിക്കാടി ജനറൽ ജി ബി എൽ പി സ്‌ക്കൂൾ പ്രവേശനോത്സവം നടത്തി

ആരിക്കാടി: കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം കേരള പിറവി ദിനമായ ഇന്ന് പുതിയ അധ്യയനത്തിലേക്ക് ചുവട് വെച്ചെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചു ആരിക്കാടി ജനറൽ ജി ബി എൽ പി സ്ക്കൂൾ പ്രവേശനോത്സവം നടത്തി.കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്.സാമൂഹിക അകലം പാലിച്ചുംമാസ്ക്ക് ധരിച്ചും സാനിറ്റൈസർ ചെയ്തും തെർമൽ സ്കാനിൽ മുഖം കാണിച്ചും ആഹ്ലാദത്തോടെ കടന്നെത്തിയ കുരുന്നുകളെ സ്വീകരിക്കാൻ ജനപ്രതിനിധികളും അധ്യാപകരും നിറ പുഞ്ചിരിയോടെ മുന്നിലുണ്ടായിരുന്നു.അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന […]

Continue Reading

നരേന്ദ്ര മോഡിയുടെ റാലിക്കിടെ നടന്ന സ്ഫോടനം: നാല് പ്രതികൾക്ക് വധശിക്ഷ, രണ്ട് പേർക്ക് ജീവപര്യന്തം തടവ്

ദില്ലി: നരേന്ദ്ര മോദിയുടെ (Narendra Modi) 2013 ലെ റാലിക്കിടെ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് കുറ്റവാളികൾക്ക് വധശിക്ഷ (Death penalty) വിധിച്ചു. എൻഐഎ കോടതിയാണ് (NIA Court) ശിക്ഷ വിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (Gujarat Chief Minister) പട്‌നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്. അന്ന് സ്ഫോടനത്തിലും ഭയന്നോടുന്നതിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ആറ് പേരാണ് മരിച്ചത്. കേസിൽ കുറ്റവാളികളാണെന്ന സ്ഥിരീകരിച്ച മറ്റ് രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് പേർക്ക് […]

Continue Reading

മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ; നമോ ടി വി ഉടമയും അവതാരകയും കീഴടങ്ങി

പത്തനംതിട്ട: മതസ്പർദ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ നമോ ടി വി (namo tv) ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. തിരുവല്ല എസ് എച്ച് ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോ ടി വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. […]

Continue Reading

സ്കൂളുകൾക്ക് മാസ്ക്ക് വിതരണം ചെയ്തു

മുളിയാർ: സ്ക്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ബോവിക്കാനം എ. യു .പി , മല്ലം എസ്.ഡി. പി. എ.എൽ പി എന്നി സ്കൂൾ കൾക്ക് മാസ്ക്ക് വിതരണം ചെയ്തു. കാഞ്ഞങ്ങാട് ഗ്ലോബൽ ഫുണ്ട് വെയർ നൽകിയ മാസ്ക്ക് ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ബോവിക്കാനം സ്കൂൾ പ്രാധാന അധ്യാപിക ബിന്ദും ടീച്ചർക്കും, മല്ലം സ്കൂൾ പ്രധാന അധ്യാപകൻ സത്യൻ മാസ്റ്റർക്കും കൈമാറി. പി.ടി.എ.പ്രസിഡണ്ട് ബി.എം ഹാരിസ്, ഗ്ലോബൽ ഫുട്ട് വെയർ ഉടമ ഖാലീദ് കൊടവഞ്ചി, വേണുകുമാർ […]

Continue Reading

പുനീത് രാജ്കുമാറിന്‍റെ സംരക്ഷണത്തിലുള്ള 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് വിശാല്‍

അകാലത്തില്‍ വിട പറഞ്ഞ കന്നഡ നടന്‍ പുനീത് രാജ്കുമാറിന്‍റെ മരണം സൃഷ്ടിച്ച ആഘാതത്തിലാണ് കുടുംബവും ആരാധകരും. അദ്ദേഹത്തിന്‍റെ സംരക്ഷണയിലുള്ളവരുടെയും കണ്ണീര്‍ തോരുന്നില്ല. മികച്ച ഒരു നടനെന്നതിലുപരി മനുഷ്യസ്നേഹി കൂടിയായിരുന്നു പുനീത്. പിതാവ് രാജ്കുമാര്‍ തുടങ്ങിവച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 45 സൗജന്യ സ്കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. ഇതുകൂടാതെ 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് നടത്തിയിരുന്നതും പുനീത് ആയിരുന്നു. പുനീതിന്‍റെ വിയോഗത്തോടെ അനാഥരായത് ഇവരൊക്കെയാണ്. ഇപ്പോള്‍ ആ 1800 വിദ്യാര്‍ഥികളുടെ സംരക്ഷണം […]

Continue Reading

കേരള പിറവി ദിനം: മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ സമുചിതമായി ആഘോഷിച്ചു

കേരള ചരിത്രത്തെക്കുറിച്ച് പറയുമ്പോള്‍ പിന്നിട്ട കാലത്തെ നേട്ടങ്ങള്‍ക്കൊപ്പം വെല്ലുവിളികളെ കുറിച്ചും പറയാതെ വയ്യ. മഹാപ്രളയത്തില്‍ നിന്നും കരകയറി ധീരതയോടെ പോരാടിയ കേരളത്തിന്റെ ഓര്‍മ്മകള്‍ കൂടി ഈ ദിനത്തില്‍ പങ്കുവയ്‌ക്കേണ്ടതുണ്ട്. ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളും കൂടിക്കുഴഞ്ഞ കേരളം ഒന്നായത് ഒടുവില്‍ മലയാളഭാഷയുടെ പേരിലാണ്. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി. സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു. കേരവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ വിശാലമായ പറമ്പുകളും പച്ചപ്പട്ടുടുത്ത് നില്‍ക്കുന്ന വയലേലകളും കാടും പുഴയും […]

Continue Reading

ലയൺസ് ക്ലബ്ബ് ചെർക്കള ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂളിലേക്ക് തെർമോമീറ്ററും, മാസ്കും കൈമാറി

മുളിയാർ:ലയൺസ് ക്ലബ് ചെർക്കള ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് അനുവദിച്ചതെർമോ മീറ്ററും, മാസ്ക്കും ലയൺസ് ചെർക്കളയുടെ മുതിർന്ന അംഗം അബ്ദുൽ ഖാദർ മൊട്ട പി.ടി.എ പ്രസിഡണ്ട് എ.ബി.കലാമിന് കൈമാറി.ക്ലബ്ബ് വൈസ് പ്രസിഡന്റ് കബീർ ഉഗ്രണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ പൊവ്വൽ, എയർലൈൻസ് അബ്ദുല്ല കുഞ്ഞി,എം.ടി. അബ്ദുൽ നാസർ,റഹ്മാൻ കൊടവഞ്ചി,സത്താർ ബേവിഞ്ച,അനീസ മൻസൂർ മല്ലത്ത്, പ്രിൻസിപ്പാൾ മെജോ ജോസഫ് ,ഹെഡ് മാസ്റ്റർ അരവിന്ദാക്ഷൻ പ്രസംഗിച്ചു. വാർഡ് മെമ്പർ അബ്ബാസ് കൊളചപ്പ് നന്ദിപറഞ്ഞു.

Continue Reading

റിസര്‍വേഷന്‍ ഇല്ലാതെയും ഇനി യാത്ര ചെയ്യാം; തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ട്രെയിനുകളായും റിസര്‍വ്ഡ് കോച്ചുകളായും മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. തിങ്കളാഴ്ച മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. റിസര്‍വേഷനില്ലാതെ സഞ്ചരിക്കാവുന്ന ട്രെയിനുകളില്‍ ഇന്ന് മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം. എക്‌സ്പ്രസ് ട്രെയിനുകളിലെ ജനറല്‍ കോച്ചുകളിലാണ് ഇന്നുമുതല്‍ സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കുന്നത്. അണ്‍ റിസര്‍വ്ഡ് […]

Continue Reading