എസ്.ഇ.യു ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി :സാദിഖ് പ്രസിഡണ്ട്, റിയാസ് സെക്രട്ടറി

കാഞ്ഞങ്ങാട് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് ആയി എം.സാദിഖ്, ജന. സെക്രട്ടറിയായി റിയാസ്.കെ എന്നിവരെ കാഞ്ഞങ്ങാട് വെച്ച് ചേർന്ന താലൂക്ക് സമ്മേളനം തെരെഞ്ഞെടുത്തു. ബുഷ്‌റയാണ് ട്രഷറർ. മുരളീധരൻ തച്ചങ്ങാട്, മുത്തലിബ് തൃക്കരിപ്പൂർ എന്നിവർ വൈസ് പ്രസിഡണ്ടും, അബൂബക്കർ പള്ളിക്കര, റഷാദ് കടപ്പുറം എന്നിവർ ജോ. സെക്രട്ടറിയുമാണ്. സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ജാഫർ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സാദിഖ്.എം അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് […]

Continue Reading

‘ജോജു ക്രിമിനല്‍, മുണ്ട് മാടി കെട്ടി തറ ഗുണ്ടയെ പോലെ പെരുമാറുന്നു’; ഇന്ധനവിലയില്‍ ഇനി എപ്പോഴാണ് പ്രതിഷേധിക്കേണ്ടതെന്ന് കെ സുധാകരന്‍

ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജ് സ്വീകരിച്ച സമീപം ഖേദകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജോജു വിളിച്ച് പറയുന്ന അസഭ്യം മാധ്യമങ്ങളില്‍ കാണാം. മുണ്ട് മാടി കെട്ടി ഒരു തറ ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെ സുധാകരന്‍ പറഞ്ഞു. വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പരാതി നല്‍കും. എന്നിട്ടും നടപടിയുണ്ടായിട്ടില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്ന് സുധാകരന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

Continue Reading

എയിംസ്: ജില്ലാതല ബഹുജന റാലി, മീഞ്ച പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു

മിയാപദവ്: എയിംസ്നായി കാസറഗോഡ് ജില്ലയുടെ പേരുൾപ്പെടുത്തി സംസ്ഥാന സർക്കാർ പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിക്കുക’ എന്ന ആവശ്യവുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ2021 നവംബർ 17 ന് കാസറഗോഡ് നടത്തുന്ന ജില്ലാതല ബഹുജന റാലിയുടെ ഒരുക്കങ്ങൾക്കായിരൂപീകരിക്കുന്ന മീഞ്ച പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം മിയാപദവ് എം ഐ എം ബില്ഡിങ്ങിൽ വെച്ച് ചേർന്നു. സംഘാടക സമിതി:ടി ബഷീർ അഹ്‌മദ്‌ (ചെയർമാൻ )അബ്ദുല്ല അട്ക(വർക്കിങ് ചെയർമാൻ)പുഷ്പരാജ് ബെജ്ജ(ജനറൽ കൺവീനർ)അബ്ദുല്ല പജിൻഗർ(ട്രെഷറർ) വൈസ് ചെയർമാൻമാർ: ഗോപാലകൃഷ്ണ ഭട്ട്, […]

Continue Reading

കഥാകൃത്ത് പി.വത്സലയ്ക്ക് എഴുത്തച്ഛന്‍ പുരസ്കാരം

2021ലെ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പാർശ്വവൽകൃത ജീവിതങ്ങൾ‌ ശക്തമായി അവതരിപ്പിച്ചതെന്ന് പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി. നെല്ല് ആണ് വത്സലയുടെ ആദ്യനോവല്‍. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്‍റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കിരുന്നു.  “നിഴലുറങ്ങുന്ന വഴികൾ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേരള […]

Continue Reading

ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും ഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോമൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുകപ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത *നെഫ്രോളജിസ്റ്റ് ഡോകടർ *സാരംഗ് വിജയൻ്റെ* സേവനം എല്ലാ ചൊവ്വാഴ്ചകളിലും 02/11/2021 രാവിലെ 10 മണി മുതൽ 1 മണി […]

Continue Reading

വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തണം -വിസ്ഡം സംഗമം

കാസർകോട്: വെറുപ്പ്പ്രചരിപ്പിക്കുന്നവർക്കെതിരെ സാമുഹിക ഐക്യം ശക്തിപ്പെടുത്തണമെന്ന്വിസ്ഡം സന്ദേശ പ്രചരണ സംഗമം ആവശ്യപ്പെട്ടു .വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പയിൻ്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.എൻ.എ നെല്ലിക്കുന്ന് എംഎൽഎ ജില്ലാതല ഉൽഘാടനം നിർവ്വഹിച്ചു.വിവിധ മതവിഭാഗങ്ങൾക്കിടയിൽനിലനിൽക്കുന്ന സാഹോദര്യം തകർക്കുവാനുളളഗൂഢനീക്കങ്ങൾക്കെതിരായി ബഹുജനമുന്നേറ്റം ശക്തമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ സാഹോദര്യ സന്ദേശംപ്രചരിപ്പിക്കുകയുംവെറുപ്പിനെതിരെയുള്ള മാനവിക ഐക്യം ശക്തിപ്പെടുത്താനുള്ളനടപടികൾ സ്വീകരിക്കുകയും വേണം. വെറുപ്പും, വിദ്വേഷവുംപ്രചരിപ്പിക്കുന്നവരോടുള്ള മ്യദുസമീപനം ഒഴിവാക്കണം. ഇത്തരം ആളുകൾക്കും,സംഘങ്ങൾക്കുമെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻആവശ്യപ്പെട്ടു.ഞായറാഴ്ച കാസർകോട് വിസ്ഡം […]

Continue Reading

ബ​ക്ക​റ്റ്​ വെ​ള്ള​ത്തി​ൽ വീ​ണ് പത്തു മാസമായ കുഞ്ഞ് മരിച്ചു

പ​ട​ന്ന: മാ​വി​ലാ​ക​ട​പ്പു​റം ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ന് സ​മീ​പം പ​ട​ന്ന സ്വ​ദേ​ശി ടി.​കെ. ഹ​ക്കീ​മി​ൻെ​റ​യും താ​ഹി​റ​യു​ടെ​യും മ​ക​ൾ ഫാ​ത്തി​മ (10 മാ​സം) ബ​ക്ക​റ്റ്​ വെ​ള്ള ത്തി​ൽ വീ​ണു​ മ​രി​ച്ചു. ശ​നി​യാ​ഴ്​​ച രാ​ത്രി ഒ​മ്പ​തി​ന്​ കു​ളി​മു​റി​യി​ൽ ബ​ക്ക​റ്റി​ൽ ത​ല മു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ളി​മു​റി​യു​ടെ വാ​തി​ൽ തു​റ​ന്നി​ട്ട​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. കു​ഞ്ഞ്​ മു​ട്ടി​ലി​ഴ​ഞ്ഞ് കു​ളി​മു​റി​യി​ൽ എ​ത്തി​യ​താ​യി ക​രു​തു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​സ്​​മാ​യി​ൽ, നി​ഹാ​ൽ, ഹി​ബ.

Continue Reading

ടി.എസ്. തിരുമുമ്പ് സാംസ്‌കാരിക സമുച്ചയം നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്

ടി.എസ്. തിരുമുമ്പ് സാംസ്കാരിക സമുച്ചയം നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് –കേരള സർക്കാറിന്റെ നേതൃത്വത്തിൽ വിവിധജില്ലകളിൽ നിർമ്മാണ പ്രവർത്തനങ്ങളിലുള്ള സാംസ്കാരിക സമുച്ചയങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആദ്യം പൂർത്തിയാകുന്നത് കാസർകോട് ജില്ലയിൽ മടിക്കൈ അമ്പലത്തുകരയിലുള്ള ടി.എസ്.. തിരുമുമ്പ് സാംസ്കാരിക സമുച്ചയത്തിന്റെതാണെന്ന് നിർമ്മാണ ചുമതല നിർവ്വഹിക്കുന്ന കെ.എസ്.എഫ്ഡി .സി. ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. മടിക്കൈയിലെ സാംസ്കാരിക സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, പ്രൊഫ.കെ.പി.ജയരാജൻ രവീന്ദ്രൻ […]

Continue Reading

വീടിന്റെ മേൽക്കൂര വീട്ടുകാർക്ക് മുന്നിൽ തകർന്നു വീണു; കുടുംബാംഗങ്ങൾ ഓടി രക്ഷപ്പെട്ടു

കാസറഗോഡ് :വീടിന്റെ മേൽക്കൂര വീട്ടുകാർക്ക് മുന്നിൽ തകർന്നു വീണു; കുടുംബാംഗങ്ങൾ ഓടി രക്ഷപ്പെട്ടു.ആളപായം ഒഴിവായി. തൃക്കരിപ്പൂർ നടക്കാവ് കോളനിയിലെ കെ അമ്പുകുഞ്ഞിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ആറ് അംഗ കുടുംബമാണ് വീട്ടിൽ താമസിക്കുന്നത്. മൂന്ന് പേർ വീട്ടിനകത്തും രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർ മുറ്റത്ത് ഭക്ഷണം കഴിക്കുകയും ആയിരുന്നു. ഇതിനിടയിലാണ് ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു വീണത്. ശബ്ദം കേട്ട് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. ആകെയുണ്ടായിരുന്ന വീട് തകർന്നതോടെ കുടുംബം പെരുവഴിയിലായി. തുടർന്ന് […]

Continue Reading

വീണ്ടും ഇരുട്ടടി: പാചകവാതക വില കുത്തനെ കൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 265 രൂപയാണ് കൂട്ടിയത്. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2,133 രൂപയായി. കേരളത്തിൽ 1994 രൂപയാണ് ഒരു സിലിണ്ടറിൻറെ വില. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല.

Continue Reading