മംഗളൂരു കെഎസ്‌ആർടിസി നവംമ്പർ ഒന്നുമുതൽ

▪️കാസർകോട്‌: കോവിഡ്‌ നിയന്ത്രണം കർക്കശമാക്കിയതോടെ നിർത്തിയ മംഗളൂരുവിലേക്കുള്ള കെഎസ്‌ആർടിസി ബസ്‌ സർവീസ്‌ നവമ്പർ ഒന്നിന്‌ തുടങ്ങും. കേരളത്തിന്റെ 26 ബസും കർണാടകയുടെ 30 ബസുമാണ്‌ ഓടുക. കേരളത്തിന്റെ 23 ബസ്‌ രാവിലെയും മൂന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷവും ഉണ്ടാകും. രാവിലെ ആറുമുതലായിരിക്കും സർവീസ്‌.കോവിഡിന്‌ മുമ്പ്‌ കേരളത്തിന്റെ 40 ബസും കർണാടകയുടെ 43 ബസുമാണ്‌ ഓടിയിരുന്നത്‌. സംസ്ഥാനത്ത്‌ ഒന്നുമുതൽ 950 സർവീസ്‌ ആരംഭിക്കാൻ കെഎസ്‌ആർടിസി തീരുമാനിച്ചിട്ടുണ്ട്‌. ഇതിൽ കൂടുതലും കാസർകോടിനാണ്‌ ലഭിക്കേണ്ടത്‌. അങ്ങനെയെങ്കിൽ മംഗളൂരുവിലേക്ക്‌ കൂടുതൽ ബസുണ്ടാകും. സുള്ള്യ, പുത്തൂർ […]

Continue Reading

പതിവില്‍ മാറ്റമില്ല; ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോളിന് 109 രൂപ 12 പൈസയും ഡീസലിന് 102 രൂപ 56 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 46 പൈസയും ഡീസലിന് 104 രൂപ 27 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 108 രൂപ 52 പൈസയും ഡീസലിന് 102 രൂപ 36 പൈസയുമാണ് പുതിയ നിരക്ക്. 

Continue Reading

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടർ അറസ്റ്റിൽ

പുത്തൂര്‍: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടർ അറസ്റ്റിൽ. പുത്തൂര്‍ സ്വകാര്യ കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറായ ഇല്യാസ് പിന്റോയെയാണ് അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തത്. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. ഇതോടെ അഭിഭാഷകന്‍ റെഗുലര്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചു. മടിക്കേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാം പി.യു വിദ്യാര്‍ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഇല്യാസ് പിന്റോക്കെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് […]

Continue Reading

ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാക്കണം. – എസ്.ഇ.യു

കാഞ്ഞങ്ങാട് :- കോവിഡ് ഉൾപ്പടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ജീവനക്കാർക്ക് വേണ്ടി സർക്കാർ പ്രഖ്യാപിച്ച മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ വിഹിതം ഉറപ്പ് വരുത്തി ഉടൻ നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. കുത്തക ഭീമൻമാർക്ക് തീറെഴുതി പ്രാഥമിക ചികിൽസാ സൗകര്യം പോലും ഇല്ലാത്ത ഏതാനും ആശുപത്രികളെ മാത്രം ഉൾപ്പെടുത്തി ജീവനക്കാർക്ക് മേൽ അന്യായമായ പ്രീമിയം അടിച്ചേൽപ്പിച്ച സർക്കാർ നടപടിയാണ് മെഡിസെപ്പ് പദ്ധതിയെ അവതാളത്തിലാക്കിയത്. പ്രധാന ആശുപത്രികളെ ഉൾപ്പെടുത്തി ന്യായമായ പ്രീമിയം വ്യവസ്ഥയിൽ […]

Continue Reading

നവമാധ്യമം ചതിച്ചു നാടുവിട്ട വിദ്യാർത്ഥിനികണ്ടത് പെയിൻ്റിംഗ് തൊഴിലാളിയായ കാമുകനെ

തളിപ്പറമ്പ്.നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഡിഗ്രി വിദ്യാർത്ഥിനി കാമുകനെ തേടി നാടുവിട്ടു. എറണാകുളത്ത് എത്തിയ വിദ്യാർത്ഥിനി പെയിൻ്റിംഗ് തൊഴിലാളിയായ കാമുകനെ കണ്ട് ഞെട്ടി. പരിയാരം അമ്മാ നപ്പാറയിലെ 20 കാരിയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തളിപ്പറമ്പിലെ കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും മുങ്ങിയത്. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി കാമുകനായ എറണാകുളം സ്വദേശിയായ 23 കാരൻ്റെ അടുത്തെത്തിയതായി കണ്ടെത്തിയത്. നവമാധ്യമ ചാറ്റിംഗിലൂടെ […]

Continue Reading

ഗാന്ധി രാമൻനായരുടെ സ്മൃതികുടീരത്തിൽ എം.പി.യുടെ നേതൃത്വത്തിൽ പുഷ്പാർച്ചന, മകൾക്ക് ആദരം

ബോവിക്കാനം: സ്വാതന്ത്ര്യ സമര സേനാനിയും മഹാത്മാ ഗാന്ധിയുടെ ശിഷ്യനുമായ മുളിയാർ പഞ്ചായത്തിലെ ഗാന്ധി രാമൻനായരുടെ സമര പോരാട്ടങ്ങൾക്ക് കരുത്തുപകർന്നമകൾ കരിച്ചേരി നാരായണി അമ്മയെ മുളിയാർ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വസതിയിലെത്തി ആദരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഷാളണിയിച്ചു. തുടർന്ന്സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. 1931 ഡിസംബറിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കറാച്ചി സമ്മേളനത്തിൽ മുളിയാറിൽ നിന്ന് കാൽനടയായി സഞ്ചരിച്ച് പങ്കെടുത്ത ഗാന്ധി രാമൻ നായർ 12 വർഷത്തോളം അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഉൾപ്പെടെയുള്ള […]

Continue Reading

എല്ലാ ട്രെയിനുകളിലും ജനറൽ കോച്ച് അനുവദിക്കണം- എൻ ജി ഒ യൂണിയൻ

മഞ്ചേശ്വരം : എല്ലാ ട്രെയിനുകളിലും ജനറൽ കോച്ച് അനുവദിക്കണമെന്ന് എൻ ജി ഒ യൂണിയൻ മഞ്ചേശ്വരം യൂണിറ്റ് സമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് ഇളവുകൾ വന്ന ശേഷം പുനരാരംഭിച്ച ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഇല്ലാത്തതിനാൽ സർക്കാർ ജീവനക്കാർ അടക്കമുള്ള നിത്യേന തീവണ്ടികളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനസമയം സാധാരണ നിലയിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും റെയിൽവേ,ട്രെയിൻ സർവീസുകൾ പൂർണ്ണമായും പുനരാരംഭിക്കാനോ ഓടുന്ന എക്സ്പ്രസ്സ്‌ ട്രെയിനുകളിൽ ജനറൽ കംപാർട്മെന്റ്കൾ ഏർപ്പെടുത്താനോ തയ്യാറായിട്ടില്ല. ഉടൻ […]

Continue Reading

കണ്ണൂരിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടു സ്ത്രീകൾക്കായി തെരച്ചിൽ

കൂത്തുപറമ്പ്: മമ്പറത്തിനടുത്ത കുഴിയിൽപീടികയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. എട്ടു വയസ്സുകാരിയെയാണ് നാടോടികളെന്ന് കരുതുന്ന രണ്ടു സ്ത്രീകൾ ചേർന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി ബഹളം വച്ചതിനെ തുടർന്ന് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. വീടിന് 200 മീറ്ററോളം അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ പിന്നീട് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും നാടോടികളെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പിണറായി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരുകയാണ്.

Continue Reading

വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയറ്ററുകളിലെത്തും

വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഫിലിം ചേംബർ യോഗം തീരുമാനിച്ചു. ജോജു ജോർജ് നായകനായ സ്റ്റാർ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മരക്കാർ തിയറ്റർ റിലീസ് ചെയ്യണമെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. ആറു മാസത്തിനുശേഷം ഒക്‌ടോബർ 25 നാണ് മൾട്ടിപ്ലക്സ് അടക്കം മുഴുവൻ തിയറ്ററുകളും തുറന്നത്. 25 മുതൽ സിനിമാശാലകൾ തുറന്നുപ്രവർത്തിക്കാൻ ഈ മാസം ആദ്യത്തിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. പകുതിപ്പേർക്കു മാത്രമാണ് പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് […]

Continue Reading

വണ്ടിത്തടം ഹിദായത്തുൽ ഇസ്‌ലാം മദ്രസാ റാങ്ക് ജേതാവിനെയും കലാ സാഹിത്യ മത്സര വിജയികളെയും മജ്ലിസ് ഫൗണ്ടേഷൻ ആദരിച്ചു

കല്ലമ്പലം: ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് 2020-21 അദ്ധ്യയന വർഷത്തെ നാവായിക്കുളം മേഖല 5-ാം ക്ലാസ്സിൽ റാങ്ക് നേടിയ വണ്ടിത്തടം ഹിദായത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥി മുഹമ്മദ് സഫ്‌വാനെയും, നബിദിന കലാസാഹിത്യ മത്സരത്തിൽ വിജയിച്ച മദ്രസാ സീനിയർ വിദ്യാർത്ഥികളെയും മജ്ലിസ് ഫൗണ്ടേഷൻ ട്രസ്റ്റ് ട്രോഫികൾ നൽകി ആദരിച്ചു. മദ്രസാ ഇമാം മുഹമ്മദ് റഷാദി അൽ-റാഷിദിയ്യ്, മജ്ലിസ് ഫൗണ്ടേഷൻ ട്രഷറർ സുനിൽ പാവല്ല, തയ്ക്കാവ് മുൻ പ്രസിഡന്റ് ഷാജഹാൻ കൈപ്പടക്കോണം, പാവല്ല ജമാഅത്ത് ജോയിന്റ് സെക്രട്ടറി അൻസിം […]

Continue Reading