സുബൈറും, സിനാനും 13,000 കിലോമീറ്റര്‍ കാല്‍നട യാത്ര ആരംഭിച്ചു

കാസര്‍കോട്: ഹൃദയപൂര്‍വ്വം എല്ലാവരേയും ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കുമ്പള മുളിയടുക്കത്തെ സുബൈറും, സിനാനും 13000 പ്ലസ് കാല്‍നടയാത്ര ആരംഭിച്ചു. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒന്നര വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന രീതിയില്ലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കലുഷിതമായ ലോകത്ത് മനുഷ്യ ഹൃദയം ഒന്നിക്കുമ്പോള്‍ സമാധാനം ഉണ്ടാകുമെന്ന് സുബൈറും സിനാനും പറഞ്ഞു. ഹൃദയ ശുദ്ധി ഇല്ലാത്തവര്‍ക്ക് ഈശ്വര ദര്‍ശനം ഉണ്ടാവില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ലോകത്ത് ഏറ്റവും ങ്ങളുകള്‍ മരിക്കുന്നത് ഹൃദയ രോഗംമൂലമാണ്. ഹൃദയാരോഗ്യത്തിന്റെ പ്രധാന്യത്തെ […]

Continue Reading

ബന്തടുക്കയില്‍ പള്ളിമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തിയ സംഭവം;അന്വേഷണം എങ്ങുമെത്തിയില്ല

ബന്തടുക്ക : കഴിഞ്ഞ ഓഗസ്റ്റ് 22 ന് രാവിലെയാണ് ബന്തടുക്ക ടൗൺ പള്ളിയിലെ ഇമാമും മൊഗ്രാൽ സ്വദേശിയുമായ സിനാൻ അൽ അസ്ഹരിയുടെ ബുള്ളറ്റ് ബന്തടുക്കയുലെ പള്ളി മുറ്റത്ത് കത്തിനശിച്ച നിലയിൽ കാണപ്പെട്ടത്. എം. എൽ. എ സി. എച്ച് കുഞ്ഞമ്പു, എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ള പല രാഷ്ട്രിയ നേതാക്കളും സ്ഥലം സന്ദർശിക്കുകയും ബന്തടുക്ക പോലെയുള്ള ഒരു സ്ഥലത്ത് ഇത്തരത്തിലുള്ള സംഭവം ഇതാദ്യമാണെന്നും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവ ദിവസം തന്നെ ഡോഗ് സ്‌ക്വാഡും […]

Continue Reading

നടുവേദനക്ക്ഒരു ദിവസം കൊണ്ട് ചികിത്സ

നടുവേദനക്ക്ഒരു ദിവസം കൊണ്ട് ചികിത്സ ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും. ആസ്റ്റർ മിംസ് കോട്ടക്കലിലെന്യൂറോ & ന്യൂറോസർജറി ഡോ. ഷാജി കെ ആർ (സീനിയർ കൺസൾട്ടന്റ് ന്യൂറോസർജറി) സേവനം 23/10/2021 ശനിയാഴ്ച 10 മണി മുതൽ 2 മണി കാസർക്കോട് അരമന ആശുപത്രിയിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും : 7594002324

Continue Reading

കാസര്‍കോട് ജില്ലയില്‍ 221 പേര്‍ക്ക് കൂടി കോവിഡ്,136 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില221പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന136 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1304 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 539 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10275 പേര്‍വീടുകളില്‍ 9744പേരും സ്ഥാപനങ്ങളില്‍ 531പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10275പേരാണ്. പുതിയതായി 547പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2884സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2533ആന്റിജന്‍ 339 ട്രൂനാറ്റ് 12 ) 600പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 8867 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 […]

Continue Reading

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്

കൊച്ചി: ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു.

Continue Reading

വിദ്യാര്‍ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ് ഭവന്‍ മാര്‍ച്ച്: ജില്ലയിൽ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കും കാംപസ് ഫ്രണ്ട്

കാസറഗോഡ് : ഹഥ്‌റാസ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23 ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി ജില്ലയിൽ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ ഒക്ടോബര്‍ 17 ന് ഹൊസങ്കടിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഐക്യദാർഢ്യ സംഗമം സംസ്ഥാന ട്രഷറർ ഷൈഖ് റസൽ ഉദ്ഘാടനം ചെയ്യും.ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ ഥാക്കൂര്‍ വിഭാഗക്കാരുടെ ക്രൂര ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട […]

Continue Reading

മടിക്കൈ, കോതോട്ട്‌പ്പാറയില്‍ ആര്‍ എസ്‌ എസ്‌ -സി പി എം സംഘര്‍ ഷം, നാലു ബൈക്കുകള്‍ തകര്‍ത്തു

നീലേശ്വരം: ആര്‍ എസ്‌ എസ്‌ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പഥസഞ്ചലനത്തിനിടയില്‍ മടിക്കൈ, കോതോട്ട്‌പ്പാറയില്‍ ആര്‍ എസ്‌ എസ്‌ -സി പി എം സംഘര്‍ ഷം.നാലു ബൈക്കുകള്‍ തകര്‍ത്തു. ആറു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ നീലേശ്വരം പൊലീസ്‌ കേസെടുത്തു.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മടിക്കൈ, കോതോട്ടുപ്പാറയിലാണ്‌ സംഭവം. പഥസഞ്ചലത്തിനു എത്തിയ മണ്ഡലം കാര്യവാഹ്‌ രഞ്‌ജിത്ത്‌ പറക്കളായി, പ്രവര്‍ ത്തകരായ രതീഷ്‌, രഞ്‌ജിത്ത്‌ എന്നിവരുടെയും വീട്ടുടമയായ സുനില്‍കുമാറിന്റെയും ബൈക്കുകളാണ്‌ തകര്‍ത്തത്‌.

Continue Reading

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ വീടൊരുക്കി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

കാസര്‍കോട്: വിദ്യാലയത്തിലെ ഏറ്റവുംനിര്‍ധനരായവിദ്യാര്‍ത്ഥികള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ ത്ഥ്യമാക്കാന്‍ സ്നേഹവീട് പദ്ധതി നടപ്പിലാ ക്കുകയാണ് ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. അകാലത്തില്‍ പൊലിഞ്ഞു പോയ വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മ കള്‍ക്ക് പ്രണാ മമായി ചെമ്മനാട് ഹയര്‍സെക്കണ്ടറി വിദ്യാലയം ചൂരി ഐക്യ വേദിയുമായി സഹകരിച്ചാണ് രണ്ടാമത് വീട് പൂര്‍ത്തിയാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓര്‍മ്മവീട് എന്ന് പേരിട്ട വീടിന്റെ താക്കോല്‍ദാനം നാളെ ( ഒക്ടോബര്‍ 16 ശനിയാച്ച) […]

Continue Reading

15 കാരിയെ പീഡിപ്പിക്കാൻ ശ്രമം; ബളാൽ സ്വദേശിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോ കേസെടുത്തു

വെള്ളരിക്കുണ്ട്: ബളാലിൽ പതിനഞ്ച്കാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി കരുണാകരൻ (49) എന്നയാൾക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം.പെൺ കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് കേസെടുക്കുകയായിരുന്നു എസ്.ഐ റെജി കുമാറാണ് കേസന്വേഷിച്ചത്. പ്രതിയെ വൈദ്യപ്രതിരോധക്ക് ശേഷം വൈകിട്ടോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും

Continue Reading