കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ അന്തരിച്ചു

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. ബി.ജെ.പി ടിക്കറ്റിലായിരുന്നു വിജയം. വെള്ളിയാഴ്ച രാവിലെ 6.15ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് രവിപുരം പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കാന്‍സര്‍ രോഗബാധിതയാണെന്നറിയുകയും തുടര്‍ന്ന് ലീവെടുത്ത് ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. ഭര്‍ത്താവ്: കൃഷ്ണകുമാര്‍ വര്‍മ. മക്കള്‍: ഇന്ദുലേഖ, ആദിത്യ വര്‍മ

Continue Reading

രാഹുല്‍ ദ്രാവിഡിനെ താല്‍ക്കാലിക പരിശീലകനായി നിയമിക്കാനൊരുങ്ങി ബിസിസിഐ

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ താല്‍ക്കാലിക പരിശീലകനായി നിയമിക്കാനൊരുങ്ങി ബിസിസിഐ. താരത്തിന്റെ അഭിപ്രായം ബിസിസിഐ തേടും. ഈ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നതോടെയാണ് പുതിയ പരിശീലകനു വേണ്ടി തിരക്കിട്ട ചര്‍ച്ചകള്‍ ബിസിസിഐ ആരംഭിച്ചത്. നേരത്തെ ടീമിന്റെ മുഖ്യ പരിശീലകനാവാനുള്ള ഓഫറുമായി ബിസിസിഐ ദ്രാവിഡിനെ സമീപിച്ചിരുന്നെങ്കിലും താരം നിരസിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ടി20 ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് ന്യൂസീലാന്‍ഡിനെതിരെ പരമ്ബരയുണ്ട്. ഈ പരമ്ബരയില്‍ താല്‍ക്കാലിക പരിശീലകനെ നിയമിക്കാനാണ് […]

Continue Reading

വിശക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍; ആഗോള പട്ടിണി സൂചികയില്‍ രാജ്യം ആപത്സൂചനയുള്ള വിഭാഗത്തില്‍

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍. 2020ലെ 94ാം സ്ഥാനത്തു നിന്ന് 2021ല്‍ 101ാം സ്ഥാനത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പാകിസ്താനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. മാത്രമല്ല ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍,ശ്രീലങ്ക തുടങ്ങിയവയും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. സോമാലിയ, സിയേറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. പാകിസ്താന്‍ 92, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ 76ാം സ്ഥാനത്തും മ്യാന്‍മര്‍ 71ാം സ്ഥാനത്തുമാണ്. ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ […]

Continue Reading

ഇന്ന് വിദ്യാരംഭം, അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം.കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചന്‍ പറമ്പില്‍ എഴുത്തിനിരുത്ത് ചടങ്ങുകളില്ല. കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയില്‍ ക്ഷേത്രം, പാലക്കാട് ചിറ്റൂര്‍ തുഞ്ചന്‍ മഠം,തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി.

Continue Reading

ഇന്ധനവില വീണ്ടും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.കോഴിക്കോട് പെട്രോള്‍ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയില്‍ പെട്രോള്‍ വില 105.45 ഉം ഡീസല്‍ വില 99.09 ഉം ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 107.41 ഉം ഡീസല്‍ വില 100.94 ഉം ആയി ഉയര്‍ന്നു. 20 ദിവസം കൊണ്ട് ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് കൂട്ടിയത്. റെക്കോര്‍ഡ് […]

Continue Reading

അജിത് സി കളനാട് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ കമ്മീഷണര്‍.

കാസര്‍കോട്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് കാസര്‍കോട് ജില്ലാ അസോസിയേഷന്റെ പുതിയ കമ്മീഷണര്‍ പദവിയിലേക്ക് അജിത് സി കളനാട് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തില്‍ വന്ന പുതിയ ഭേദഗതി പ്രകാരം ആണ് റോവര്‍ സ്‌കൗട്ട് വിഭാഗത്തില്‍ അജിത്തിന് ജില്ലയുടെ കമ്മീഷണര്‍ പദവി ലഭിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ഈ പ്രസ്ഥാനത്തില്‍ സജീവമാണ്. ജി എച്ച് എസ് ചന്ദ്രഗിരിയില്‍ പഠിക്കുമ്പോള്‍ 1990 ല്‍ സ്‌കൗട്ട്‌സ് മാസ്റ്റര്‍ സുഗതന്‍ മാഷിന്റെ സ്‌കൗട്ട്‌സ് ഗ്രൂപ്പില്‍ അംഗമായിട്ടായിരുന്നു തുടക്കം. ഈ വിദ്യാലയത്തിലെ ആദ്യ […]

Continue Reading

സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഒക്ടോബര്‍ 16 ശനിയാഴ്ച വരെ മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചു. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികളും വ്യാഴാഴ്ച വൈകുന്നേരം തന്നെ തീരച്ചെത്തണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യുനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. കേരള ലക്ഷദ്വീപ്കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍, തെക്ക്കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളിലും ഒക്ടോബര്‍ 16വരെ മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടുകള്‍ […]

Continue Reading

SSLC കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ ആവശ്യമായ സീറ്റില്ല എന്നാവശ്യപ്പെട്ട് ഉപ്പള എഇഒ ഓഫീസിലേക്ക് KSU മാർച്ച്‌

SSLC കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ ആവശ്യമായ സീറ്റില്ല എന്നാവശ്യപ്പെട്ട് ഉപ്പള എഇഒ ഓഫീസിലേക്ക് KSU മാർച്ച്‌

Continue Reading

പരീക്ഷകള്‍ നേരിട്ട് നടത്തും; മാര്‍ഗനിര്‍ദേശം പുറത്തിറക്കി സിബിഎസ്ഇ

പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സിബിഎസ്ഇ പുറത്തിറക്കി. പത്ത്, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകള്‍ നടത്തുക. ഇവ നേരിട്ട് നടത്താനാണ് തീരുമാനം. ഇതിന്റെ ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം ഒക്ടോബര്‍ 18-ന് പുറത്തുവിടും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക. സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ നിന്നും പരീക്ഷകളുടെ തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അറിയാനാകും. സമ്ബൂര്‍ണ തീയതിക്രമം പുറത്തുവിടാന്‍ ഇനിയും സമയമെടുക്കുമെങ്കിലും പരീക്ഷകള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. […]

Continue Reading