രാജി തള്ളി; നവ്ജോത് സിങ് സിദ്ദു പി സി സി അധ്യക്ഷനായി തുടരണമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: നവ്ജോത് സിങ് സിദ്ദു പഞ്ചാബ് പി സി സി അധ്യക്ഷനായി തുടരണമെന്ന് ഹൈക്കമാന്‍ഡ്. സിദ്ദുവിന്റെ രാജി തള്ളിക്കൊണ്ടാണ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.

Continue Reading

കൊല്ലം കടയ്ക്കലിൽ സംഘർഷം; മൂന്നു ബി.ജെ.പി പ്രവർത്തകർക്കും എസ്.എഫ്.ഐ പ്രവർത്തകനും വെട്ടേറ്റു. സ്വകാര്യ കോളേജിന് സമീപം കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം

കൊല്ലം കടയ്ക്കലിലുണ്ടായ സംഘർഷത്തിൽ മൂന്നു ബിജെപി പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐപ്രവർത്തകനും വെട്ടേറ്റു . മൂന്നു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കടയ്ക്കലിലെ സ്വകാര്യ കോളേജിന് സമീപം കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ്സംഘർഷമുണ്ടായത് .

Continue Reading

പാലിയേറ്റീവ് നേഴ്സുമാർക്ക് സ്നേഹാദരം നൽകി മുളിയാർ വെൽ ഫേയർസൊസൈറ്റി

മുളിയാർ: പാലിയേറ്റീവ് രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ നേഴ്സുമാരെ മുളിയാർ വെൽഫെയർ സൊസൈറ്റിയുടെനേതൃത്വത്തിൽ ആദരിച്ചു.ചടങ്ങിൽഎച്ച്.എം.സി.മെമ്പർ കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം എസ്.എം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.സെക്കണ്ടറി പാലിയേറ്റീവ് നേഴ്സിംഗ് ഓഫീസർ രഞ്ജുഷ നായർക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാരും,പാലിയേറ്റീവ് നേഴ്സ് പ്രിയ കുമാരിക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്തും ഉപഹാരം കൈമാറി. പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഷരീഫ് […]

Continue Reading

ബി.ജെ.പിയില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണന, അബ്​ദുല്ലക്കുട്ടിയെ അവർ പർച്ചേസ്​ ചെയ്​ത​താണ്​ -താഹ ബാഫഖി തങ്ങള്‍

കോഴിക്കോട്: ബി.ജെ.പി വിടാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ്​ താഹ ബാഫഖി തങ്ങള്‍. ഒാൺലൈൻ പോർട്ടലിന്​ നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം ബി.ജെ.പിയിൽ നേരിട്ട അവഗണനകളും അധിക്ഷേപങ്ങളും തുറന്നുപറഞ്ഞത്​. മുസ്‌ലിമായതി​െൻറ പേരില്‍ പാർട്ടിയിൽ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്ന് താഹ ബാഫഖി തങ്ങള്‍ പറയുന്നു. ലീഗ്​ നേതാവ്​ ബാഫഖി തങ്ങളുടെ പേര് ദുരുപയോഗം ചെയ്യാനാണ് തന്നെ ബി.ജെ.പിയിലെടുത്തതെന്നും അബ്​ദുല്ലക്കുട്ടിയെ പർച്ചേസ്​ ചെയ്​തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായതിന് ശേഷം കോഴിക്കോട് അളകാപുരിയില്‍ ഒരു സമ്മേളനം നടന്നിരുന്നു. എന്നേയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. പരിപാടി […]

Continue Reading

അഷ്‌റഫ് താമരഷേരിക്ക് ആസ്‌ക് ആലംപാടി ജി.സി.സി യുടെ സ്നേഹാദരവ് നാളെ

ദുബായ്: പ്രവാസികളുടെ പ്രിയപ്പെട്ട സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരഷേരിക്ക് ആസ്‌ക് ആലംപാടി ജി.സി.സി കമ്മിറ്റിയുടെ സ്നേഹാദരവ് നാളെ 15-10-2021 വെള്ളിയാഴ്ച്ച വൈകുനേരം 7-മണിക്ക് ദുബായ് ദേരയിലുള്ള ബനിയാസ് ടവറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും, ചടങ്ങിൽ കേരള ക്രിക്കറ്റ് ടീം അംഗവും, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരവുമായ അസ്ഹറുദ്ധീൻ കാസറഗോഡ് മുഖ്യാഥിതിയായി സംബന്ധിക്കും.

Continue Reading

ജയിലിൽ നിന്നിറങ്ങിയ കാസർകോട് സ്വദേശിയെ ട്രെയിൻ തട്ടിമരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ .മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് പിടികൂടിയ യുവാവ് പിഴ അടക്കാത്തതിനെ തുടർന്ന് കോടതി ശിക്ഷിച്ചതോടെ ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് സംഭവം.കാസറഗോഡ് പൊയിനാച്ചി തെക്കീൽ സ്വദേശിമണ്ഡലിപ്പാറ ഹൗസിൽ കെ.പി.മണിയുടെ മകൻ എം.സന്തോഷിനെ (37) യാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നു രാവിലെ താവക്കര പന്ന്യാംപാറ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവെ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ സ്റ്റേഷൻ പോലീസ് സ്ഥലത്തെത്തി […]

Continue Reading

കോവിഡ് പ്രതിസന്ധി; സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 34 പേര്‍

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ ആത്മഹത്യ കണക്കുകൾ സർക്കാർ പുറത്തു വിട്ടു. 34 പേരാണ് കോവിഡ് പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തത്. ഇതിന് പുറമെ 17 മാസത്തിനുള്ളിൽ 11,142 പേർ ആത്മഹത്യ ചെയ്തെന്നും കണക്കുകളിൽ പറയുന്നു. 2020 ഏപ്രിൽ ഒന്നു മുതൽ 2021 ആഗസ്ത് 31 വരെയുള്ള കണക്കാണ് പുറത്തു വിട്ടത്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഭൂരിഭാഗം ആത്മഹത്യകളുടെയും കാരണം.

Continue Reading

ബന്തിയോട്ട് മഡ്ക്ക കളിയിലേർപ്പെട്ട മൂന്നു പേർ പിടിയിൽ.

ബന്തിയോട്‌: ബന്തിയോട് ടൗണിൽ രണ്ട് കടകളിൽ നിന്നായി മഡ്ക്ക കളിയിലേർപ്പെട്ട മൂന്നു പേർ പിടിയിൽ. അടുക്ക സ്വദേശി ഭാസ്ക്കര, ബന്തിയോട് സ്വദേശികളായ ആനന്ദ, യൂസുഫ്, എന്നിവരെയാണ് കുമ്പള എസ.ഐ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയത്. ഇവരിൽ നിന്നും 4350 രൂപ പിടിച്ചെടുത്തു.

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 178 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയിൽ 178 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 217പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1219 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 532 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10622 പേർ വീടുകളില9670പേരും സ്ഥാപനങ്ങളില്‍ 502പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10172പേരാണ്. പുതിയതായി 567പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3287സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ ആന്റിജന്‍ ട്രൂനാറ്റ് ) 705പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 9246 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 […]

Continue Reading