കാഞ്ഞങ്ങാട് നഗരസഭ ഒട്ട് മാവിന്‍തൈ വിതരണം ചെയ്തു

കാഞ്ഞങ്ങാട് ▪️മാവിന്റെ വിള വിസ്തൃതി വ്യാപനം എന്ന പേരില്‍ കാഞ്ഞങ്ങാട്ട് നഗരസഭ കൃഷിഭവന്‍ മുഖേന ഒട്ട് മാവിന്‍തൈകള്‍ വിതരണം ചെയ്തു. നിലാങ്കര പാടശേഖരസമിതിയുടെ ജനറല്‍ ബോഡി യോഗത്തില്‍ പാറ്റയ്ക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഒട്ട് മാവിന്‍തൈ നല്‍കി. കൗണ്‍സിലര്‍മാരായ വിനീത് കൃഷ്ണന്‍, പ്രഭാവതി, ആസൂത്രണ സമിതി അംഗം കൃഷ്ണന്‍ പനങ്കാവ്, കേരള ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ പ്രകാശന്‍ വി, സുശാന്ത് എന്നിവര്‍ സംബന്ധിച്ചു.

Continue Reading

കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണം പുരോഗമിക്കുന്നു; ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തി

കാഞ്ഞങ്ങാട്: ▪️ വിനോദ രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണം പുരോഗമിക്കുന്നു. കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍പ്പെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. രണ്ടു പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിന് മുന്‍പിലാണ് കാസര്‍കോട് വികസന പാക്കേജില്‍ അനുവദിച്ച നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ഇവിടെ ആംഫി തിയ്യേറ്ററും നടപ്പാതയും ഭക്ഷണശാലയും പാര്‍ക്കിംഗ് ഏരിയയും ഉണ്ടാവും. ഇതിന് പുറമേ 7 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി […]

Continue Reading

മർകസ് മൈമൻ മീലാദ് കാമ്പയിൻ പ്രകീർത്തനത്തോടെ പ്രൗഢാരംഭം

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മീലാദ് കാമ്പയിൻ പ്രകീർത്തനത്തോടെ പ്രൗഢ തുടക്കം.സ്വാഗത സംഗം ചയർമാൻ സുലൈമാൻ കുഞ്ചാർ പതാക ഉയർത്തി.രാവിലെ നടന്ന ഉദ്ഘാടന സംഗമത്തിൽ മർകസ് മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.അബ്ദുൽ സലാം സഅദി ബദ്‌രിയ്യ നഗർ മദ്ഹുറസൂൽ പ്രഭാഷണം നടത്തി.കരീം മുസ്‌ലിയാർ,സ്വാലിഹ് ജൗഹരി ഗട്ടമനെ,അബ്ദുല്ല കുഞ്ഞി ഹാജി,റഫീഖ് ഹാജി മഠത്തിൽ,ഹാഫിള് മിസ്ഹബ്,അബൂബക്കർ ഗുഡ്‌ മോർണിംഗ് […]

Continue Reading

ഡീസലും സെഞ്ച്വറിയടിച്ചു; 17 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 4 രൂപ 55 പൈസ

തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100 കടന്നു. 100 രൂപ 11 പൈസയാണ് പാറശാലയിലെ ഡീസല്‍ വില. ഇടുക്കി പൂപ്പാറയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 05 പൈസയായി. ഇന്ന് ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 104 രൂപ 92 പൈസയും ഡീസലിന് 98 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 99 രൂപ 85 പൈസയായി. പെട്രോളിന് […]

Continue Reading

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന്, ഡ്രൈവിംഗ് സ്കൂൾ ഉടമക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജോയിന്റ് ആർ ടി ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമക്കെതിരെ കേസ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച ശ്രീകൃഷ്ണ ഡ്രൈവിംഗ് സ്കൂൾ ഉടമ പ്രവീൺ കുമാറിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. ജോയിന്റ് ആർടിഒ ഓഫീസിൽ കഴിഞ്ഞ ദിവസം വിജിലൻസ് റെയ്ഡ് നടന്നിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ പ്രശ്നമാണ് കേസിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

Continue Reading

ജീവനക്കാരുടെ സ്ഥലം മാറ്റം: മുഴുവൻ വകുപ്പുകളിലും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം- എസ് ഇ യു

ജീവനക്കാരുടെ സ്ഥലം മാറ്റം:മുഴുവൻ വകുപ്പുകളിലും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം- എസ് ഇ യു ജീവനക്കാരുടെ സ്ഥലം മാറ്റം:മുഴുവൻ വകുപ്പുകളിലും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം- എസ് ഇ യു കാസർഗോഡ് :- എല്ലാ വകുപ്പുകളിലും സർക്കാർ ജീവനക്കാരുടെജില്ലാ – അന്തർ ജില്ലാ സ്ഥലം മാറ്റങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുള്ള ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) കാസർഗോഡ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പടെ നടക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സ്ഥലം മാറ്റങ്ങൾ വകുപ്പിന്റെ പ്രവർത്തനങ്ങളെ […]

Continue Reading

മമ്മൂട്ടിയും പാര്‍വതിയും; പുഴുവിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നവാ ഗതയായ റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുഴുവിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തു വിട്ടു. പാര്‍വതിയും ഒരു ആണ്‍ കുട്ടിയും മമ്മൂട്ടിയുടെ മുമ്പില്‍ നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍. മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ്. ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നടി രേവതി ആശ കേളുണ്ണി ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം സംവിധാന സഹായിയായും റത്തീന പ്രവര്‍ത്തിച്ചിരുന്നു

Continue Reading

കത്വ കേസ് അഭിഭാഷക ദീപികാ സിങ് രജാവത്ത് നാളെ കോൺഗ്രസിൽ ചേരും

കത്വ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക ദീപികാ സിങ് രജാവത്ത് നാളെ കോൺഗ്രസിൽ ചേരും. ഒക്ടോബർ പത്തിന് ജമ്മുവിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കോൺഗ്രസിൽ ചേരുമെന്ന് ദീപികാ സിങ് ട്വീറ്റ് ചെയ്തു. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുള്ള കത്തും ദീപിക പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുവെന്നും എല്ലാവരെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുവെന്നും ദീപിക ട്വീറ്റ് ചെയ്തു.

Continue Reading

പഠിച്ചു ജയിച്ചവരെ പടിക്ക് പുറത്താക്കരുത് എംഎസ്എഫ് പ്രക്ഷോഭത്തിലേക്ക് 21 ന് കലക്ട്രേറ്റിലേക്ക് വിദ്യാര്‍ത്ഥി മാര്‍ച്ച്

കാസര്‍കോട്: ‘പഠിച്ചു ജയിച്ച വരെ പടിക്ക് പുറത്താക്കരുത്’അധിക ബാച്ചു കള്‍ അനുവദി ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു എംഎസ്എഫ് ജില്ലാ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക്.ഒക്ടോബര്‍ 21 ന് രാവിലെ കലക്ട റേറ്റിലേക്ക് വിദ്യാ ര്‍ത്ഥി മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറി യിച്ചു.പ്രക്ഷോഭത്തിന്റെഭാഗമായി സോഷ്യല്‍ മീഡിയ പ്രതിഷേ ധങ്ങള്‍,മണ്ഡലം- പഞ്ചായത്ത് തലങ്ങളില്‍ സമര സംഗമ ങ്ങള്‍,ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കല്‍ തുടങ്ങിയവ നടത്തും.സീറ്റ് ക്ഷാമം പരിഹരിക്കാതെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചാല്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് തെരുവില്‍ […]

Continue Reading

സ്കൂളിലേക്ക് പോകുകയായിരുന്ന പതിനാറുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി കുട്ടബലാത്സംഗം ചെയ്തു

മംഗളൂരു: മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പതിനാറുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ബണ്ട്വാള്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഒക്ടോബര്‍ 8ന് രാവിലെ 7 മണിയോടെ പെണ്‍കുട്ടി സ്‌കൂളിലേക്ക് റോഡിലൂടെ നടന്നുപോകുമ്പോള്‍ അഞ്ചംഗസംഘം ബലമായി കാറില്‍ പിടിച്ചുകയറ്റി തട്ടിക്കൊണ്ടുപോകുകയും വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അവശനിലയിലായ പെണ്‍കുട്ടിയെ സംഘം വഴിയില്‍ ഇറക്കിവിട്ട ശേഷം സ്ഥലം വിടുകയായിരുന്നു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗക്കേസിലെ രണ്ട് […]

Continue Reading