പറപറന്ന് കോഴിവില ; ചിക്കന്‍ വിഭവങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് അപ്രത്യക്ഷമാകുമോ..?

തിരുവനന്തപുരം:കോഴിവില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടര്‍ന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍വിഭവങ്ങള്‍ ബഹിഷ്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ്​ റസ്റ്റോറന്‍റ് അസോസിയേഷന്‍. കോവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിച്ചതോടെ വ്യാപാരം പതിയെ സാധാരണനിലയിലേക്ക് വന്നുതുടങ്ങുമ്പോഴാണ് ഇരുട്ടടിയായി ചിക്കന്‍ വില വര്‍ധിക്കുന്നത്. സവാളയടക്കമുള്ള അവശ്യസാധനങ്ങള്‍ക്കും പാചകവാതകത്തിനും വില വര്‍ധിക്കുന്നതും ഹോട്ടല്‍ മേഖലക്ക് തിരിച്ചടിയാണ്. സംസ്ഥാനത്തെ ചിക്കന്‍ വിപണി നിയന്ത്രിക്കുന്ന അന്തര്‍സംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് വിലവര്‍ധനക്ക്​ കാരണം. വില വര്‍ധന തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തദ്ദേശ ഫാമുകളില്‍നിന്നുള്ള കോഴിയിറച്ചി കൂടുതല്‍ വിപണിയിലെത്തിക്കണമെന്നും അസോസിയേഷന്‍ […]

Continue Reading

15 ലക്ഷം രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

തിരൂർ: 15 ലക്ഷം രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി യുവാവ് തിരൂരിൽ അറസ്റ്റിലായി. കാസർകോട് മഞ്ചേശ്വരം സ്വദേശി അൻസീന മൻസിലിൽ അൻസാർ (30) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്. ബുധനാഴ്‌ച പുലർച്ചെ തലക്കടത്തൂർ സലീമാ ഹോസ്‌പിറ്റൽ ജങ്ഷനിൽനിന്ന് അരീക്കാട് റോഡിൽ പടിഞ്ഞാക്കരയിൽ തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർസൈക്കിളിൽ കാറിടിച്ച് അപകടമുണ്ടായെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കാർ പരിശോധിച്ചു. അപ്പോഴാണ് ഡ്രൈവർ അൻസാറിൽനിന്ന് നിരോധിത മയക്കുമരുന്നുകളായ ഹാഷിഷ് ഓയിൽ, എം.ഡി.എം.എ. എന്നിവ കണ്ടെടുത്തത്.

Continue Reading

യാത്രക്കിടെ എയര്‍ ഇന്ത്യാ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം

കൊച്ചി: ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കിടെ മലയാളി യുവതിയ്ക്ക് സുഖ പ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന മരിയ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം ലണ്ടനില്‍ നിന്നും പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ മരിയക്ക് പ്രസവ വേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞ് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും നാല് നഴ്സുമാരും ക്യാബിന്‍ ക്രൂ ജീവനക്കാരും യുവതിയെ പരിചരിക്കാനെത്തി. പിന്നീട് […]

Continue Reading

സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വി.ശിവന്‍കുട്ടി

സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോവിഡ് മാന ദണ്ഡം പാലിച്ചാവും നല്‍കുക. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസ്. ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസമായിരിക്കും. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളിലെ കുട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റും. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സ്കൂൾ തുറക്കുന്നതിനുള്ള മാർഗ രേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും.

Continue Reading

പൊള്ളും വില : പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി . പെട്രോളിന്  30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 105 കടന്നു. ഇന്ന് 105.48 രൂപയാണ് വില, ഡീസലിന് 98.78 രൂപയായി. കൊച്ചിയിൽ പെട്രോളിന് 103.42 രൂപയുംഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.72 രൂപയായി. ഡീസൽ വില 97.14 രൂപയാണ്. 

Continue Reading

അധ്യാപക ഒഴിവ്

▪️തൃക്കരിപ്പൂർ: ഗവ. പോളിടെക്കനിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ എട്ടിന് രാവിലെ 10-ന് നടക്കുന്ന എഴുത്തുപരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. അപേക്ഷകർ വിശദമായ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, ഇവയുടെ പകർപ്പുകൾ സഹിതം എട്ടിന് രാവിലെ 9.30-നകം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0467 2211400. ▪️രാജപുരം: സെയ്ന്റ് പയസ് ടെൻത് കോളേജിൽ മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, […]

Continue Reading

സോഷ്യൽ മീഡിയയിൽ തരംഗമായി രാഹുലും പ്രിയങ്കയും; പ്രതിപക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ; ബിജെപിയ്ക്ക് വന്‍ തിരിച്ചടി

രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും യുപി സന്ദർശനം,ബിജെപിയുടെ മേൽ കോൺഗ്രസ് നേടിയ രാഷ്ട്രീയ വിജയമായി. പ്രതിപക്ഷ നേതൃ സ്ഥാനത്ത് കോൺഗ്രസ് തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു. പ്രിയങ്കയുടെ അറസ്റ്റും മരിച്ച കർഷകരുടെ വസതി സന്ദർശിക്കാതെ മടങ്ങില്ലെന്ന രാഹുലിന്‍റെ നിശ്ചയ ദാർഢ്യവും കർഷക സംഘടനകൾക്ക് കൂടി ആശ്വാസമായി. കൊല്ലപ്പെട്ട കർഷകന്‍റെ മാതാപിതാക്കളെ രാഹുലും പ്രിയങ്കയും ആലിംഗനം ചെയ്യുന്ന ഒറ്റ ദൃശ്യത്തെയാണ് ബിജെപി ഏറെ ഭയപ്പെട്ടിരുന്നത്. കാറിടിച്ചു കൊല്ലപ്പെട്ട കർഷകരുടെ വസതികളിൽ ഇരുവരും എത്താതിരിക്കാൻ യോഗി ഭരണകൂടം ആവുന്നതും ശ്രമിച്ചു. കർഷകരുടെ വസതിയിലെത്താതെ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

കാസര്‍കോട്: യൂനിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി കുഞ്ഞുങ്ങള്‍ക്കായുള്ള ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണത്തിന് ജില്ലയില്‍ തുടക്കം. ജില്ലാതല വിതരണോദ്ഘാടനം കാഞ്ഞങ്ങാട് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷയായി. ഡി.എം.ഒ (ആേരാഗ്യം) ഇന്‍ ചാര്‍ജ് ഡോ.ഇ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. എ. മുരളീധര നെല്ലൂരായ വിഷയാവതരണം നടത്തി. പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷീബ ഉമ്മര്‍, പഞ്ചായത്ത് മെമ്പര്‍ […]

Continue Reading

കർഷകർക്കെതിരായ നരനായാട്ട് സ്വതന്ത്ര കർഷക സംഘം ബോവിക്കാനത്ത് പ്രതിഷേധ ധർണ്ണ നടത്തി.

മുളിയാർ: കേന്ദ്ര മന്ത്രിമാരുടെബന്ധുക്കളുടെ നേതൃത്വത്തിൽ കർഷക സമരക്കാർക്ക് നേരെവാഹനം കയറ്റി കൊല്ലുകയും പോലീസി നെ ഉപയോഗിച്ച് നരഹത്യ നടത്തുകയും ചെയ്ത കേന്ദ്ര സർക്കാറിൻ്റെ മനുഷ്യത്വരഹിത നടപടിക്കെതിരെ സ്വാതന്ത്ര കർഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി സ്വതന്ത്ര കർഷക സംഘം മുളിയാർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ബോവിക്കാനത്ത് പ്രതിഷേധ ധർണ്ണ നടത്തി. അബ്ദുല്ല കുഞ്ഞി കൊൾത്തിങ്കര അധ്യക്ഷത വഹിച്ചു.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.ഷെരീഫ് കൊടവഞ്ചി, […]

Continue Reading