16 കാരൻ കൊല്ലപ്പെട്ട നിലയിൽ; അമ്മയും കാമുകനും ചേർന്ന് കുത്തിക്കൊന്നതെന്ന് പൊലീസ്

ബംഗളൂരു: അവിഹിതബന്ധത്തെ എതിര്‍ത്ത മകനെ അമ്മയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് സംഭവം. പതിനാറുകാരനായ നന്ദുവാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് നന്ദുവിന്റെ അമ്മ ഗീതയെയും കാമുകന്‍ ശക്തിയെയും അറസ്റ്റ് ചെയ്തു. ഗീത കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് 6 വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. നന്ദു ഉള്‍പ്പെടെ രണ്ട് മക്കള്‍ക്കൊപ്പം താമസിക്കുന്നതിനിടെ ഗീത ഫേസ്ബുക്കിലൂടെ ശക്തിയെ പരിചയപ്പെട്ടു. തുടര്‍ന്ന് പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി വാട്സ് ആപ് ചാറ്റിലൂടെ ഇരുവരും പ്രണയത്തിലായി.ഇതിനിടെ ശക്തി […]

Continue Reading

പ്ലസ് വണ്‍ സീറ്റ്;മെറിറ്റിൽ ബാക്കിയുള്ളത് 655 സീറ്റുകള്‍

സംസ്ഥാനത്ത് രണ്ടാം ഘട്ട അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോള്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുന്നു. ഇഷ്ട വിഷയം കിട്ടാതെ നൂറ് കണക്കിന് വിദ്യാർത്ഥികള്‍ ഇപ്പോഴും പുറത്താണ്. ഒന്നാം ഘട്ട അലോട്ട്‌മെന്‍റ് പുറത്ത് വന്നപ്പോൾ തന്നെ പകുതിയലധികം വിദ്യാർത്ഥികൾക്ക് സീറ്റ് ഇല്ലായിരുന്നു. ഇന്ന് രണ്ടാം ഘട്ട അലോട്‌മെന്‍റ് പുറത്ത് വന്നതോടെ മെറിറ്റിൽ 655 സീറ്റുകൾ മാത്രമാണിനി ബാക്കിയുള്ളത്. മാനേജ്‌മെന്‍റ് സീറ്റുകളിൽ വലിയ തുക കെട്ടി വച്ചാൽ മാത്രമെ കുട്ടികൾക്ക് ഇനി സീറ്റ് ലഭിക്കൂ. അൺ എയ്ഡഡ് മേഖലയിലാവട്ടെ ഭീമമായ ഫീസാണ് […]

Continue Reading

യു എ ഇ – മൊഗ്രാൽ ഗ്രീൻ സ്റ്റാർ വിവാഹ ധനസഹായം കൈമാറി

മൊഗ്രാൽ:യു എ ഇ – മൊഗ്രാൽ ഗ്രീൻ സ്റ്റാർ കമ്മിറ്റി ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ മുന്നേറ്റം തുടരുകയാണ്. നാട്ടിലെ നിർധന കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് നൽകി വരുന്ന വിവാഹ ധനസഹായം പ്രസിഡൻറ് എം ജി എ റഹ്മാനും സെക്രട്ടറി അബ്ദുല്ല ബിൻ അറബിയും ചേർന്ന് വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ടി കെ ജാഫറിന് കൈമാറി. മൊഗ്രാൽ 18-ാം വാർഡിലെ ഒരു നിർധന കുടുംബത്തിനുള്ള തുകയാണ് കൈമാറിയത്. ചടങ്ങിൽ മുൻ കെ എം സി സി കുമ്പള […]

Continue Reading

ആർഎസ്എസ് തട്ടകത്തിൽ കോൺഗ്രസ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

മുംബൈ: ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത് കോൺഗ്രസ്. ഉച്ച വരെയുള്ള ഫലം പുറത്തു വരുമ്പോൾ നാഗ്പൂർ ജില്ലാ പരിഷത്തിലെ 16 സീറ്റിൽ നാലിടത്ത് കോൺഗ്രസ് വിജയിച്ചു. ബിജെപിയും സ്വതന്ത്രനും ഓരോ സീറ്റു വീതം സ്വന്തമാക്കി.  31 പഞ്ചായത്ത് സമിതി സീറ്റുകളിൽ 11 ഇടത്തെ ഫലങ്ങൾ പുറത്തു വന്നു. എട്ടിടത്താണ് കോൺഗ്രസ് വിജയിച്ചത്. മൂന്നു സീറ്റിൽ ബിജെപി വിജയിച്ചു. ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതിയിലും എൻസിപിക്കും ശിവസേനയ്ക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല. […]

Continue Reading

കാസർകോട് പുതിയ ബസ്‌ സ്റ്റാൻഡിൽ പരസ്യമായി മദ്യപാനം, രണ്ട് പേർ പിടിയിൽ

കാസർകോട്: നഗരസഭാ പുതിയ ബസ്‌ സ്റ്റാൻഡിലെ ഒന്നാംനിലയിൽ പരസ്യ മദ്യപാനം നടത്തിയവർക്കെതിരേ നടപടി. നഗരസഭാ സെക്രട്ടറിയും ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ പരസ്യ മദ്യപാനം നടത്തിയ രണ്ടുപേരെ കണ്ടെത്തി. ഇവരെ കാസർകോട് ടൗൺ പോലീസിന് കൈമാറി. കർണാടക ഹുബ്ലിയിലെ രാജു (36), എടനീർ പാടിയിലെ സുനിൽകുമാർ (38) എന്നിവരാണ് പിടിയിലായത്. ഇവർക്ക് കോടതിയിൽ പിഴയടക്കാൻ നോട്ടീസ് നൽകി. ഗാന്ധിജയന്തി ശുചീകരണവുമായി ബന്ധപ്പെട്ട് ബസ്‌ സ്റ്റാൻഡ് ശുചീകരണത്തിനിടെ വ്യാപാരികൾ പരസ്യ മദ്യപാനവും ലഹരി ഉപയോഗവും സംബന്ധിച്ച പരാതി പറഞ്ഞിരുന്നു. […]

Continue Reading

സിമന്‍റിന് വിലകൂടുന്നു, ഒരു ചാക്കിന് 125 രൂപവരെ വർധന; ഇളവുകളെല്ലാം എടുത്തുകളയാൻ സിമന്‍റ് കമ്പനികൾ

▪️തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്‍റ് വില കുതിച്ചുയരുന്നു. രണ്ടു ദിവസത്തിനിടെ 125 രൂപയോളമാണ് ഒരു ചാക്ക് സിമന്‍റിന് കൂടിയത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്പനികളുടെ വിശദീകരണം. കമ്പനികൾ സിമന്‍റിന് തോന്നുംപടി വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്. കൊവിഡ് പ്രതിസന്ധികളിൽ നിന്ന് നി‍ർമാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് സിമന്‍റിന് വിലകയറുന്നത്. കൊവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. മാസങ്ങൾക്ക് മുമ്പ് ഇതുയർന്ന് 445 രൂപവരെയെത്തി. കമ്പനികള്‍ നല്‍കുന്ന ഇളവുകൾ ചേർത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ […]

Continue Reading

മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മംഗളുരു :മലയാളി വിദ്യാർഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ചുകാസർകോട് ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശി നീന സതീഷ് (19) മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. കൊളാസോ കോളജിൽ നഴ്സിങ് വിദ്യാർഥിനിയാണ് UPDATING….

Continue Reading

കാസർകോട് ജില്ലയിൽ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1500 കടന്നേക്കുംഃ നഷ്ടപരിഹാരമായി വേണ്ടിവരിക ഏഴരക്കോടിയോളം രൂപ

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായധനമായി ജില്ലയിൽ വിതരണം ചെയ്യേണ്ടിവരിക ഏഴരക്കോടിയോളം രൂപ. അപേക്ഷകർ 1500 കടക്കുമെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ ലഭ്യമാകുന്ന സൂചന. അരലക്ഷം രൂപയാണ് ഒരു കുടുംബത്തിന് കിട്ടുക. ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചത് 527 പേരെന്നാണ് ആരോഗ്യവകുപ്പിന്റെ നിലവിലെ കണക്ക്. എന്നാൽ കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാനദണ്ഡമനുസരിച്ചുള്ള കണക്കല്ല ഇതെന്ന് ആരോഗ്യവകുപ്പുതന്നെ പറയുന്നു. കോവിഡ് ബാധിച്ച് മരിച്ച ഒരാൾക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടെങ്കിൽ അവരെ കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മറ്റു രോഗങ്ങളുണ്ടെങ്കിലും പോസിറ്റീവായ ഒരാൾ […]

Continue Reading

കേന്ദ്ര സര്‍വീസില്‍ 3261 ഒഴിവ്: ആകര്‍ഷകമായ ശമ്പളം

കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിലെ 3261 ഒഴിവുകളിലേക്കായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം എന്നീ യോഗ്യതകൾ അടിസ്ഥാനമാക്കിയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം. ഓരോ തലത്തിലെയും നിശ്ചിത യോഗ്യതകൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടത്. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ പരീക്ഷ നടക്കും. കർണാടക/കേരള റീജനിൽ ഉൾപ്പെടുന്ന കേരളത്തിൽ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. പരീക്ഷ: കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രമുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. പരീക്ഷാസമയം ഒരു മണിക്കൂർ. […]

Continue Reading

മണ്ണുമാന്തി യന്ത്രത്തിന്‌ മുകളിൽ മൂന്ന് നില കെട്ടിടം മറിഞ്ഞു വീണു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പിലിക്കോട് ദേശീയപാതാ വികസനത്തിനായി പൊളിക്കുന്ന കെട്ടിടം, മണ്ണുമാന്തിയന്ത്രത്തിന്‌ മുകളിൽ മറിഞ്ഞ് വീണ് ഡ്രൈവർ തലനാരിഴക്ക്‌ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ കാലിക്കടവ് കരക്കേരു ഫ്രൻസ് ക്ലബ്‌ കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടം. മൂന്നുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണുകൾ മുറിച്ച് മാറ്റിയതാണ്‌ അപകടമുണ്ടാക്കിയത്‌.ഒരാഴ്ചക്കിടെ മൂന്നാമത്തെ അപകടമാണിത്. വേണ്ടത്ര പരിശീലനമില്ലാത്ത ഡ്രൈവർമാരാണ് യന്ത്രം ഉപയോഗിക്കുന്നതെന്ന് ആക്ഷേപം ഉയർന്നു. ചെറുവത്തൂർ കൊവ്വലിൽ കഴിഞ്ഞ ദിവസവും കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിൽ കെട്ടിട ഭാഗങ്ങളും തെങ്ങും റോഡിൽ മറിഞ്ഞ് വീണു രണ്ട്‌ മണിക്കൂറോളം അപകടഭീതി ഉയർത്തി. […]

Continue Reading