വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരെ രക്ഷിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷിതം; പദ്ധതി ഒക്ടോബര്‍ 15 മുതല്‍

ദില്ലി: റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പരിതോഷികമായി തുക നല്‍കാന്‍ സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. ഒക്ടോബര്‍‍ 15 മുതല്‍ ആയിരിക്കും പദ്ധതി തുടങ്ങുക. റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ‘ഗോള്‍ഡന്‍ അവര്‍’ എന്ന് വിളിക്കപ്പെടുന്ന നിര്‍ണ്ണായക മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000 രൂപയാണ് പരിതോഷികം. ഒന്നിലധികം പേരെ ആശുപത്രിയില്‍ എത്തിച്ചാലും ഇതേ തുകയെ ലഭിക്കൂ. മാര്‍ച്ച് 2026 വരെ ഈ പദ്ധതി ഉണ്ടാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍‍ […]

Continue Reading

ബി കെ മുഹമ്മദ് അന്തരിച്ചു

പൈക്ക: പൈക്ക പൊഞ്ചൂർ മൂലയിലെ പരേതനായ സീതി അഹമ്മദിൻ്റെയും ആമിന ഹജ്ജുമ്മയുടെയും മകൻ ബി കെ മുഹമ്മദ് (64) അന്തരിച്ചു ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ദീർഘകാലം പ്രവാസിയായിരുന്നു. ചാത്തപ്പാടി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. ഭാര്യ: സി കെ സുഹ്റ (കളപ്പുര) മക്കൾ:ഫാത്തിമത്ത് സുഹറ, അബ്ദുൽ ഹമീദ് (ദുബൈ),അനീസ, അൽതാഫ് റഹ്മാൻ (വ്രാപിറ്റ്),അംനാസ്, അർഫാസ്, അജ്നാസ്, പരേതയായ അസ്മീന, അസീമ (പി ബി എം സ്കൂൾ വിദ്യാർത്ഥി) മരുമക്കൾ: മൂസ […]

Continue Reading

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ NB: സാധാരണ ഉള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണ്. കാസർകോട് ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ആശുപത്രിയിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധൻ ഡോ. വിഷ്ണു ഗോപാലിന്‍റെ MBBS, MD, DM (Medical Oncology) സേവനം 08/10/2021 നും എല്ലാ വെള്ളിയാഴ്ച്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും […]

Continue Reading

പാചകവാതക വിലയും കൂട്ടി; 15 രൂപയുടെ വര്‍ധനവ്

ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപ കൂട്ടി. ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപയായി.  ഈ വർഷം പാചക വാതകത്തിന് വർധിപ്പിച്ചത് 205.50 രൂപയാണ്. വാണിജ്യ പാചത വാതക വിലയിൽ മാറ്റമില്ല . 1,728 രൂപയായി തുടരും.

Continue Reading

ഇന്ധനവില വീണ്ടും കൂട്ടി; തിരുവനനന്തപുരത്ത് പെട്രോളിന് 105 രൂപ കടന്നു

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും ഡിസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.38 രൂപയുമാണ്.കൊച്ചിയിൽ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.42 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 103.42 രൂപയും ഡീസലിന് 96.74 രൂപയുമാണ് . എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒൻപത് ദിവസത്തിൽ കൂടിയത് രണ്ടര രൂപയുമാണ്.

Continue Reading

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് പട്ടിക ആണ് പ്രസിദ്ധീകരിക്കുന്നത്. മറ്റന്നാൾ മുതൽ ഈ മാസം 21 വരെയാണ് രണ്ടാം അലോട്ട്മെന്‍റ് പട്ടികയിലുള്ളവരുടെ പ്രവേശന നടപടികൾ നടക്കുക. പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Continue Reading

കർഷക നരഹത്യ: യൂത്ത് ലീഗ് പ്രതിഷേധ ചുട്ട് സംഘടിപ്പിച്ചു.

കുമ്പള: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ ഉത്തർപ്രദേശിലെ ലകീംപൂർ ഖേരി ജില്ലയിൽ സമരം ചെയ്തു വന്നിരുന്ന സമർക്കാർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ വാഹനം ഇടിച്ചുകയറ്റി പത്തോളം കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെ യൂത്ത് ലീഗ് കുമ്പളയിൽ പ്രതിഷേധ ചുട്ട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ,യൂസുഫ് ഉള്ളുവാർ, കെ എം അബ്ബാസ്, പി ച്ച് അസ്ഹരി, യൂനുസ് മൊഗ്രാൽ, ഐ മുഹമ്മദ് റഫീഖ്,മുജീബ് പേരാൽ, ജംഷീർ മൊഗ്രാൽ, ഹുസൈൻ ആരിക്കാടി, നിസാം കൊടിയമ്മ,എ ബി […]

Continue Reading

ഗുജറാത്തിൽ ബിജെപി കോട്ട പിടിച്ച് കോൺഗ്രസ്; ഭൻവാദിലെ അട്ടിമറി വിജയം കാൽനൂറ്റാണ്ടിന് ശേഷം

അഹമ്മദാബാദ്: 26 വർഷമായി ബിജെപി കൈവശം വച്ചിരുന്ന ഭൻവാദ് നഗരസഭയിൽ വമ്പൻ വിജയം നേടി കോൺഗ്രസ്. 24 ൽ 16 സീറ്റും നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് എട്ടു സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ. 1995 മുതൽ ബിജെപി തുടർച്ചയായി ജയിക്കുന്ന നഗരസഭയാണ് ഭൻവാദ്. അതിനിടെ, ഗാന്ധിനഗർ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻജയം സ്വന്തമാക്കി. ആകെയുള്ള 44 സീറ്റുകളിൽ 41 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. ഒരു സീറ്റ് എ.എ.പി നേടി.

Continue Reading

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര ഇടിമിന്നലിന് സാദ്ധ്യത

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടുതലാണ്. ഇടിമിന്നല്‍ വളരെ അപകടകാരികള്‍ ആയതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ […]

Continue Reading