സംസ്ഥാനത്തെ ഒന്നാം ഡോസ് വാക്സീനേഷൻ ഈ മാസം പൂർത്തിയാവും, രണ്ടാം ഡോസ് ജനുവരിയിലും: ആരോഗ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാവുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു. ഇന്നലെ വരെ 92.8 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീനും 42.2 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സീനും നൽകി കഴിഞ്ഞു. ആദ്യ ഡോസ് വാക്സീനേഷൻ ഈ മാസം തന്നെ പൂർത്തികരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയോടെ രണ്ടാം ഡോസ് വാക്സീനേഷനും പൂർത്തിയാക്കും. വാക്സീൻ സ്വീകരിച്ച അപൂർവ്വം ചിലരിൽ മാത്രം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി നിയമ സഭയെ അറിയിച്ചു. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും […]

Continue Reading

എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

തൃക്കരിപ്പൂർ:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ ഉത്തർപ്രദേശിലെ ലകീംപൂർ ഖേരി ജില്ലയിൽ സമരം ചെയ്തു വന്നിരുന്ന സമർക്കാർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ വാഹനം ഇടിച്ചുകയറ്റി പത്തോളം കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെ എംഎസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്,സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇക്ബാൽ,സെക്രെട്ടറി ആബിദ് ആറങ്ങാടി,ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോട്,ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,ഭാരവാഹികളായ ജാബിർ തങ്കയം,സഹദ് അംഗടിമുഗർ,റംഷീദ് […]

Continue Reading

മഞ്ചേശ്വരം കിദൂറില്‍ 7.92 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

കുമ്പള : മഞ്ചേശ്വരം കിദൂറില്‍ 7.92 ലിറ്റര്‍ കര്‍ണാടക മദ്യം മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കുമ്പള എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ എം രാജീവവും പാര്‍ട്ടിയും ചേര്‍ന്ന് 7.92 ലിറ്റര്‍ കര്‍ണാടക മദ്യവുമായി കിദൂറിലെ വെങ്കപ്പ ഷെട്ടിയെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘത്തില്‍ പാര്‍ട്ടിയില്‍ സിഇഒമാരായ ജിജിത്ത് കുമാര്‍, സുധീഷ് ,പ്രസന്നകുമാര്‍ ഡ്രൈവര്‍ സത്യന്‍ എന്നിവരും ഉണ്ടായിരുന്നു.

Continue Reading

മരണ സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് എന്നെഴുതിയില്ലെങ്കിലും നഷ്ടപരിഹാരം നിഷേധിക്കരുത്: സുപ്രിംകോടതി

ന്യൂഡല്‍ഹി: മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കൊവിഡാണെന്ന് പരാമര്‍ശിക്കുന്നില്ലെന്ന കാരണത്താല്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് സുപ്രിംകോടതി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ ധനസഹായം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശം അംഗീകരിച്ച് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കൊവിഡാണെന്ന് വ്യക്തമായി പരാമര്‍ശിച്ചിട്ടില്ലെന്നതിന്റെ പേരില്‍ ഒരു സംസ്ഥാനവും നഷ്ടപരിഹാര ധനസഹായം നല്‍കാതിരിക്കരുതെന്ന് ബഞ്ച് വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിക്കുകയും എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം രേഖപ്പെടുത്താതിരിക്കുകയും […]

Continue Reading

ലംബോർഗിനി Aventador കാസർകോടിന് സ്വന്തം

കാസർകോട്: സ്വപ്ന വാഹനമായ ലംബോർഗിനി Aventador ഇനി കാസർകോടിന് സ്വന്തം. ലംബോർഗിനി Aventador സ്വന്തമാക്കിയിരിക്കുന്നത് കാസർകോട് ജാസ്മീൻ ഗ്രൂപ്പ് ഉടമകളയ ജാനിഫും ജാനിഷുമാണ്. ആറ് കോടി രൂപയാണ് ഈ കാറിന്റെ പുതിയ വില. കേരളത്തിൽ ലംബോഗിനി വാഹനങ്ങൾ ധാരാളം ഉണ്ടെങ്കിലും കേരളത്തിൽ ഇതിന്റെ വില കൂടിയ മോഡലായ Aventador വിൽക്കപ്പെട്ടത് കാസര്‍ക്കോട് ആണു എന്നത് അഭിമാനമാണ് . ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത ഡോർ തുറക്കുന്ന രീതിയാണ്. സ്വിസർ ഡോർ എന്നാണ് അറിയപ്പെടുന്നത്. പവർഫുൾ എൻഞ്ചിനും […]

Continue Reading

ഇതിഹാസ താരത്തെ മറികടക്കാൻ രണ്ട്​ ഗോളുകൾ കൂടി; ചരിത്ര നേട്ടത്തിനരികിൽ ഛേത്രി

അന്താരാഷ്​ട്ര ഫുട്​ബോളിലെ ഗോൾ വേട്ടയിൽ ബ്രസീലി​െൻറ ഇതിഹാസ താരം പെലെക്ക്​ അടുത്തെത്തി ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രി. സാഫ്​ കപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളോടെയാണ്​ ഛേത്രി പെലെക്ക്​ അരികിലെത്തിയത്​. 27-ാം മിനിറ്റിലായിരുന്നു താരം ഇന്ത്യക്ക്​ വേണ്ടി വലകുലുക്കിയത്​.

Continue Reading

സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് പീഡനം; മനം നൊന്ത് ജീവനൊടുക്കി പിതാവ്

മലപ്പുറം: സ്ത്രീ ധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ട മകളെ കുറിച്ചുള്ള മനോ വിഷമത്തില്‍ ആത്മഹത്യ ചെയ്ത് മലപ്പുറം മമ്പാട് സ്വദേശി. തന്റെ വിഷമം വീഡിയോയില്‍ ചിത്രീകരിച്ചതിന് ശേഷമാണ് മൂസ ക്കുട്ടി ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 23നാണ് സംഭവം നടന്നത്. ”തന്റെ മകളെ ഭര്‍ത്താവായ അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നതെന്നും’ മൂസക്കുട്ടി വീഡിയോയില്‍ പറയുന്നു. തന്റെ വേദന കേരളം ഏറ്റെടുക്കണമെന്നും മൂസക്കുട്ടി പറയുന്നുണ്ട്. വീഡിയോ ചിത്രീകരിച്ചതിന് […]

Continue Reading

കാസർകോഡ് അരമന ഹോസ്പിറ്റലിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിലെ പ്രശസ്ത ന്യൂറോ & ന്യൂറോ സർജൻ ഡോകടർ പ്രേം ലാലിൻ്റെ സേവനം

കാസർകോഡ് അരമന ഹോസ്പിറ്റലിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിലെ പ്രശസ്ത ന്യൂറോ & ന്യൂറോ സർജൻ ഡോകടർ പ്രേം ലാലിൻ്റെ സേവനം* 07/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും തൈറോയ്ഡ് ( THYROID) സംബന്ധമായ എല്ലാ അസുഖങ്ങളും വിട്ടു മാറാത്ത തുമ്മൽ,തലചുറ്റൽ, തലവേദന, അലർജി മൂക്കിലെ ദശ, മൂക്കിന്റെ വളവ് കേൾവി സംബന്ധമായ അസുഖങ്ങൾക്കും തല, തൊണ്ടയിലെ Tumor ( മുഴ) സർജറികൾക്കും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 06/10/2021 നും […]

Continue Reading