കാസർകോഡ് അരമന ഹോസ്പിറ്റലിൽ കോഴിക്കോട്‌ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോളജിസ്റ്റും.

കാസർകോഡ് അരമന ഹോസ്പിറ്റലിൽ കോഴിക്കോട്‌ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോളജിസ്റ്റും. അപസ്മാര വിദഗ്ധനുമായ ഡോക്ടർ സച്ചിൻ സുരേഷ് ബാബുവിന്‍റെ സേവനം 05/10/2021 – ചൊവ്വാഴ്ച രാവിലെ 09:00 മണി മുതൽ 05:00 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

എടനീരിലെ ആയിശ ഹജ്ജുമ്മ നിര്യാതയായി

കാസർകോട്:എടനീർ ബോൾഗുഡ്ഡെ ഹൗസിലെ പരേതനായ അബ്ദുൾ ഖാദറിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ ( 77) നിര്യാതയായി. അസുഖത്തെ തുടർന്ന് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ബി.എ മുഹമ്മദ് കുഞ്ഞി,ബീഫാത്തിമ,ഖദീജ,മറിയം ഹസൈനാർ,അസ്മാബി,അബ്ദുല്ല,അഷ്റഫ് എടനീർ( യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റ്) അബ്ദുൽറഹ്മാൻ,ലത്തീഫ് എടനീർ, ജബ്ബാർ.മരുമക്കൾ: മുഹമ്മദ്കുഞ്ഞി ബാലടുക്കം, ഹസൈനാർ പൊവ്വൽ, പരേതനായ പി.എ അഹ്മദ്,മുഹമ്മദ് കുഞ്ഞി ബെദിര ബീഫാത്തിമ, ഫൗസിയ, റഷീദ, സൗജാന, ജമീല, റാബിയ, സഫിയ.ഖബറടക്കം വെള്ളിയാഴ്ച മൂന്ന് മണിക്ക് എടനീർ ഖിളർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Continue Reading

500 സര്‍ക്കാര്‍ സേവനം ഇനി ഇനി ഒറ്റ വെബ്‌സൈറ്റില്‍

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ ലഭിച്ചിരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനി ഒറ്റ വെബ്സൈറ്റില്‍.ഇ സേവനം’ (www.services.kerala.gov.in) എന്ന കേന്ദ്രീകൃത സര്‍വീസ് പോര്‍ട്ടലിനാണ് സംസ്ഥാന ഐടി മിഷന്‍ രൂപം നല്‍കിയത്. അഞ്ഞൂറിലധികം സേവനം ഇതുവഴി ലഭിക്കും. എല്ലാ സര്‍ക്കാര്‍ സേവനവും ഉള്‍ക്കൊള്ളിച്ച്‌ ‘എം സേവനം’ മൊബൈല്‍ ആപ്പും നിര്‍മിച്ചിട്ടുണ്ട്. ആപ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും. ആദ്യഘട്ടമായി നാനൂറ്റമ്ബതിലധികം സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. കേന്ദ്രീകൃത പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വകുപ്പ്, […]

Continue Reading

കാഞ്ഞങ്ങാട് വയോധികയെ ആക്രമിച്ച്‌ സ്വർണ്ണം കവർന്ന സംഭവം; ഡോഗ്‌ സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി

കാഞ്ഞങ്ങാട്‌: അജാനൂർ കൊളവയലിൽ പരേതനായ അബൂബക്കറിന്റെ 70 വയസ്സ്‌ പ്രായമായ ഭാര്യയെ കണ്ണിൽ മുളക്‌ പൊടി വിതറി ആക്രമിച്ച്‌ സ്വർണ്ണം കവർന്ന കേസിൽ കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി ഡോ: ബാലകൃഷ്‌ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വൈകുന്നേരം കവർച്ച നടന്ന വീടും പരിസരവും പരിശോധിച്ച്‌ തെളി വെടുപ്പ്‌ നടത്തി. ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ദ്ധരും ഒപ്പമുണ്ടായിരുന്നു. വയോധികയെ ആക്രമിച്ച‌ സംഭവം ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷണത്തിന് ആവശ്യമായ ശാസ്ത്രീയ തെളിവുകൾ നേടുക എന്നത്‌ പ്രാരംഭ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളിയെ പിടികൂടി […]

Continue Reading

മൂടല്‍മഞ്ഞ്; കോഴിക്കോട് നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു

മൂടൽ മഞ്ഞു കാരണം കോഴിക്കോട് നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു. മസ്കത്തിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകുന്നത്. കനത്ത മൂടല്‍ മഞ്ഞ് കാരണം രാത്രി 2 മണി മുതൽ കരിപ്പൂര്‍ വിമാന ത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിയില്ല. വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാരുടെ തിരക്കാണ്. ഒമാനിൽ നിന്നുള്ള സലാം എയർ കൊച്ചിയിലും ഖത്തർ എയർവെയ്സ് തിരുവനന്തപുരത്തും ഇറക്കി.

Continue Reading

പതിവു തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് 104 രൂപ 13 പൈസയുമാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 35 പൈസയുമായി. കോഴിക്കോട് പെട്രോളിന് 102 രൂപ 39 പൈസയും ഡീസലിന് 95 രൂപ 56 പൈസയുമാണ് ഇന്നത്തെ വില. 

Continue Reading

പ്രതിദിനം ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം; 70 വയസിന് മുകളിലുള്ളവര്‍ക്കും അനുമതി

ജിദ്ദ: രാജ്യത്തിനകത്തെ 70 വയസ്സിനു മുകളിലുള്ളവർക്ക് ഉംറക്ക്​ അനുമതി. കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസ്​ എടുത്ത 70 വയസ്സിനു മുകളിലുള്ളവർക്ക്​ ഇഅ്​തമർനാ, തവക്കൽനാ ആപ്ലിക്കേഷൻ വഴി ഉംറക്ക്​ പെർമിറ്റ് നൽകാനും ബുക്കിങിനും അനുവദിച്ചുള്ള നിർദേശം ഹജ്ജ്​ ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം​ റിപ്പോർട്ട്​ ചെയ്​തു. കോവിഡിനെ തുടർന്ന്​ ​ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്​ 70 വയസ്സിനു മുകളിലുള്ളവർക്ക്​ ഉംറക്ക്​ അനുമതി നൽകുന്നത്​ നിർത്തി വെച്ചിരുന്നത്​. ഉംറ പുനരാരംഭിച്ചപ്പോൾ ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശമനുസരിച്ച്​ രാജ്യത്തിനകത്തുള്ള 18 നും 70 […]

Continue Reading

വീട്ടിൽ കയറി12കാരിയോട് അപമര്യാദയായി പെരുമാറി, ഹൊസ്ദുർഗ് പോലീസ് പോക്സോ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു

കാഞ്ഞങ്ങാട്: 12കാരിയെ വീട്ടിൽ കയറി ചുംബിച്ച അതിഥി തൊഴിലാളിയുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തു. അതിഥി തൊഴിലാളി കുടുംബത്തിലെ യുവതിയുടെ മാറിടത്തിൽ പിടിച്ചതായുള്ള പരാതിയിൽ പോലീസ് മറ്റൊരു കേസ്സും റജിസ്റ്റർ ചെയ്തു. ഹൊസ്ദുർഗിൽ വാടക വീട്ടിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ പെൺകുട്ടിയെ ചുംബിച്ചെന്ന പരാതിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ പേരിലാണ് പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവിനെതിരെ അതിഥി തൊഴിലാളി കുടുംബത്തിലെ യുവതി നൽകിയ പരാതിയിലാണ് പോലീസ് […]

Continue Reading

രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തില്‍: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ താരതമ്യേന കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളില്‍ അയവ് വരുത്തരുതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.ഉത്സവകാല ആഘോഷങ്ങള്‍ രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബൂസ്റ്റര്‍ ഡോസ് നിലവില്‍ പരിഗണനയിലുള്ള വിഷയമല്ല. രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ വിതരണം പൂര്‍ത്തിയാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയമെന്നും […]

Continue Reading

‘ഒരിക്കലും കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ല’: നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഈ നിയമം പാസ്സാക്കിയാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു പരിഹസിച്ചവരുണ്ട്. എന്നാല്‍ അപ്പോഴും ഇപ്പോഴും നാളെയും ആ പൗരത്വ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല. ഇത്തരം കാര്യങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന നിലപാട് ശക്തമായി സ്വീകരിച്ചവരാണ് ഇടതു പക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് യൂത്ത് സെന്റര്‍ ഉദ്ഘാടനത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Continue Reading