സംസ്ഥാനത്ത് ഇന്ന് 13,834 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 […]

Continue Reading

ബോവിക്കാനം വാർഡിൽ വയോജന ദിനം ആചരിച്ചു..

ബോവിക്കാനം: വയോജന ദിനത്തിൽമുളിയാർ നുസ്രത്ത് നഗറിലെ പഴയകാല കൈമുട്ടിപ്പാട്ട്, കെസ്സ് പാട്ട് കലാകാരൻ മൂലയിൽ അബ്ദുല്ലയെപാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ വസതിയിലെത്തി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഷാളണി യിച്ചു.പാലിയേറ്റീവ് വളണ്ടിയർ ബി.സി. കുമാരൻ ഉപഹാരം കൈമാറി.പാലിയേറ്റീവ് നേഴ്സ് പ്രിയാകുമാരി, സെക്കണ്ടറി പാലിയേറ്റീവ് നേഴ്സ് രഞ്ജുഷ, മാധവൻ നമ്പ്യാർ സംബന്ധിച്ചു.

Continue Reading

വയോജന ദിനത്തിൽ മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ആദരിച്ചു

മുള്ളേരിയ: അന്തർദേശീയ വയോജനത്തോടനുബന്ധിച്ച് മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് വയോധികനായ കർമ്മംതൊടി കൊട്ടംകുഴിയിലെ ബേത്തൂർ കുഞ്ഞിരാമൻ നായരെ വീട്ടിലെത്തി ആദരിച്ചു.നൂറിന്റെ നിറവിൽ നിൽക്കുന്ന കുഞ്ഞിരാമൻ നായർ ഈ പ്രദേശത്തെ മികച്ച കർഷകൻ കൂടിയാണ്ലയൺസ്‌ ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാർ മേലത്ത് പൊന്നാട അണിയിച്ചു.സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, ഭാരവാഹികളായ എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ എന്നിവർ സംബന്ധിച്ചു.

Continue Reading

കുമ്പളയിലെ സി പി എം ബന്ധത്തിൽ ബി ജെ പിയിൽ ഭിന്നത ; സംസ്ഥാന നേതൃത്വം വിശദീകരണം തേടി..

കാസർകോട്: കുമ്പള പഞ്ചായത്ത് ഭരണ സമിതിയിൽ സിപിഎം സഹായത്തോടെയാണ് 2 ബിജെപി അംഗങ്ങൾ സ്ഥിരം അധ്യക്ഷ പദവി നേടിയത് എന്ന ആരോപണവുമായി ജില്ലാ കമ്മിറ്റി അംഗം രാജി വച്ച സംഭവത്തിൽ ബി ജെ പി സംസ്ഥാന നേതൃത്വം വിശദീകരണം തേടി. ഇന്നലെ ചേർന്ന ബിജെപി കുമ്പള പഞ്ചായത്ത്, മഞ്ചേശ്വരം നിയോജക മണ്ഡലം കോർ കമ്മിറ്റികളുടെ നേതൃ യോഗത്തിലാണു വിശദീകരണം ആവശ്യപ്പെട്ടത്. 23 അംഗ ഭരണ സമിതിയിൽ ബിജെപി അംഗങ്ങൾ വികസനം, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പദവിയും […]

Continue Reading

അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച ‘ചെഹ്‍രെ’ ആമസോണ്‍ പ്രൈമില്‍

അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ചെഹ്‍രെ’ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനമാരംഭിച്ചു. ആഗസ്റ്റ് 27 നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം റൂമി ജാഫ്രിയാണ് സംവിധാനം ചെയ്തത്.  ക്രിമിനല്‍ അഭിഭാഷകന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ എത്തുന്നത്. പരസ്യ കമ്പനി ഉദ്യോഗസ്ഥനെയാണ് ഇമ്രാന്‍ ഹാഷ്മി അവതരിപ്പിക്കുന്നത്. അന്നു കപൂര്‍, രഘുബീര്‍ യാദവ്, ധൃതിമാന്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Continue Reading

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും പിഴയും വിധിച്ചു

കാസർകോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു. കാഞ്ഞിരപ്പൊയിൽ മുണ്ടോട്ട് സ്വദേശി എ.രമേശൻ എന്ന ചിമ്മിണി രമേശനെ (42)യാണ് കാസർകോട് പോക്സോ കോടതി ജഡ്ജി എ.വി.ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടി തടവനുഭവിക്കണം. 2013 ഡിസംബർ 15-ന് മടിക്കൈ കോതോട്ട്പാറയിലായിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. എസ്.എം.എസ്. ഡിവൈ.എസ്.പി.യായിരുന്ന ഹരിശ്ചന്ദ്ര നായിക്കാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Continue Reading

ഉളിയത്തടുക്കയിൽ ഡ്രൈവിങ്‌ സ്കൂളിന്റെ വാഹനങ്ങൾ കവരാൻ ശ്രമം

കാസർകോട്: ഉളിയത്തടുക്കയിലെ സിറ്റിസൺ ഡ്രൈവിങ്‌ സ്കൂളിന്റെ രണ്ട് കാറുകളുടെ പൂട്ട് പൊളിക്കാൻ ശ്രമം. വ്യാഴാഴ്ച രാവിലെ പരിശീലനത്തിനായി വാഹനമെടുക്കുമ്പോഴാണ് കവർച്ചശ്രമം ശ്രദ്ധയിൽപ്പെട്ടത്. കമ്പിയിട്ട് തുറക്കാനായിരുന്നു ശ്രമം. വാഹന ഉടമ സി.എം.ഹുസൈൻ വിദ്യാനഗർ പോലീസിൽ പരാതി നൽകി. നാലുദിവസം മുൻപ് ഉളിയത്തടുക്കയിലെ മൂന്ന് കടകളിൽ മോഷണം നടന്നിരുന്നു.

Continue Reading

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി

കോട്ടയം: പാലയില്‍ സഹപാഠി വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാലാ സെന്റ് തോമസ് കോളജിലെ വിദ്യാര്‍ത്ഥിനിയും വൈക്കം തലയോലപ്പറമ്പ് സ്വദേശിനിയുമായ നിഥിനമോള്‍(22) ആണ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിനമോളെ സഹപാഠിയും കൂട്ടാത്തുകുളം സ്വദേശിയുമായ അഭിഷേക് ബൈജു ആക്രമിക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. അഭിഷേകിനെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Continue Reading

അഡ്വ പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ചുമതലയേറ്റു. വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതോടെ എം സി ജോസഫൈന്‍ രാജി വച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം. 2004 മുതല്‍ 2009 വരെ വടകര മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു സതീദേവി. കോഴിക്കോട് ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബേങ്ക് ഡയറക്ടര്‍, ഉത്തര മേഖലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. […]

Continue Reading

ഹൊസങ്കടിയിലെ ബീഫ് സ്റ്റാളിന് പഞ്ചായത്ത് തടസം നിൽക്കുന്നു; മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളം

മഞ്ചേശ്വരം: ബീഫ് സ്റ്റാളിന് പഞ്ചായത്ത് ലൈസൻസ് അനുവദിക്കാത്തതിനെ ചൊല്ലി മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളം.ഹൊസങ്കടി ടൗണിൽ ഇരുപത് വർഷത്തിലേറെയായി പ്രവർത്തിച്ചു വരികയായിരുന്ന മൂസക്കുഞ്ഞി എന്നയാളുടെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാൾ ഹൈവേ വികസനത്തിൻ്റെ ഭാഗമായാണ് അൽപ്പം മാറി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് വിശ്വഹിന്ദു പരിഷത്ത് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ പരാതിക്ക് അടിസ്ഥാനമിലെന്നും ലൈസൻസ് അനുവദിക്കാമെന്നും മുമ്പ് പഞ്ചായത്ത് തീരുമാനത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗത്തിൽ മുസ്ലിം […]

Continue Reading