അധ്യാപക ഒഴിവ്

▪️കാസർകോട്: ഗവ. കോളേജിൽ ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കും. 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തരബിരുദവും നെറ്റും പാസായവർക്ക് അപേക്ഷിക്കാം. നെറ്റ്യോഗ്യരായവരുടെ അഭാവത്തിൽ ബിരുദാനന്തരബിരുദക്കാരെയും പരിഗണിക്കും. ഇംഗ്ലീഷ് വിഷയത്തിൽ 11-നുംകൊമേഴ്‌സ് വിഷയത്തിൽ 12-നുമാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ പേര്രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30-ന്പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ: 04994 256027.

Continue Reading

തലപ്പാടി– ചെങ്കള പാത നിര്‍മാണം 4ന്‌ തുടങ്ങും

കാസര്‍കോട്‌ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിര്‍മാണ പ്രവൃത്തി കാസര്‍കോട്‌, തളിപ്പറമ്ബ്‌ റീച്ചുകളില്‍ ഉടന്‍ ആരംഭിക്കും.തലപ്പാടി മുതല്‍ ചെങ്കള വരെ നാലിനും ചെങ്കള മുതല്‍ തെക്കോട്ട്‌ 15 ഓടെയും പണി തുടങ്ങും.തലപ്പാടിയില്‍ നിന്നാണ്‌ നിര്‍മാണം തുടങ്ങുക. സര്‍വീസ്‌ റോഡുകളാണ്‌ ആദ്യം നിര്‍മിക്കുന്നത്‌. ഗതാഗതം ക്രമീകരണത്തിന്‌ സംവിധാനമുണ്ടാക്കിയ ശേഷമാകും ആറുവരി പാത നിര്‍മാണം. റോഡിന്റെ അതിര്‍ത്തികള്‍ കൃത്യമായി മാര്‍ക്ക്‌ ചെയ്യുകയാണ്‌ ഇപ്പോള്‍. ഇത്‌ മഞ്ചേശ്വരം വരെ എത്തി.മരം മുറിക്കല്‍ ഉപ്പള വരെയായി. കെട്ടിടങ്ങള്‍ എല്ലായിടങ്ങളിലും ഉടമകള്‍ പൊളിച്ച്‌ നീക്കുന്നുണ്ട്‌. ഊരാളുങ്കല്‍ സൊസൈറ്റിയാണ്‌ പ്രവൃത്തി […]

Continue Reading

കൊവിഡ് മരണം: നഷ്ടപരിഹാരം 50,000 രൂപ; സംസ്ഥാന മാര്‍ഗനിര്‍ദേശം തയാറായി

തിരുവനന്തപുരം: കൊവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശം തയാറായി. കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് 30 ദിവസത്തിനുള്ളില്‍ നടന്ന മരണങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചാണ് മാര്‍ഗരേഖ. ഇതോടെ പഴയ മരണങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. ജില്ലാതല സമിതികള്‍ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിര്‍ദ്ദേശം. കളക്ടര്‍ക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. ഒക്ടോബര്‍ 10 മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും. […]

Continue Reading

നവരാത്രി ആഘോഷം ക്ഷേത്ര ചടങ്ങ് മാത്രമായി നടത്താന്‍ അനുമതി

കാസര്‍കോട്: ജില്ലയില്‍ നവരാത്രി ആഘോഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മാത്രം ചടങ്ങുകളായി നടത്തുന്നതിന് അനുമതി നല്‍കാന്‍ ജില്ലാ കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കൊറക്കോട് ആര്യകാര്‍ത്ത്യായിനി ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 15 വരെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നവരാത്രി ആഘോഷം നടത്താന്‍ അനുമതി തേടി മാനേജിംഗ് ട്രസ്റ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ […]

Continue Reading

ഭവാനിപൂരില്‍ വോട്ടെടുപ്പ് തുടങ്ങി; മമതയുടെ ഭാവിക്ക് നിര്‍ണായകം

ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജിയുടെ ഭാവിയ്ക്ക് നിര്‍ണായകമായ ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തുടക്കം. മുഖ്യമന്ത്രി സ്ഥാനം നില നിര്‍ത്താന്‍ ഉപ തെരഞ്ഞെടുപ്പില്‍ വിജയം മമതയ്ക്ക് അനിവാര്യമാണെന്ന സാഹചര്യമാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് മമതയുടെ ് പ്രധാന എതിരാളികള്‍.

Continue Reading

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 32 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 13 പൈസയും ഡീസലിന് 95 രൂപ 24 പൈസയുമായി.

Continue Reading

ഗ്രൂപ്പുകൾക്ക് അമിത പ്രാധാന്യം നൽകരുത്: രാഹുൽ ഗാന്ധി

പാർട്ടി പ്രവർത്തനത്തിൽ ഗ്രൂപ്പിനു അമിത പ്രാധാന്യം നൽകരുതെന്ന് രാഹുൽ ഗാന്ധി. ഡിസിസി, ബ്ലോക്ക് പുന:സംഘടനയിൽ ഗ്രൂപ്പ് മാനദണ്ഡമാവരുത്. സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതാണ് നല്ലതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നേതാക്കളുമായി നടത്തിയ കൂടി ക്കാഴ്ചയിലാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. കൂടാതെ നേതാക്കളുടെ നിർദേശങ്ങൾ പരിഗണിച്ചായിരിക്കണം പുന:സംഘടന നടത്തേണ്ടതെന്നും എന്നാൽ നേതാക്കൾ ക്വോട്ട തിരിച്ചു നൽകുന്നവരെ മാത്രം തെരഞ്ഞെടുക്കുന്നത് നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറ്റങ്ങൾ അനിവാര്യമാണ്. അച്ചടക്കം പാലിച്ച് എല്ലാവരും മുന്നോട്ടു പോകണമെന്നും […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും തൈറോയ്ഡ് ( THYROID) സംബന്ധമായ എല്ലാ അസുഖങ്ങളും,വിട്ടു മാറാത്ത തുമ്മൽ,തലചുറ്റൽ, തലവേദന, അലർജി,മൂക്കിലെ ദശ, മൂക്കിന്റെ വളവ്,കേൾവി സംബന്ധമായ അസുഖങ്ങൾക്കും,തല, തൊണ്ടയിലെ Tumor ( മുഴ) സർജറികൾക്കും, കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 06/10/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 […]

Continue Reading

വനം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കൈ കോര്‍ത്തു; കാട്ടാന കൂട്ടത്തെ തുരത്തി പ്രത്യേക ദൗത്യസേന

കാസര്‍കോട്: കാടിറങ്ങിയ ആനകളെ കാട്ടിലേക്ക് തുരത്തി പ്രത്യേക ദൗത്യ സേന. ബേഡകം, കാറഡുക്ക, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിലിറങ്ങിയ ഒമ്പത് കാട്ടാനകളില്‍ ആറെണ്ണത്തിനെയാണ് ഉള്‍ക്കാട്ടിലേക്ക് തുരത്തിയത്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കാനുള്ള വനംവകുപ്പ് തീരുമാനം വരുന്നതിന് മുന്‍പ് തന്നെ വനംവകുപ്പുമായി കൈകോര്‍ത്തുകൊണ്ടുള്ള പ്രത്യേക പദ്ധതിയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചത്. കാട്ടാനക്കൂട്ടത്തെ കാടുകയറ്റാന്‍ വനംവകുപ്പിന്റെ ആര്‍.ആര്‍.ടിക്കൊപ്പം തദ്ദേശീയരായ ആളുകളെക്കൂടി ഉള്‍ക്കൊള്ളിച്ച പ്രത്യേക ദൗത്യസേനയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കാട്ടാനശല്യത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി […]

Continue Reading