ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങി; കാഞ്ഞങ്ങാട്ട് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

▪️കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കാഞ്ഞങ്ങാട്ട് മോട്ടോര്‍ വാഹനഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍.  ചെറുപുഴ സ്വദേശി പ്രസാദ് കെ ആര്‍ ആണ് പണവുമായി പിടിയിലായത്. കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിംഗ് ഗ്രൗണ്ടില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ്കൈക്കൂലി പിടികൂടിയത്.ലേണേഴ്സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാര്‍ത്ഥികളില്‍ നിന്നാണ്പണം വാങ്ങിയത്. ഡ്രൈവിംഗ് സ്കൂള്‍ ഏജന്‍റുമാര്‍ മുഖേന ടെസ്റ്റില്‍ വിജയിപ്പിക്കുമെന്ന ഉറപ്പ് നല്‍കിയാണ്പണം പിരിച്ചത്.ഏജന്‍റുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റിനിടെഗ്രൗണ്ടില്‍ എത്തിയ വിജിലന്‍സ് സംഘം 2,69,860 രൂപ പിടികൂടി. എണ്‍പത് പേര്‍ക്കാണ് ടെസ്റ്റിന് ടോക്കണ്‍ നല്‍കിയിരുന്നത്.ആഴ്ചയില്‍ നാലു ദിവസം ഇത്തരത്തില്‍ ടെസ്റ്റ്നടത്തുന്നുണ്ട്.ലൈസന്‍സ് അപേക്ഷയടക്കം ഓണ്‍ലൈന്‍ ആക്കിയിട്ടും തട്ടിപ്പിന് കളമൊരുക്കുന്നതിന് പിന്നില്‍ഉദ്യോഗസ്ഥരും ഏജന്‍റുമാരും ചേര്‍ന്നുള്ള ശക്തമായ മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

Continue Reading

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 954 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 954 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 325 പേരാണ്. 1042 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6157 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 169, 20, 34തിരുവനന്തപുരം റൂറല്‍ – 138, 30, 31കൊല്ലം സിറ്റി – 225, 21, […]

Continue Reading

ഇനി മുതല്‍ ‘പി.എം പോഷണ്‍’; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍

സ്‌കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയുടെ പേരു മാറ്റി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ‘നാഷണല്‍ സ്‌കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്‌കൂള്‍സ്’ എന്നറിയപ്പെടും. പദ്ധതി അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടാനും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് പി.എം. പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും. […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 128 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

▪️കാസർകോട്: ജില്ലയിൽ 128 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 381പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 2200 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525 ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12150 പേർ വീടുകളില 11532 പേരും സ്ഥാപനങ്ങളിൽ 618 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 12150 പേരാണ്. പുതിയതായി 437 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3106 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 2508 […]

Continue Reading

അമരീന്ദര്‍ സിങ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു. അമിത് ഷായുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തുന്നത്. അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമാണ് ഏറ്റവും പുതിയ വിവരം.

Continue Reading

സംസ്ഥാനത്ത് ഇന്ന് 12,161 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,952 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,36,837 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1284 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,43,500 കോവിഡ് കേസുകളില്‍, 12.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 155 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 24,965 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,413 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 598 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 743, കൊല്ലം 125, പത്തനംതിട്ട 1212, ആലപ്പുഴ 1077, കോട്ടയം 1240, ഇടുക്കി 813, എറണാകുളം 2518, തൃശൂര്‍ 3976, പാലക്കാട് 834, മലപ്പുറം 1593, കോഴിക്കോട് 2184, വയനാട് 458, കണ്ണൂര്‍ 712, കാസര്‍ഗോഡ് 377 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,43,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,95,904 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

കാസര്‍കോട് ഇ.എം.എല്‍ കമ്പനി നവംബര്‍ ഒന്നിന് പ്രവര്‍ത്തനം പുനരാരംഭിക്കും

കാസര്‍കോട്:സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പൊതുമേഖലയില്‍ നിന്നും ഏറ്റെടുത്ത കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കമ്പനി സി.എം.ഡിയുമായ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു. കമ്പനി ഏറ്റെടുക്കലിന് ശേഷമുള്ള തുടര്‍നടപടികളുടെ ഭാഗമായി കാസര്‍കോട്ടെത്തിയ അദ്ദേഹം തൊഴിലാളി യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. ഇ.എം.എല്‍ കമ്പനിയുടെ നിലവിലുള്ള ബാധ്യതകള്‍ പരിഹരിക്കുന്നതിലും തൊഴിലാളികളുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലൂം വിശദമായ ചര്‍ച്ച നടന്നു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഉപയോഗിച്ച് ബാധ്യത […]

Continue Reading

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ സാന്നിധ്യം, ആന്റിബോഡി കണ്ടെത്തി, വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. സ്രവ സാമ്പിളുകളില്‍ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യമന്ത്രി […]

Continue Reading

കുമ്പോൽ സാദാത്തീങ്ങളുടെ മാതാവ് അന്തരിച്ചു

കുമ്പള :കുമ്പോൽ സാദാത്തീങ്ങളുടെ മാതാവും പരേതനായ കുമ്പോൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ പത്നിയുമായ ഉമ്മു ഹലീമ ബീവി (85).അന്തരിച്ചു . പരേതരായ പട്ല സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളുടെയും മുട്ടം ആമിന കുഞ്ഞി ബീവിയുടെയും പുത്രിയാണ് .കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ,സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ,സയ്യിദ് അലി തങ്ങൾ ,ഡോ :സയ്യിദ് സിറാജുദ്ദീൻ തങ്ങൾ ,സയ്യിദ് ജാഫർ സാദിഖ് തങ്ങൾ ,കുഞ്ഞുബീവി ,കുൽസും ബീവി ,അസ്മാ ബീവി എന്നിവരാണ് മക്കൾ .ജനാസ പാപ്പം കോയ […]

Continue Reading

കണ്ണൂർ സർവ്വകലാശാല വിവാദ സിലബസിൽ നിന്നും ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ ഭാഗികമായി നീക്കും

കണ്ണൂർ സർവ്വകലാ ശാലയിലെ വിവാദ പി.ജി സിലബസിൽ നിന്ന് ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ ഭാഗികമായി നീക്കും. ദീൻ ദയാൽ ഉപാധ്യായ, ബൽരാജ് മദോക് എന്നിവരുടെ പുസ്തകങ്ങൾ പൂർണമായി ഒഴിവാക്കണം. പകരം ഗാന്ധിയൻ, ഇസ്‍ലാമിക് സോഷ്യലിസ്റ്റ് രചനകൾ ഉൾപ്പെടുത്താനും തീരുമാനമായി. ആർ.എസ്.എസ് സൈദ്ധാന്തികരുടെ രചനകളെ സിലബസിൽ നിന്നും പൂർണമായും ഒഴിവാക്കണ്ടതില്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ നിർദേശം. സവർക്കരെയും ഗോൾവാൾക്കറെയും വിമർശനാത്മകമായി പഠിക്കാം. രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് ,എന്ന യൂണിറ്റ് രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ […]

Continue Reading