ആ ‘സുല്‍ത്താന്‍’ ഇനിയില്ല; 21 കോടി മോഹവില പറഞ്ഞ ഭീമന്‍ പോത്ത് ചത്തു

ഹരിയാനയിലെ ‘സുല്‍ത്താന്‍’ ഇനിയില്ല. വലിപ്പം കൊണ്ടും ശരീര ഘടന കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ‘സുല്‍ത്താന്‍ ജോട്ടെ’ എന്ന ഭീമന്‍ പോത്ത് ചത്തു. പെട്ടെന്നുണ്ടായ ഹൃദയാഘതത്തെത്തുടര്‍ന്നാണ് കൂറ്റന്‍ പോത്തിന്‍റെ അന്ത്യം. ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാല എന്ന വ്യക്തിയുടേതായിരുന്നു 21 കോടിയോളം രൂപ മോഹ വില പറഞ്ഞ പോത്ത്. പലയിടത്തു നിന്നും കോടികളുടെ വാഗ്ദാനം വന്നപ്പോഴും സുല്‍ത്താന്‍ ജോട്ടെയെ വില്‍ക്കുന്നില്ല എന്നായിരുന്നു ഉടമസ്ഥന്‍റെ നിലപാട്. എത്ര കോടികൾ ലഭിച്ചാലും സുൽത്താനെ വിൽക്കില്ലെന്ന് പറഞ്ഞ നരേഷ്, സുൽത്താൻ സ്വന്തം […]

Continue Reading

സ്‍കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി ; സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ കൂടുതല്‍ സാവകാശം

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ഗവണ്മെന്റ്. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചതായി മന്ത്രി ആന്‍റണി രാജു അറിയിച്ചു.  നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭാസ ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ ഇന്നലെ അംഗീകരിച്ചിരുന്നു. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാ […]

Continue Reading

മൂന്ന് വർഷം മുമ്പ് വാങ്ങിയ കാറിന് വ്യാജ നമ്പർ പ്ലേറ്റ് വെച്ച് ഓടിച്ചെന്നതിന് രണ്ട് പേർ പിടിയിൽ

മൂന്ന് വർഷം മുമ്പ് വാങ്ങിയ കാറിന് വ്യാജ നമ്പർ പ്ലേറ്റ് വെച്ച് ഓടിച്ചെന്നതിന് രണ്ട് പേർ പിടിയിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഫൽ, ഇയാളുടെ ബന്ധു അക്ബർ എന്നിവരെയാണ് വിദ്യാനഗർ പൊലീ അറസ്റ്റ് ചെയ്തത്. മൂന്ന് വർഷം മുമ്പ് ഇവർ മംഗളൂറിലെ മണ്ടോവി മോടോർസിൽ നിന്നും ചുവന്ന മാരുതി സ്വിഫ്റ്റ് കാർ വാങ്ങിയിരുന്നുവെന്നും മൂന്ന് വർഷം കഴിഞ്ഞിട്ടും കാറിന്റെ റെജിസ്ട്രേഷൻ നടത്തി നമ്പർ പ്ലേറ്റ് എടുക്കാതെ വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കി ഓടിച്ചു വരികയായിരുന്നുവെന്നും പൊലീസ് […]

Continue Reading

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം, അല്ലെങ്കില്‍ ജലസമാധിയടയും: ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്

ഇന്ത്യയെ ‘ഹിന്ദു രാഷ്ട്രം’ ആയി പ്രഖ്യാപിക്കണമെന്ന് സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. ഗാന്ധിജിയുടെ ജന്മ ദിനമായ ഒക്ടോബര്‍ 2ന് ഹിന്ദു രാഷ്ട്ര പ്രഖ്യാപനം നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം സരയൂ നദിയിൽ ജലസമാധിയടയും. രാജ്യത്തെ മുസ്‍ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൌരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു. അയോധ്യയില്‍ വെച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് പ്രതികരണം. അയോധ്യയിൽ രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നതിനിടെയാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ഇക്കാര്യം പറഞ്ഞത്. അടുത്ത വര്‍ഷം ഉത്തർപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് […]

Continue Reading

ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ ഒക്ടോബര്‍ 1 മുതല്‍ നല്‍കും, ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ്

തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിന്‍ വിതരണം സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍. ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് നല്കുക എന്നാണ് റിപ്പോര്‍ട്ട്. മൂന്നു ഡോസായിട്ടായിരിക്കും വാക്‌സിന്‍ നല്‍കുക. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്‌സിന്‍ നല്‍കും. ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ തടയാനാണ് ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2017 മുതല്‍ […]

Continue Reading

കാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽപൾമണോളജി( ശ്വാസ കോശ വിഭാഗം)

കാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽപൾമണോളജി( ശ്വാസ കോശ വിഭാഗം) വിട്ടു മാറാത്ത ചുമ, ആസ്ത്മ, ജലദോഷം, വിട്ട്മാറാത്ത തുമ്മൽ അലർജി,ശ്വാസം മുട്ടൽ,ശ്വാസകോശ ക്യാൻസർ തുടങ്ങി ശ്വാസ കോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ആസ്റ്റർ മിംസ് കണ്ണൂരിലെ പൾമണോളജിസ്റ്റ്(ശ്വാസകോശ വിദഗ്ദൻ) ഡോകടർ: വിഷ്ണു ജി കൃഷ്ണൻ്റെ സേവനം 07/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അരമന ഹോസ്പിറ്റലിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: 7594002324 ബന്ധപ്പെടുക.

Continue Reading

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ NB: സാധാരണ ഉള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണ്. കാസർകോട് ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ആശുപത്രിയിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധൻ ഡോ. വിഷ്ണു ഗോപാലിന്‍റെ MBBS, MD, DM (Medical Oncology) സേവനം 01/10/2021 നും എല്ലാ വെള്ളിയാഴ്ച്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും […]

Continue Reading

ഒക്ടോബർ രണ്ടിന് കൊച്ചിയില്‍ നിന്ന് മസ്‍കത്തിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ്

മസ്‍കത്ത്: ഒക്ടോബർ രണ്ടിന് കൊച്ചിയിൽ നിന്ന് മസ്‍കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാന സർവീസുമായി സ്വകാര്യ ട്രാവൽ ഏജൻസി. ഒക്ടോബർ രണ്ട് ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം ഏഴ്  മണിക്ക് പുറപ്പെടുന്ന വിമാനം ഒമാൻ സമയം  9.00 മണിയോടെ മസ്‍കത്തിലെത്തും. മസ്‌കറ്റിലെ റോയൽ കിങ് ട്രാവൽസാണ് വിമാനം ചാര്‍ട്ട് ചെയ്യുന്നത്.

Continue Reading

മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനായി

സംസ്ഥാന സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്‌സ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. സ്റ്റേജ് […]

Continue Reading