രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും.മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്ബാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടല്‍ തുടങ്ങിയവയാണ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പരിപാടികള്‍. രാവിലെ 8.30 കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡണ്ട് കെ സുധാകരനും വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കടവ് റിസോര്‍ട്ടില്‍ വച്ച് […]

Continue Reading

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് തുടരും: ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിലവിലെ കണ്‍സഷന്‍ നിരക്ക് തുടരുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. സ്‌കൂള്‍ തുറക്കലിനു മുന്നോടിയായുള്ള വിദ്യാഭ്യാസ-ഗതാഗത വകുപ്പുകളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ കെഎസ്ആര്‍ടിസി നല്കിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ തുടരും. സ്‌കൂള്‍ തുറക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കും. ആവശ്യമായ സ്‌കൂളുകള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോണ്ട് സര്‍വീസ് ആവശ്യമുള്ള സ്‌കൂള്‍ അധികൃതര്‍ ഗതാഗത വകുപ്പുമായി ബന്ധപ്പെടണം. സര്‍വീസ് നിരക്ക് സംബന്ധിച്ച് ഓരോ സ്‌കൂളുകളിലേയ്ക്കുമുള്ള യാത്രാദൂരം […]

Continue Reading

എയിംസ് കാസറഗോഡ് കൂട്ടായ്മ യുടെ നേതൃത്ത്വത്തിൽ നടത്തുന്ന കലക്രേടറ്റ് കൂട്ട ഉപവാസം വിജയിപ്പിക്കും; സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്

ചൗക്കി:എയിംസ് കാസറഗോഡ് എന്ന ജനകീയ കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ വേണം എയിംസ് കാസർഗോഡിന് , ഉയരണം എയിംസ് കാസറഗോഡിന്റെ മണ്ണിൽ, പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുമായി കലക്രേടറ്റ് കൂട്ട ഉപവാസം വിജയിപ്പിക്കാൻ സന്ദേശം സംഘടന,ലൈബ്രറി,കാൻഫെഡ് യുണിറ്റ് ,കേരളശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്ത്വത്തിൽ കാസറഗോഡ് കലക്രേടറ്റ് കുട്ട ഉപവാസം വിജയിപ്പിക്കാൻ വർകിംഗ് കമ്മിറ്റിയോഗം തിരുമാനിച്ചു.കാസറഗോഡ് ബസ്സ്ഓണേർഷ് അസോസിയേഷൻ ട്രഷററും സന്ദേശം ലൈബ്രറി കൗൺസിൽ അംഗവുമായ പി.എമുഹമ്മദ്കുഞ്ഞി മാസ്റ്റർ,കാസറഗോഡ് താലുക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ കെ.വി മുകുന്ദൻമാസ്റ്റർ,എം.പി. […]

Continue Reading

കുട്ടിക്കൊരു ലൈബ്രറി ഉദ്ഘാടനം ചെയ്തു.

കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ്&ഗൈഡ്‌സ് സംസ്ഥാന അസോസിയേഷൻ നടപ്പിലാക്കുന്ന വിഷൻ 2021-2026 പദ്ധതിയിൽ പെട്ട കുട്ടിക്കൊരു ലൈബ്രറി ജില്ലാതല ഉദ്ഘാടനം നടന്നു.സ്കൗട്ട്സ് ഭവനിൽ വച്ച് നടന്ന ഈ ചടങ്ങ് കാസർകോട് മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ:വി എം മുനീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ ഭാർഗവികുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന അസിസ്റ്റന്റ് ഓർഗനൈസിംഗ് കമ്മീഷണർ പി പ്രശാന്ത് ചടങ്ങിൽ അഥിതി ആയിരുന്നു ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്‌കുഞ്ഞി ശുക്രിയ, ജില്ലാ ട്രെയിനിങ് കമ്മീഷണർ സ്കൗട്ട്സ് സാബു തോമസ് സംസാരിച്ചു.ചന്ദ്രഗിരി […]

Continue Reading

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സുഹാസിനി ജൂറി അധ്യക്ഷ

തിരുവനന്തപുരം: നടിയും സംവിധായകയുമായ സുഹാസിയെ 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷയായി സര്‍ക്കാര്‍ നിയമിച്ചു. കന്നട സംവിധായകന്‍ പി ശേഷാദ്രിയും സംവിധായകന്‍ ഭദ്രനും ഉള്‍പ്പടെ ഏഴു പേരാണ് വിധി നിര്‍ണയ സമിതിയിലുളളത്. ചിത്രത്തിന്റെ സ്‌ക്രീനിങ് തുടങ്ങി. 80 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ഇത്തവണ എല്ലാ വിഭാഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരരംഗത്തുള്ളത് ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മുതിര്‍ന്ന […]

Continue Reading

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

സി പി ഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം കനയ്യ കുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ ഐ സി സി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. കനയ്യക്കൊപ്പം പാര്‍ട്ടി എക്കാലവും നിന്നിട്ടുണ്ട്. കനയ്യ പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോവുകയായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍ നിന്ന പുറത്താക്കിയെന്നും ഡി രാജ അറിയിച്ചു. കനയ്യ കോണ്‍ഗ്രസില്‍ […]

Continue Reading

കാസര്‍കോട് ജില്ലയിൽ 148 പേര്‍ക്ക് കൂടി കോവിഡ്, 267 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 148 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 267പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2579 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 518 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12305 പേര്‍ വീടുകളില്‍ 11584 പേരും സ്ഥാപനങ്ങളില്‍ 721 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 12305 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3045 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2720 […]

Continue Reading

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പേർക്ക്11,196, മരണം149,കോവിഡ് മുക്തരായത് 18,849പേർ, കാസർകോട് 148പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]

Continue Reading

മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വനം വകുപ്പ് റെയ്ഡ്. ക്രൈം ബ്രാഞ്ചിന്റെ പരിശോധനയില്‍ മോന്‍സന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പിന്റെ മാതൃകയില്‍ ശില്‍പം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. അതേ സമയം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയ കോടതി മൂന്ന് ദിവസത്തേക്ക് മോന്‍സനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി അതിനിടെ മോന്‍സനെ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് […]

Continue Reading

നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ നാടകീയ നീക്കങ്ങള്‍. പിസിസി അധ്യക്ഷ സ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. പഞ്ചാബിനായി വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പുകള്‍ക്ക് തയാറല്ല. ഇതിനാല്‍ സ്ഥാനം രാജിവയ്ക്കുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നത് തുടരുമെന്നും രാജിക്കത്തില്‍ സിദ്ദു വ്യക്തമാക്കുന്നു. ജൂലൈയിലാണ് പിസിസി അധ്യക്ഷനായി സിദ്ദു ചുമതലയേറ്റത്. അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയ ഭീഷണി തകര്‍ത്താണ് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ സിദ്ദുവിലൂടെ മാറ്റങ്ങള്‍ കൊണ്ടുവന്നത്.

Continue Reading