കേരളത്തിൽനിന്നു കർണാടക അതിർത്തി കടക്കുന്നതിന് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കിയതിന് എതിരായ ഹർജികൾ ഹൈക്കോടതി തള്ളി
കൊച്ചി∙ കേരളത്തിൽനിന്നു കർണാടക അതിർത്തി കടക്കുന്നതിന് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കിയതിന് എതിരായ ഹർജികൾ ഹൈക്കോടതി തള്ളി. കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ല വിഷയമെന്നു വിലയിരുത്തിയാണ് കോടതി നടപടി. നിയന്ത്രണങ്ങളിൽ കേരള ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്ന കർണാടക സർക്കാരിന്റെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. യാത്രാ നിയന്ത്രണത്തിൽഇളവ് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ്, സിപിഎം നേതാവ് ജയാനന്ദ എന്നിവരാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കർണാടകയുടെ നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധവും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നുമായിരുന്നു […]
Continue Reading