മഞ്ചേശ്വരത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല :എകെഎം അഷ്റഫ് എംഎൽഎ

മഞ്ചേശ്വരം: കർണാടക അതിർത്തി കേന്ദ്രീകരിച്ചുള്ള ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ മോഡൽ അക്രമങ്ങൾ വെച്ച് പൊറുപ്പിക്കൻ ആവില്ലെന്ന് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് പറഞ്ഞു. ഈ അക്രമങ്ങളുടെ ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം എന്മകളെ ചവർകാട് കഴിഞ്ഞ ദിവസം നടന്നത് ഇതിൽ കുറ്റക്കാരായ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഗൂഢാലോചനയിൽ പങ്കാളികളായവരെ പുറത്ത് കൊണ്ടു വരണമെന്നും അദ്ദേഹം […]

Continue Reading

സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കും; ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് ശേഷം ഹോസ്റ്റലുകളിൽ പ്രവേശനം

നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാനിരിക്കെ സംസ്ഥാനത്തെ റസിഡൻഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും തയ്യാറായി കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് ശേഷമാകും റസിഡൻഷ്യൽ സ്കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കുക. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കുട്ടികളെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഹോസ്റ്റലുകളിൽ ഏർപ്പെടുത്തുന്നുണ്ട്. പ്ലസ് വണ്‍ പരീക്ഷ നടക്കുന്ന റസിഡൻഷ്യൽ സ്കൂളുകളില്‍ ഇതിനോടകം വിദ്യാർത്ഥികൾക്ക് പ്രവേശനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പ്ലസ് വണ്‍ പരീക്ഷക്ക് തൊട്ടുപിന്നാലെ പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പ്രവേശന നടപടികളും ആരംഭിക്കും. ആര്‍.ടി.പി.സി ആര്‍ പരിശോധനക്ക് ശേഷമാകും വിദ്യാര്ത്ഥികളെ ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുക. തുടര്ന്ന് ഇവരെ സ്കൂളിന് […]

Continue Reading

രണ്ട് മാസത്തിന് ശേഷം പെട്രോൾ വിലയിൽ വർധന, ഡീസല്‍ വിലയും വീണ്ടും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍(fuel price) വീണ്ടും വര്‍ദ്ധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്കു ശേഷം  പെട്രോൾ വിലയിലും വർധന. ഇന്ന് പെട്രോളിന് 22 പൈസയാണ് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസവും ഡീസൽ വിലയും കൂട്ടി. ഡീസലിന് 26 പൈസയുടെ വർധനയാണ് വരുത്തിയത്.

Continue Reading

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസിലേക്ക്

സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം കനയ്യ കുമാര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസില്‍ ചേരും. എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് വരുന്നത്. രാഹുല്‍ഗാന്ധി ഈ ചടങ്ങില്‍ പങ്കെടുക്കും. നേരത്തെ ഭഗത് സിങ് ദിനത്തില്‍ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് എത്തുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗാനേഷ് മേവാനിയുടെ കോണ്‍ഗ്രസിലേക്കുളള ഔദ്യോഗിക പ്രവേശനം പിന്നീട് ആയിരിക്കും. രണ്ടു നേതാക്കളേയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & ന്യൂറോസർജൻ ഡോകടർ നൗഫൽ ബഷീറിന്റെ സേവനം

കാസർകോട് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & ന്യൂറോസർജൻ ഡോകടർ നൗഫൽ ബഷീറിന്റെ സേവനം 30/09/2021നും എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ചകളിലും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് പുതിയ എയര്‍ ഇന്ത്യ സര്‍വീസ്

കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുതിയ എയര്‍ ഇന്ത്യ സര്‍വീസ്. ഡ്രീം ലൈനര്‍ വിമാനമാണ് സര്‍വീസ് ആരംഭിക്കുന്നത്. നവംബറില്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് പുതിയ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് ആഴ്ചയില്‍ രണ്ട് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു…. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. രണ്ട് സര്‍വീസും കൊച്ചി വഴിയാകുമ്പോള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴി സര്‍വീസ് തുടങ്ങാനുള്ള കാരണം. 254 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം […]

Continue Reading

ബേവിക്കാനം റെയ്ഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ: പ്രസിഡണ്ടായി ബി.എം അബൂബക്കറിനെയും, ജന: സെക്രട്ടറിയായി അബ്ബാസ് കൊച്ചച്ചെപ്പ് നെയും, വീണ്ടും തെരഞ്ഞടുത്തു.എം അബ്ദുല്ലക്കുഞ്ഞി ഹാജി ട്രഷറർ.

മുള്ളേരിയ: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ബോവിക്കാനം റെയ്ഞ്ച് പ്രസിഡണ്ടായി ബി.എം.അബൂബക്കർ മൂലടുക്കത്തെയും, ജന:സെക്രട്ടറിയായി അബ്ബാസ് കൊളച്ചെപ്പ് നെയും വീണ്ടും തെരഞ്ഞടുത്തു എം.അബ്ദുല്ലക്കുഞ്ഞി ഹാജിയാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ സി. ഇഖ്ബാൽ മുള്ളേരിയ ,മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി കാനങ്കോട് (വൈസ് പ്രസി) , മുഹമ്മദ് കുഞ്ഞി ആലൂർ, എൻ. എച്ച് മുഹമ്മദ് ഹാജി, പി.എംസംശുദ്ധീൻ മുണ്ടക്കൈ (സെക്ര).മുള്ളേരിയ നൂറുൽ ഹുദ മദ്രസയിൽ ചേർന്ന ജനറൽ ബോഡി യോഗം മാനേജ്മെന്റ് ജില്ല സെക്രട്ടറി […]

Continue Reading

ഹെൽത്ത് സൂപ്പർവൈസർ ബി അഷ്‌റഫിനെ ലയൺസ്‌ ക്ലബ്ബ് ആദരിച്ചു

മുള്ളേരിയ: കോവിഡ് കാലഘട്ടത്തിലെ മികച്ച സേവന പ്രവർത്തനത്തിന് കുമ്പള ഹെൽത്ത് സൂപ്പർവൈസർ ബി അഷ്‌റഫിനെ മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ആദരിച്ചു.ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് ഉപഹാരം നൽകി.മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അനുമോദന പ്രസംഗം നടത്തി. സെക്രട്ടറി കെ രാജലക്ഷ്മി, ട്രഷറർ ടി.ശ്രീധരൻ നായർ, കെ.പി ബലരാമൻ നായർ, ഡോ. ജനാർദനൻ, ഡോ. ദീപാലക്ഷ്മി, പി. ശേഖരൻ നായർ, എം മോഹനൻ, മോഹനൻ കരിച്ചേരി, ഇ വേണുഗോപാലൻ, ടി.എൻ.മോഹനൻ, കൃഷ്ണൻ കോളിക്കാൽ, ഇക്ബാൽ കിന്നിങ്കാർ, എം.മാധവൻ, തുടങ്ങിയവർ […]

Continue Reading

മനസ്സിന് ഉല്ലാസം പകർന്ന് റോവർസ് റെയിഞ്ചേഴ്സ് കുടുംബ സംഗമം നടത്തി..

രണ്ട് വർഷത്തെ കോവിഡ് കാലത്തെ വിഷമതകൾ മാറികിട്ടാൻ വിവിധ പരിപാടികളോടെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ചന്ദ്രഗിരി റോവർസ് റെയിഞ്ചേഴ്സ് ഓപ്പൺ സ്കൗട്ട്സ് നടത്തിയ കുടുംബ സംഗമം ഒത്തുചേർന്നവരിൽ മാനസിക ഉല്ലാസം പകർന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാനഗർ സ്കൗട്ട്സ് ഭവനിൽ നടത്തിയ സംഗമം അഡ്വ:സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. ഗവർണറിൽ നിന്നുള്ള രാജ്യപുരസ്കാർ അവാർഡ് ജേതാക്കളായ ഷഹബാസ് അബ്ദുള്ള, ദീപക് ലാൽ ഡി, നിനിൽ പ്രശാന്ത് ജെ,ആകാശ് കൃഷ്ണ,ശ്രീരാജ് ടി എസ്,മുഹമ്മദ് […]

Continue Reading