സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ബസുകള്‍ ‘ഫിറ്റ്’ ആകണമെന്ന് സര്‍ക്കാര്‍

കോഴിക്കോട്: കൊവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനു മുന്നോടിയായി സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അടുത്തമാസം 20നകം സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ രണ്ട് വര്‍ഷമായി കട്ടപ്പുറത്തുളള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. ടാക്‌സ് അടക്കാനും ഫിറ്റ്‌നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടിയും വരും. പ്രിസം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച സ്‌കൂളാണ് നടക്കാവ് ഗേള്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. […]

Continue Reading

14 – മണിക്കൂർ നീണ്ട SPB അനുസ്മരണവും ഹൃദയരാഗവും ചരിത്രം രചിച്ച് സാംസ്കാരികം കാസർകോട്

കാസർകോട് :സംഗീത വേദികളിൽ തിളങ്ങി നിന്നപ്പോഴും ഒരിക്കലും വിനയം കൈവിടാത്ത വ്യക്തിത്വമായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യമെന്ന് പ്രമുഖ സംഗീതജ്ഞൻ വെള്ളിക്കോത്ത് -കെ.വിഷ്ണുഭട്ട് അഭിപ്രായപ്പെട്ടു. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ‘സാംസ്കാരികം – കാസറഗോഡ്’ ഓൺലൈനായി 14 മണിക്കൂർ നീണ്ട അനുസ്മരണ സംഗീത പരിപാടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംഗീതജ്ഞൻ വിഷ്ണുഭട്ട് . ഉഷാകുമാരി (ഉഷസ്സ്) മോഡറേറ്ററായി രതീഷ് കണ്ടടുക്കം, ഡനീഷ് കുര്യൻ, സിജോ ജോൺ മുംബൈ, മയൂഖ ഷാജി സൗദി അറേബ്യ, ആയിഷ സജീർ തിരുവനന്തപുരം, ജഹാന ഫെറിൻ […]

Continue Reading

കാഞ്ഞങ്ങാട്ട് ഭണ്ഡാരം മോഷണ കേസിലെ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിലെ ഭണ്ഡാരം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അസം സ്വദേശി അബ്ദുൾ ഹനൻ (34) ആണ് അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചത്. സി.സി.ടി.വി.യിൽ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. ഇതാണ് ഇയാളെ പിടിക്കാൻ പോലീസിന് സഹായകമായത്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക്‌ റിമാൻഡ്‌ ചെയ്തു.

Continue Reading

നവീകരിച്ച കെട്ടിടങ്ങളും സന്ദര്‍ശക മുറികളും തുറന്നു

കാസര്‍കോട്: പോലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുമായി എത്തുന്നവര്‍ക്ക് അല്‍പനേരം വിശ്രമിക്കാനൊരിടം. കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസുള്‍പ്പെടെ അഞ്ചിടത്ത് സന്ദര്‍ശക മുറികളും തുറന്നു. സൗന്ദര്യവത്കരണത്തിലൂടെ രണ്ട് പോലീസ് സ്റ്റേഷനുകള്‍ പുത്തന്‍ കെട്ടിടങ്ങളായി. ജില്ലയില്‍ കാസര്‍കോട്, ചീമേനി, ബദിയടുക്ക, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളിലും കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസിലുമായാണ് സന്ദര്‍ശക മുറി തുറന്നത്. നവീകരിച്ച കാസര്‍കോട്, ചീമേനി പോലീസ് സ്റ്റേഷനുകളും തുറന്നു കൊടുത്തു.കാസര്‍കോട് പോലീസ് സ്റ്റേഷന്റെ നവീകരിച്ച കെട്ടിടത്തിന്റെ ശിലാഫലകം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനാച്ഛാദനം ചെയ്തു. സന്ദര്‍ശക മുറിയും എം.എല്‍.എ തുറന്നു കൊടുത്തു. […]

Continue Reading

ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. ഒരു ലിറ്റർ ഡീസലിന് 26 പൈസയാണ് കൂട്ടിയത്. പെട്രോൾ വിലയില്‍ മാറ്റമില്ല. കോഴിക്കോട് ഡീസൽ വില 94 രൂപ 46 പൈസയായി. രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

Continue Reading

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും കിടപ്പാടവുമില്ല.. ഒഴിപ്പിക്കല്‍ തുടരുമെന്ന് അസം മുഖ്യമന്ത്രി

അസമിൽ സർക്കാർ കുടിയൊഴിപ്പിച്ചവർ മൂന്നു​ ദിവസമായി ദുരിതത്തിൽ. മതിയായ ആഹാരവും പാർപ്പിടവുമില്ലാതെ തുറസ്സായ സ്ഥലത്ത്​ കഴിയുകയാണ്​ നിരവധി കുടുംബങ്ങൾ. മൂന്നു​ ദിവസത്തിനിടെ 900 കുടുംബങ്ങളിലെ 5,000 ആളുകളെയാണ് സർക്കാർ ഒഴിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുമ്പോഴും ഒഴിപ്പിക്കൽ തുടരാനാണ് അസം മുഖ്യമന്ത്രിയുടെ നിർദേശം. കുടിയൊഴിപ്പിച്ച ഭൂമിയിൽ ജൈവ കൃഷി നടത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൃഷി നടത്താനെന്ന പേരിൽ നടക്കുന്ന ഒഴിപ്പിക്കൽ ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ രാജിവെക്കണമെന്നും ആൾ […]

Continue Reading

ഉന്നത വിജയം നേടിയ കോയിപാടി മെമ്പർ സബൂറയെ അനുമോദിച്ചു

കുമ്പള : സംസ്ഥാന സാക്ഷരതാ മിഷന്‍ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കോയിപാടി മേബർ സബൂറയെ കുമ്പള പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പ്രേമലത, പ്രേമാവതി എന്നിവർ ചേർന്ന് ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോഗ്ഗു, പഞ്ചായത്ത് മെമ്പർ കൗലത്തു ബീവി, സാക്ഷരത പ്രേരക് വിലാസിനി ടീച്ചർ, CDS വൈസ് ചെയർപേഴ്സൺ വീണ ജനാർദ്ധൻ, CDS മെമ്പർ ഖദീജ എന്നിവർ സംബന്ധിച്ചു

Continue Reading

ഗൾഫുകാരൻ നാട്ടിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യ മകളെയും കൂട്ടി കാമുകനോടൊപ്പം ഒളിച്ചോടി

മാവുങ്കാൽ: ഗൾഫുകാരന്റെ ഭാര്യ പെയിന്റിംഗ് തൊഴിലാളിയോടൊപ്പം ഒളിച്ചോടി. മാവുങ്കാൽ പുതിയ കണ്ടത്തെ വിനോദിന്റെ ഭാര്യ ധനിഷയാണ് (27) തച്ചങ്ങാട് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്കൊപ്പം ഒളിച്ചോടിയത്. ആറു വയസുള്ള മകളുമായാണ് ധനീഷ കാമുകനാടൊപ്പം ഒളിച്ചോടിയത്. ഗൾഫിൽ ജോലി ചെയ്യുന്ന വിനോദ് ഇന്നലെ നാട്ടിൽ എത്തുന്നതായി വിവരമറിഞ്ഞതിനെ തുടർന്നാണ് ധനിഷ മകളുമൊത്ത് കാമുകന്റെ കൂടെ ഒളിച്ചോടിയത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ധനിഷ തിരിച്ചെത്താത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയത നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ ഹോസ്ദുർഗ് […]

Continue Reading

കോളേജ് വിദ്യാർത്ഥിനി കാമുകനോടൊപ്പം ഒളിച്ചോടി

കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകരയിലെ രാജീവന്റെ മകൾ ഇരിട്ടി സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയുമായ അവന്ത(18)ആണ് കഴിഞ്ഞ ദിവസം കോളേജിലേ ക്കെന്ന് പറഞ്ഞ് വീട്ടിൽ നി ന്നും ഇറങ്ങി കോളേജിലെ ത്താതിരുന്നത്. ഇത് സംബ ന്ധിച്ച് പിതാവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് നടത്തിയ അന്വേഷണത്തിൽ നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കൂത്ത്പറമ്പ് സ്വദേശി വിനീഷ് എന്ന യുവാവിനൊപ്പം പോയതായി കണ്ടെത്തി ഇവർ വിവാഹിതരായി സ്റ്റേഷനിൽ ഹാജരാകു മെന്ന് അറിയിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു.

Continue Reading

വൈദ്യുതി വിഹിതത്തില്‍ കുറവ്, ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി

തിരുവനന്തപുരം:വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണംഉണ്ടാകണം. വൈകിട്ട് 6 30 മുതല്‍ രാത്രി 10 30 വരെ സ്വയം നിയന്ത്രണം വേണം. കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി വിഹിതത്തില്‍ കുറവ് വന്നതിനാല്‍ ആണ് ഈ അഭ്യര്‍ത്ഥന. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി അറിയിച്ചു.

Continue Reading