മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്‌സ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. […]

Continue Reading

കാസര്‍കോട് ജില്ലയിൽ 283 പേര്‍ക്ക് കൂടി കോവിഡ്, 357 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 283 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 357പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2837 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 518 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12864 പേര്‍ വീടുകളില്‍ 12151 പേരും സ്ഥാപനങ്ങളില്‍ 713 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 12864 പേരാണ്. പുതിയതായി 993 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3607 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3025 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 […]

Continue Reading

അഡ്വ പി സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ, അടുത്തമാസം ഒന്നിന് ചുമതലയേല്‍ക്കും

തിരുവനന്തപുരം : സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ പി സതീദേവി അടുത്തമാസം ഒന്നിന് ചുമതലയേല്‍ക്കും. വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി സതീദേവിയെ സര്‍ക്കാര്‍ നിയമിച്ചു. എം സി ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു. സതീദേവിയെ വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കാന്‍ സിപിഎമ്മില്‍ നേരത്തെ തന്നെ ധാരണയായിരുന്നു.’സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ […]

Continue Reading

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. ഹോട്ടലുകളില്‍ ഇനി മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതിയുണ്ട്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമായത്. വൈകീട്ട് ആറിന് വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പുതിയ ഇളവുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. നിബന്ധനകളോടെയാകും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുമുള്ള അനുമതി നല്‍കുക. പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണം. […]

Continue Reading

കാസര്‍കോട്ട് കാറിലെത്തിയ സംഘം സ്വര്‍ണ ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവര്‍ന്നതായി പരാതി

കാസര്‍കോട്: സ്വര്‍ണ ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവര്‍ന്നതായി പരാതി. മഹാരാഷ്്​ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാബിറി​െന്‍റ പണമാണ് നഷ്​ടപ്പെട്ടത്.തലപ്പാടി ദേശീയപാതയിലെ മൊഗ്രാല്‍പുത്തൂരിലാണ്​ സംഭവം. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറിലെ യാത്രക്കാരനായ സ്വര്‍ണ ഏജന്‍റിനെ മൊഗ്രാല്‍പുത്തൂര്‍ കടവത്തുവെച്ച്‌ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്ന, മഹാരാഷ്​ട്ര- കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന ഏജന്‍റാണിയാള്‍. ഇന്നോവ കാര്‍ പിന്നീട് പയ്യന്നൂര്‍ കാങ്കോല്‍ കരിങ്കുഴി എന്ന സ്ഥലത്തെത്തിച്ച്‌ സീറ്റുകള്‍ കുത്തിക്കീറിയാണ് പണം കൈക്കലാക്കിയത്‌. തലശ്ശേരി രജിസ്ട്രേഷനിലുള്ള […]

Continue Reading

കണ്ണൂർ സെൻട്രൽ ജയിലിലെ റെയ്‌ഡ്; രണ്ടര കിലോയോളം കഞ്ചാവും മൂന്ന് മൊബൈൽ ഫോണുകളും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക്‌ പുറത്തുനിന്ന് അജ്ഞാതർ കഞ്ചാവ്‌ പൊതിയും മൊബൈൽ ഫോണും എറിഞ്ഞുകൊടുത്തു. കമ്പിവേലി കടന്ന്‌ മതിലിനരികെ എത്തിയ തടവുകാരൻ വലിയ പൊതിയുമായി വരുന്നത്‌ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ്‌ പുറത്തുനിന്ന്‌ എറിഞ്ഞുകൊടുത്ത കഞ്ചാവുപൊതിയും മൂന്ന്‌ മൊബൈൽ ഫോണുകളുമാണെന്ന്‌ തെളിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. റെയ്‌ഡിൽ രണ്ടര കിലോയോളം കഞ്ചാവും മൂന്ന് മൊബൈൽ ഫോണുകളും പിടികൂടി. ബീഡി, ഹെഡ്സെറ്റ്, പവർ ബാങ്ക് എന്നിവയും പിടികൂടി. തടവുകാർക്കുള്ള ഭക്ഷണം ഉണ്ടാക്കാനായി അഞ്ച് തടവുകാരെ സെല്ലിൽനിന്ന്‌ അടുക്കളയിലേക്ക്‌ വിട്ടിരുന്നു. ഇതിനിടെ […]

Continue Reading

ക്യൂനെറ്റിന്റെ പണം തട്ടിപ്പ് കാസര്‍കോട് ജില്ലയിലും ബേഡകം ബേളന്തടുക്കം സ്വദേശിക്കെതിരെ പരാതി

കാസര്‍കോട്: ഇംഗ്ലീഷ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ സര്‍വീസ് സേവനങ്ങളുടെ പേരില്‍ കാസര്‍കോട് ജില്ലയിലും തട്ടിപ്പ് നടന്നതായി പരാതി ഉയരുന്നു. മലേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്യൂ നെറ്റ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മൊബൈല്‍ ആപായ ട്രിപ്പ് സേവറിന്റെ പേരിലാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി യുവതി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള യുവാക്കളടക്കം തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതുമായി ക്യൂനെറ്റ് കമ്പനിക്കെതിരെ പരാതി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ അടക്കം വിവിധ […]

Continue Reading

പഞ്ചായത്ത് വകുപ്പ് ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്-എസ്. ഇ.യു

കാസർഗോഡ് :- വെസ്റ്റ് എളേരി പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് ഷിനിതയുടെ ആത്മഹത്യ ജീവനക്കാരുടെ മേൽ അമിതമായ ജോലി ഭാരം അടിച്ചേൽപ്പിച്ചത് മൂലമാണെന്നും ജീവനക്കാരോടും , കുടുംബങ്ങളോടും അനുകമ്പ കാട്ടാത്ത നടപടിക്കെതിരെ പ്രതിഷേധം ഉയരണമെന്നും എസ്. ഇ യു.ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധം ഉൾപ്പെടെ കൂടുതൽ ജോലി പഞ്ചായത്ത് ജീവനക്കാരിൽ ഏൽപ്പിക്കുയും അതിനനുസരിച്ച് തസ്തികകൾ സൃഷ്ടിക്കാത്തതും ഈ മേഖലയിൽ പ്രയാസം സൃഷ്ടിക്കുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ അടിക്കടി ഉണ്ടാകുന്ന സ്ഥലമാറ്റങ്ങൾ പഞ്ചായത്ത് ജീവനക്കാരെ കടുത്ത മാനസ്സിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു.ഇത്തരം […]

Continue Reading

അനുമതി കിട്ടിയാലും തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഉടമകള്‍

സര്‍ക്കാര്‍ അനുമതി നല്‍കിയാലും തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ തിയറ്റുകള്‍ തുറക്കില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. ഫിക്സഡ് ചാര്‍ജ്, അറ്റ കുറ്റപ്പണിക്ക് സഹായം എന്നിവയാണ് ആവശ്യം. ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കം കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. കടകളുടെ പ്രവൃത്തി സമയം വര്‍ധിപ്പിക്കുന്നതും വാക്സിന്‍ വേഗത്തില്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതും യോഗം പരിഗണിച്ചേക്കും.

Continue Reading