അസം: മുസ്‌ലിം വിരുദ്ധ – ഭരണകൂട ഭീകരത അവസാനിപ്പിക്കുക; ഫ്രറ്റേണിറ്റി മൂവ്മെൻറ്

കാസർകോട്: അസം ഗവൺമെന്റ് നടത്തുന്ന മുസ്‌ലീം വിരുദ്ധ-ഭരണകൂട നടപടികൾക്കെതിരെയും, മുസ്‌ലിം ഉന്മൂലനത്തിൽ പ്രതിഷേധിച്ച് ഡൽഹി അസം ഭവനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം, സെക്രട്ടറിമാരായ ആയിഷ റെന്ന, അഫ്രീൻ ഫാത്തിമ, ഷർജീൽ ഉസ്മാനി ഉൾപ്പെടെ നിരവധി വിദ്യാർത്ഥി നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിതതിലും പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാസർകോട് ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം […]

Continue Reading

മുളിയാറിൽ ഹയർ സെക്കണ്ടറി തുല്യതാ വിജയോത്സവം നടത്തി.

ബോവിക്കാനം:മുളിയാർ പഞ്ചായത്ത്‌ സാക്ഷരതാ തുടർവിദ്യാ കേന്ദ്രം ഹയർ സെക്കണ്ടറി തുല്യത പരീക്ഷവിജയികളുടെ വിജയോത്സവം നടത്തി.വൈസ് പ്രസിഡണ്ട്എ.ജനാർദ്ധനൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ പി.വി.മിനി പ ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേർസൺ അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ റൈസറാഷീദ്, അംഗങ്ങളായഎസ്.എം മുഹമ്മദ്‌കുഞ്ഞി, അബ്ബാസ് കോളചെപ്പ്, രമേശൻ മുതലാപാറ. അനന്യ,നാരായണി കുട്ടി,നബീസ സത്താർ, ജില്ല സാക്ഷരത മിഷൻ കോർഡിനേറ്റർ ശ്രീജൻ, സി.ഡി.എസ്. ചെയർ പേഴ്സൺ പ്രേമവതി, അധ്യാപകരായ വേണുകുമാർ,പ്രമോദ്, സജീവൻ […]

Continue Reading

കാസർഗോസ് ജില്ലയിൽ ആദ്യ ഡോസ് വാക്സിനെടുത്തത്‌ 94.47 ശതമാനം പേർ

▪️കാസർകോട്: കോവിഡ് വാക്സിനേഷൻ ആരംഭിച്ച് ഒൻപതുമാസം കൊണ്ട് ജില്ലയിലെ 18 വയസ്സിന് മുകളിലുള്ള എല്ലാ വിഭാഗത്തിലുമായി 94.47 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായി കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി പത്രസമ്മേളനത്തിൽ അറിയിച്ചു. വാക്സിനേഷൻ 95 ശതമാനം കടക്കുന്നതുവഴി കോവിഡിനെതിരെ ആർജിത പ്രതിരോധ ശേഷി കൈവരിക്കാമെന്നതിനാൽ 18-നും 44-നും ഇടയിൽ പ്രായമുള്ളവരിൽ ആദ്യഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിനാണ് ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നതെന്നും കളക്ടർ പറഞ്ഞു. 45-60 വയസ്സുള്ളവരിൽ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനമാണ്-2,56,114 പേർ. […]

Continue Reading

കാഞ്ഞങ്ങാട്ടെ പെട്ടിക്കടകളിലും മറ്റ് വഴിയോരക്കച്ചവട കേന്ദ്രത്തിലും ഇനി പണമിടപാട് ഓണ്‍ലൈനായി നടത്താം

പത്തുരൂപയുടെ ചായ കുടിച്ചാലോ അഞ്ചുരൂപയുടെ മിഠായി വാങ്ങിയാലോ പണം കൈയില്‍ കൊടുക്കേണ്ട. ഇവിടെയുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ചെയ്ത് യു.പി.ഐ. അക്കൗണ്ട് വഴി പണം അടക്കാം. കാഞ്ഞങ്ങാട്ടെ 91 വഴിയോര കച്ചവടകേന്ദ്രങ്ങളിലും കുടുംബശ്രീമിഷനുമായി ചേര്‍ന്ന് നഗരസഭ ക്യൂ ആര്‍ കോഡ് വെച്ചു. വഴിയോരക്കച്ചവടക്കാര്‍ക്കുള്ള ബോധവത്കരണവും നല്‍കി. കോവിഡ് കാലമായതിനാല്‍ പണം കൈമാറുന്നതിലെ സുരക്ഷിതത്വത്തെ ഓര്‍മിപ്പിക്കുന്നതുകൂടിയായി ബോധവത്കരണ ക്ലാസ്. ക്യൂ ആര്‍ കോഡ് വഴി പണം നല്‍കുമ്പോള്‍, മൊബൈല്‍ ഫോണില്‍ സന്ദേശമെത്തുന്ന തടക്കമുള്ള കാര്യങ്ങള്‍ കുടുംബശ്രീ മിഷന്‍ ദേശീയ […]

Continue Reading

സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകളുമായി ആമസോൺ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’

ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലി’ ന് ഒക്ടോബർ നാലിന് തുടക്കമാകും. ഫെസ്റ്റിവലിൽ ഫോണുകൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് വലിയ ഓഫറുകളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവ്, എക്സ്ചേഞ്ച് , ഇഎംഐ എന്നി ഓഫറുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഉണ്ടാകും. ബെസ്റ്റ് ബ്രാൻ്റ്  ഫോണുകൾക്ക് 40 ശതമാനം വരെ വില ക്കിഴിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. കൂടാതെ ലാപ്ടോപ്പുകൾക്ക് 45 ശതമാനവും വിലക്കിഴിവ് പ്രതീക്ഷിക്കാമെന്നും വെബ്ബ് […]

Continue Reading

മാര്‍ക്ക് തട്ടിപ്പ് കേസ്: കേരള സര്‍വകലാശാല സെക്ഷന്‍ ക്ലര്‍ക്കിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനെ സൈബര്‍ പൊലീസ് അറസ്റ്റുചെയ്തു. കേരള സര്‍വകലാശാല സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിനോദിന്റെ പോലീസ് അറസ്റ്റ് ചെയ്തത്. കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു. ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലാണ് മാര്‍ക്ക് തട്ടിപ്പ് നടന്നത്. അവസാന സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് തിരുത്തി വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചതായാണ് സര്‍വകലാശാല നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. പണം നല്‍കിയാണ് മാര്‍ക്ക് തിരുത്തിയതെന്ന് പ്രോ വൈസ് ചാന്‍സലര്‍ നടത്തിയ തെളിവെടുപ്പില്‍ […]

Continue Reading

ബി.ആർ.സികളിൽ ഒഴിവ്

▪️കാസർകോട്: ജില്ലയിലെ ബി.ആർ.സികളിൽ എം.ഐ.എസ് കോ ഓർഡിനേറ്റർ, അക്കൗണ്ടന്റ് തസ്തികകളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. അഭിമുഖം ഒക്ടോബർ അഞ്ചിന് രാവിലെ 10 ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്/എം.സി.എ/എം.എസ്സി (കമ്പ്യൂട്ടർ സയൻസ്) ആണ് എം.ഐ.എസ് കോ-ഓർഡിനേറ്ററുടെ യോഗ്യത. ബി.കോം ഡിഗ്രിയും ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടാലി സർട്ടിഫിക്കറ്റുമാണ് അക്കൗണ്ടന്റിന്റെ യോഗ്യത. ഫോൺ: 04994-230316

Continue Reading

ബാംഗ്ലൂരിനെ ആറുവിക്കറ്റിന് തകര്‍ത്ത് ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഷാർജ: ആവേശപ്പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ആറു വിക്കറ്റിന് തകർ ത്ത് ചെന്നൈ സൂപ്പർ കിങ്സ്. ബാംഗ്ലൂർ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 18.1 ഓവറിൽ4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസ്സിസ്, അമ്പാട്ടി റായുഡുഎന്നി വർ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ബൗളർമാരും വിജയത്തിൽ നിർണായക ഘടകമായി. ബാംഗ്ലൂർ: 20 ഓവറിൽ ആറിന് 156, ചെന്നൈ:18.1 ഓവറിൽ നാലിന് 157.ഈ വിജയ ത്തോടെ ചെന്നൈ പോയന്റ് പട്ടികയിൽ […]

Continue Reading

കോവിഡ് അവലോകനയോഗം ഇന്ന്: കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നല്‍കുന്ന കാര്യം യോഗം പരിഗണിക്കും. രോഗതീവ്രത കുറയുന്നത് കൊണ്ട് തിയറ്ററുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 17,983 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16.27 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 127 മരണമാണ് സ്ഥിരീകരിച്ചത്. തൃശൂർ, […]

Continue Reading

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു. ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലി സുധീരന് അതൃപ്തിയുണ്ടായിരുന്നു.  അതേസമയം കെ.പി.സി.സി പുനഃസംഘടന ചർച്ചകൾക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ മൂന്ന് ദിവസം കേരളത്തിലുണ്ടാവും. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടനയുമായി […]

Continue Reading