ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും* ഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോമൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുകപ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോകടർ സാരംഗ് വിജയൻ്റെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും 28/09/2021 രാവിലെ 10 മണി മുതൽ 1 മണി […]

Continue Reading

ഹൃദയത്തിന്‍റെ സന്ദേശങ്ങളെ നിങ്ങൾ അവഗണിക്കരുത്

ഹൃദയത്തിന്‍റെ സന്ദേശങ്ങളെ നിങ്ങൾ അവഗണിക്കരുത് ബൈപാസ് സർജറി,വാൽവ് റീപ്ലേസ്മെന്‍റ്,AV ഫിസ്റ്റുല,അയോട്ടിക് അനേരിസം,ASD, VSD ഡിവൈസ് ക്ലോഷർ,എന്നീ ചികിത്സയ്ക്കായ് കാസർകോഡ് അരമന ഹോസ്പിറ്റലിൽ കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത കാർഡിയാക് തോറസിക് വസ്കുലാർ (ബൈപ്പാസ്) ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോകടർ പ്രസാദ് സുരേദ്രന്‍റെ സേവനം 27/09/2021 തിങ്കളാഴ്ച്ച 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായ് വിളിക്കൂ: 75 940023 24

Continue Reading

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച -പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച-കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച- തിരുവനന്തപുരം, […]

Continue Reading

സൗജന്യ മെഡിക്കൽ ക്യാമ്പ് കുമ്പള: ബന്തിയോട് വെൽകെയർ മൾട്ടിപ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

രാവിലെ പത്തു മണി മുതൽ രണ്ടു മണി വരെ ക്ലിനിക്കിൽ വച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ഇ എൻ ടി, ശിശുരോഗ വിദഗ്ദൻ, എല്ലു രോഗവിദഗ്ദൻ, ജനറൽ ഫിസിഷ്യൻ എന്നിവരുടെ സേവനം ലഭ്യമാക്കും. കൂടാതെ പൗരാണിക ചികിത്സാ സമ്പ്രദായമായ ഹിജാമയും ലഭ്യമാക്കും.ഡോ. ജിതിൻ മോഹനൻ, വെൽകെയർ ക്ലിനിക്ക് മാനേജിങ് ഡയറക്ടർ എം.എ. മുഹമ്മദ് ബന്തിയോട്, പ്രശസ്ത ഹിജാമ തെറാപ്പിസ്റ്റ് കെ. അബ്ദുൽ ഹമീദ് എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

‘വിദ്യാലയങ്ങളില്‍ സുരക്ഷാ ഓഫീസറായി ഒരു അധ്യാപകനെ നിയോഗിക്കണം’; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡിജിപി

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഡിജിപി അനില്‍കാന്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എസ്എച്ച്ഒമാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ക്കണം. സ്‌കൂള്‍ ബസുകളുടെ അറ്റ കുറ്റപ്പണികള്‍ ഒക്ടോബര്‍ 20ന് മുന്‍പ് പൂര്‍ത്തിയാക്കണം. എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സുരക്ഷാ ഓഫീസറായി നിയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാര പരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ മാനേജ്‌മെന്റുമായി […]

Continue Reading

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കാസര്‍കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എം.ടി.പി.റാഫിയ ഉള്‍പ്പെടെയുള്ളവരെ കാസര്‍കോട് ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസം സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ അഡ്വ. എസ്.എന്‍. സരിത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഷിനോജ് ചാക്കോ, ഗീതാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം സജിത്ത്, കെ. രാഘവന്‍, കലാഭവന്‍ രാജു, എ.വി. രാജേഷ്, കെ.പി. അനില്‍കുമാര്‍, ആയിഷ മുഹമ്മദ് എന്നിവര്‍ […]

Continue Reading

കാസറഗോഡിൽ പരിചയം നടിച്ച് കടയില്‍ എത്തിയ യുവാവ് തന്ത്രത്തില്‍ പണം കൈക്കലാക്കി കടന്നുകളഞ്ഞു

മുള്ളേരിയ: പരിചയം നടിച്ച് കടയിലെത്തി തിരക്കേറിയ സമയത്ത് വ്യാപാരിക്ക് സഹായിയായി കൂടി കടയില്‍ നിന്ന് 90,000 രൂപ കവര്‍ന്നതായി പരാതി. മുള്ളേരിയ മുണ്ടോള്‍ ജംഗ്ഷനിലെ ചിത്ര സ്റ്റേഷനറി കടയിലാണ് കവര്‍ച്ച. നെരോളിപ്പാറയിലെ ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കടയില്‍ തിരക്കുണ്ടായിരുന്നു. ഈ സമയത്ത് കടയിലെത്തിയ 38-40 വയസ് തോന്നിക്കുന്നയാള്‍ സാധനം എടുത്തുകൊടുക്കുന്നതിന് ബാലകൃഷ്ണനെ സഹായിച്ചു. അതിനിടെ അയാളും തനിക്കും സാധനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും സാധനങ്ങള്‍ എടുത്തുവെച്ചു. എന്നാല്‍ പണം എടുത്തില്ലെന്നും പിന്നീട് എത്തി […]

Continue Reading

റേഷന്‍കട മാറ്റം: കാസര്‍കോട് ജില്ലാ കളക്ടര്‍ ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കും

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പില്‍ പ്രവര്‍ത്തിച്ചുവന്ന 73ാം നമ്പര്‍ റേഷന്‍ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 25) ഉച്ച ഒരു മണിക്ക് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്ഥലം സന്ദര്‍ശിക്കും. എം. രാജഗോപാലന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കളക്ടറുടെ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 11ന് ചേംബറില്‍ എം. രാജഗോപാലന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. […]

Continue Reading

ഞങ്ങള്‍ ബംഗ്ലാദേശികളാണോ? അങ്ങനെയാണ് കരുതുന്നതെങ്കില്‍ ഞങ്ങളെ നാടു കടത്തൂ; അസം സര്‍ക്കാരിനോട് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം

ഗുവാഹത്തി: അസമില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു. ദോല്‍പൂര്‍ സ്വദേശിയായ മൊയ്‌നുല്‍ ഹഖാണ് പൊലീസുമായുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൊയ്‌നുല്‍ ഹഖിനെ പൊലീസ് വെടിവെച്ച് കൊല്ലുന്നതും, ഒരു സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ മൃതദേഹത്തിന്റെ നെഞ്ചില്‍ തൊഴിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘അവരെന്റെ മകനെ കൊന്നു. ഞങ്ങള്‍ ബംഗ്ലാദേശികളാണോ? അങ്ങനെയാണ് കരുതുന്നതെങ്കില്‍ ഞങ്ങളെ അങ്ങോട്ട് തന്നെ നാട് കടത്തൂ,’ എന്നാണ് മൊയ്‌നുല്‍ ഹഖിന്റെ മാതാപിതാക്കള്‍ പറയുന്നത്. കൊല്ലപ്പെട്ട 30 വയസ്സുകാരന്‍ മൊയ്‌നുല്‍ ഹഖ്, 3 കുട്ടികളും […]

Continue Reading

മെച്ചപ്പെട്ട ചികിൽസ ഭരണകൂട ഉത്തരവാദിത്വം, കാസർകോടിന് എയിംസ് അനിവാര്യം – എൻ.എ.നെല്ലിക്കുന്ന്

മുളിയാർ:ആരോഗ്യ മേഖലയിൽ ഇതര ജില്ല കൾക്ക് ഒപ്പമെത്താൻ കാസർകോടിന് എയിംസ് അനിവാര്യ മാണെന്നും എൻഡോ സൾഫാൻ ദുരിത ബാധിതർ ഉൾപ്പെടെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ഭരണ കൂടത്തിന് ഉത്തര വാദിത്വമുണ്ടെന്നും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.പറഞ്ഞു. കാസർകോടിന് എയിംസ് ലഭ്യമാക്കണ മെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 30 ന് എയിംസ് കൂട്ടായ്മ നടത്തുന്ന കലക്ട്രേറ്റ് ഉപവാസ സമര പ്രചരണാർത്ഥമുള്ള കാസർകോട് മേഖല പ്രചരണ വാഹന ജാഥ ബോവിക്കാനത്ത് ഉദ്ഘാടനം നിർവ്വ ഹിക്കുകയായിരുന്നു.നായകൻ കെ.ബി. മുഹമ്മദ്‌ കുഞ്ഞിക്ക് പതാക കൈമാറി.പഞ്ചായത്ത് […]

Continue Reading