സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍; ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ഹര്‍ത്താലിന്‌ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.ഹര്‍ത്താലിന്‌പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയന്‍. ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ഹര്‍ത്താലിന്‌ പിന്തുണ നല്‍കും.ഭാരത് ബന്ദിനായുള്ള പ്രവര്‍ത്തനങ്ങള്‍ കിസാന്‍ മോര്‍ച്ച ഊര്‍ജ്ജിതമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദി നായി സമരസമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ബന്ദ് പൂര്‍ണ്ണമാക്കാനാണ് സംഘടനകളുടെ ശ്രമം. സംസ്ഥാനത്ത് […]

Continue Reading

കാണാതായ നീലേശ്വരം സ്വദേശിയെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം ∙ കാണാതായ വെൽഡിങ് കട പാർട്ണർ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ. നീലേശ്വരം പൊലീസ് സ്റ്റേഷനു സമീപം മന്ദംപുറത്തെ പി.ഷിബുവിന്റെ (36) മൃതദേഹമാണ് രാത്രിയോടെ പുതുക്കൈ ചൂട്ട്വത്ത് ഒഴിഞ്ഞപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. പുതുക്കൈ ചേടിറോഡ് ശ്രീവൽസം ജംക്‌ഷനിലെ മാതാ വെൽഡിങ് ഷോപ് പാർട്ണർ ആയിരുന്ന ഷിബുവിനെ തിങ്കളാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഓട്ടോഡ്രൈവർ ചന്ദ്രന്റെയും സരോജിനിയുടെയും […]

Continue Reading

സൗജന്യ കിറ്റ് വിതരണം നിര്‍ത്തലാക്കിയിട്ടില്ല: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം | സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. സാമ്പത്തിക പ്രതിസന്ധി നിലവില്‍ വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കിറ്റ് മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന് ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു 2020 ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. കൊവിഡ് രോഗം വ്യാപനം തടയാന്‍ പ്രഖ്യാപിച്ച […]

Continue Reading

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; സസ്‌പെന്‍ഷനു പിന്നാലെ വേണു ബാലകൃഷ്ണനെ പുറത്താക്കി

തിരുവനന്തപുരം: സഹ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി. ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായിരുന്നു വേണു. നേരത്തെയും വേണുവിനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ കൈകൊണ്ടിരുന്നില്ല. രണ്ടാമതും സമാന രീതിയില്‍ പെരുമാറിയതോടെയാണ് വേണുവിനെ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ശേഷം, ചാനലില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Continue Reading

ഏനപ്പൊയ അബ്ദുൾ ഖാദർ നിര്യാതനായി

ബോവിക്കാനം: പൗര പ്രമുഖനും, പഴയ കാല മരം വ്യാപാരിയും, ഏനപ്പൊയകുടുംബാംഗവുമായ നുസ്രത്ത് നഗറിലെ ഏനപ്പൊയ അബ്ദുൾ ഖാദർ(87 വയസ്സ്) നിര്യാതനായി.ചെമ്മനാട് കുരിക്കൾ കുടുംബാംഗം ആയിഷയാണ് ഭാര്യ. പരേതരായ പന്നടുക്കം മമ്മുഞ്ഞി, ഖദീജ എന്നിവരുടെ മകനാണ്.മക്കൾ: അഷ്റഫ് (ദുബൈ) അബ്ദുൾ റസാഖ്, ഫാത്തിമത്ത് ബാനു, ഖദീജത്ത് സൈദ, മൊയ്തീൻ കുഞ്ഞി, അബ്ദുൾ റഹിമാൻ.മരുമക്കൾ:ഇല്യാസ് തുരുത്തി, സീനത്ത്, ഹാജറ, സഫിയ, മുംതാസ്. ബാവിക്കരജുമാ മസ്ജിദിൽ വൈകിട്ട് ഖബറടക്കും.

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക്

ക്വാഡ് ഉച്ച ക്കോടിയിലും യു എന്‍ പൊതു സഭയിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും. യുഎസിലെത്തിയ ഉടന്‍ കോവിഡ് സംബന്ധിച്ച് ആഗോള സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 24 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ വിഷയങ്ങളും ചര്‍ച്ചയാകും. യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡനുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. വൈറ്റ് ഹൗസില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Continue Reading

മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രന്റെ മൊഴികള്‍ വസ്തുതാ വിരുദ്ധം, വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ ക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ കെ സുരേന്ദ്രന്‍ നല്‍കിയ മൊഴികള്‍ വസ്തുതാ വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടിക്ക് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് പണം നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്നാണ് പരാതിയിലാണ് നടപടി.

Continue Reading

മസാജ്‌ പാർലറിന്റെ മറവിൽ അനാശാസ്യം; കോഴിക്കോട് രണ്ട് പേർ അറസ്റ്റിൽ, മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി

കോഴിക്കോട്‌: മസാജ്‌ പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. സ്ഥാപനത്തിന്റെ മാനേജർ വയനാട്‌ മാനന്തവാടി സ്വദേശി പി.എസ്‌ വിഷ്‌ണു(21), കസ്റ്റമറായി എത്തിയ മലപ്പുറം സ്വദേശി മെഹ്‌റൂഫ്‌(34) എന്നിവരെയാണ്‌ കോഴിക്കോട് മെഡിക്കൽ കോളേജ്‌ പൊലീസ്‌ റെയ്‌ഡ്‌ നടത്തി അറസ്റ്റ്‌ ചെയ്‌തത്‌. ഇവിടെയുണ്ടായിരുന്ന മൂന്ന്‌ സ്‌ത്രീകളെ രക്ഷപെടുത്തി ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി. കോർപറേഷന്റെ അനുമതിയില്ലാതെയാണ്‌ കുതിര വട്ടത്ത്‌ നാച്വറൽ വെൽനെസ്‌ സ്‌പാ ആന്റ്‌ ബ്യൂട്ടി ക്ലിനിക്‌ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്‌. വയനാട്‌ സ്വദേശി ക്രിസ്റ്റി, തൃശൂർ […]

Continue Reading

പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന്; പ്രവേശന നടപടികൾ നാളെ ആരംഭിക്കും

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശന നടപടികളില്‍ കൊറോണ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം. ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.

Continue Reading