സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്തും: ഡിജിപി

ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്തു രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. രാത്രി പത്തു മണിമുതല്‍ രാവിലെ അഞ്ച് മണി വരെ പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, എ.ടി.എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, നൈറ്റ് പട്രോള്‍, ബൈക്ക് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും […]

Continue Reading

ദലിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു; 23000 രൂപ പിഴ ചുമത്തി മേല്‍ജാതിക്കാര്‍

ദലിത് വിഭാഗത്തിലുള്ള രണ്ട് വയസുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് 23000 രൂപ പിഴ ചുമത്തി പ്രദേശത്തെ മേല്‍ ജാതിക്കാര്‍.കൊപ്പല്‍ ജില്ലയിലെ മിയാപ്പൂരുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് ബാലനെതിരെ പിഴ ചുമത്തിയത്. ഈ മാസം നാലിനാണ് സംഭവം.പിറന്നാള്‍ ദിവസം പിതാവിനൊപ്പം തൊഴാന്‍പോയ രണ്ടു വയസുകാരന്‍ ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനു പിറകെയാണ് വിഷയം ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്ന മേല്‍ജാതിക്കാര്‍ കുട്ടിക്കും കുടുംബത്തിനുമെതിരെ 23,000 രൂപ പിഴ ചുമത്തിയത്.സംഭവമറിഞ്ഞ ജില്ലാ ഭരണകൂടം പൊലീസിനെയും സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരെയും ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്. […]

Continue Reading

കോളേജ് വിദ്യാർത്ഥികൾക്ക് വാക്സീനേഷൻ പൂർത്തിയാക്കും, ആദ്യം തുറക്കുക അവസാന വർഷ ക്ലാസ്: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ പൂർണ്ണ നിലയിൽ തുറക്കുന്ന കാര്യത്തിൽ വിശദമായ ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോളേജ് തുറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ കൃത്യമായി നൽകും. ഇതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് വാക്‌സീൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളിൽ അവസാനവർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാർത്ഥികളുടെ ക്ലാസ്സിന്റെ കാര്യം പരിശോധിക്കും. രണ്ടു ദിവസത്തിനകം യോഗം ചേർന്നു പുരോഗതി വിലയിരുത്തും. ഒക്ടോബർ 18ന് മുഴുവൻ ക്ലാസുകളും തുറക്കുന്ന കാര്യത്തിൽ […]

Continue Reading

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം ആലോചനയില്‍: ആഭ്യന്തര മന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ചില സംസ്ഥാനങ്ങളില്‍ മത പരിവര്‍ത്തന നിരോധന നിയമമുണ്ടെന്നും കര്‍ണാടക സര്‍ക്കാറും നിയമത്തെക്കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഠിച്ചതിന് ശേഷം ബില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി നിയമ സഭയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പ്രലോഭനത്തെ തുടര്‍ന്ന് തന്റെ അമ്മ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയെന്ന് ബിജെപി എംഎല്‍എ നിയമസഭയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Continue Reading

ഭക്ഷ്യ സുരക്ഷയ്ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. സംസ്ഥാനം നടപ്പിലാക്കി വരുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലൈസന്‍സും രജിസ്ട്രേഷനും, ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ […]

Continue Reading

കാസര്‍കോട് ജില്ലയിൽ 186 പേര്‍ക്ക് കൂടി കോവിഡ്, 490 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 186 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 490പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2894 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 513 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 14113 പേര്‍ വീടുകളില്‍ 13392 പേരും സ്ഥാപനങ്ങളില്‍ 721 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 14113 പേരാണ്. പുതിയതായി 663 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3641 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3167 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 15768 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,600 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,691 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,909 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1676 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,61,195 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 23,897 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 798 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,367 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1657, കൊല്ലം 1431, പത്തനംതിട്ട 1206, ആലപ്പുഴ 1104, കോട്ടയം 1460, ഇടുക്കി 803, എറണാകുളം 2712, തൃശൂര്‍ 2448, പാലക്കാട്1429, മലപ്പുറം 2591, കോഴിക്കോട് 2508, വയനാട് 801, കണ്ണൂര്‍ 752, കാസര്‍ഗോഡ് 465 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,61,195 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,54,264 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

2020 ൽ ഏറ്റവും കൂടുതൽ കൊലപാതകം നടന്നത് ഉത്തർപ്രദേശിൽ; ലക്ഷദ്വീപിലും ലഡാക്കിലും പൂജ്യം

2020 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊല പാതകം നടന്നത് ഉത്തർപ്രദേശിൽ. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 29,193 കൊല ക്കേസുകളിൽ 3779 ഉം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്. പ്രണയ ബന്ധങ്ങളെ ത്തുടർന്നുണ്ടായ തർക്കമാണ് യുപിയിലെ ഭൂരിഭാ​ഗം കൊലകളുടെയും കാരണം ( 351 കൊലപാതകങ്ങൾ). വ്യക്തി പരമായ ശത്രുത മൂലം നടന്ന കൊലകളുടെ എണ്ണം 308 ആണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ജാതീയ കൊല നടന്നതും ഉത്തർപ്രദേശിലാണ് (9). അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങളായ […]

Continue Reading

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം ഉടൻ യാഥാർത്യമാക്കണം: മുസ്ലിം ലീഗ്

ഉപ്പള: മഞ്ചേശ്വരം താലൂക്ക് പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും സ്വന്തമായി ആസ്ഥാന കെട്ടിടം ഇല്ലാത്തത് കാരണം ജനങ്ങൾ ദുരിതത്തിലാവുകയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആരോപിച്ചു. മൂന്ന് നില ചവിട്ട് പടികൾ കയറി ഇറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത് പ്രായമായവർക്കും, വികലാംഗർക്കും ഓഫീസിൽ എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥ ഒഴിവാക്കി സ്വന്തമായ കെട്ടിടം ഉണ്ടാക്കി ഓഫീസ് സംവിധാനം സുധാര്യമാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എ കെ എം അഷറഫ് എംഎൽഎ […]

Continue Reading

ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശം; കര്‍ശന നടപടിയുമായി കെഎസ്ഇബി

കെ എസ് ഇ ബിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കെഎസ്ഇബി. വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ വ്യാപകമായി ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് ലഭിച്ചതായി പരാതി ഉയര്‍ന്നിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നടപടിക്കൊരുങ്ങുന്നത്. സംഭവത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. നിരവധി ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചതായി കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനകേന്ദ്രത്തില്‍ പരാതി ഉയര്‍ന്നതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. കെഎസ്ഇബി […]

Continue Reading