ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്

മുംബൈ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മൂന്നാമത്തെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ചിലര്‍ കോ-വിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെയും മറ്റു ചിലര്‍ വ്യത്യസ്ത ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തുമാണ് മൂന്നാമത്തെ ഡോസ് എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തിലെ ആന്റി ബോഡി നില പരിശോധിച്ചതിന് ശേഷമാണ് മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുതിയ കെട്ടിടത്തില്‍

കാസര്‍കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് വളപ്പിലെ പുതിയ കെട്ടിടത്തില്‍ വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഡിജിറ്റല്‍ ഡയരക്ടറിയും ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വിഷന്‍ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കവാടം പരിപാടിയുടെ പ്രൊമോ വീഡിയോയും കവാടം ലോഗോയും ജദില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും പൊതുജന സമ്പര്‍ക്കത്തിനും പിആര്‍ഡിയുടെ സേവനം കൂടുതല്‍ മികവുറ്റതാക്കാനും ലക്ഷ്യമിട്ട് അത്യാധുനിക […]

Continue Reading

മോഹൻലാൽ സിനിമക്കെതിരെ കേസ് കോടതിയിൽ; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം

കൊച്ചി: മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയിൽ നാല് ആഴ്ച്ചയക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതിയുടെ നിർദ്ദേശം. ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ആയില്ലെന്ന് ചൂണ്ടികാട്ടി മരയ്ക്കാർ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. സെൻസർ ബോ‍ർഡിനും കേന്ദ്ര സർക്കാറിനും 2020 ഫെബ്രവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്ന് ഹർജിക്കാരി കോടതിയിൽ ആരോപിച്ചു. ഹർജിക്കാരിയുടെ പരാതി കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് സെൻസർബോർഡ് ഹൈക്കോടതിയിൽ […]

Continue Reading

42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി

മംഗളൂരു: ദുബായില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 41 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് പള്ളിക്കര സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. പള്ളിക്കര പൂച്ചക്കാട്ടെ ജാഫര്‍ കല്ലിങ്കാലിനെ(29)യാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ജാഫര്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയത്. സ്വര്‍ണം രാസ വസ്തുക്കള്‍ ചേര്‍ത്ത് ഗോളങ്ങളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. സ്വര്‍ണത്തിന്റെ നാല് ഗോളങ്ങളാണ് ജാഫറില്‍ നിന്നും പിടികൂടിയത്.

Continue Reading

കാസർകോട് ജില്ലയിൽ 330 പേർക്ക് കൂടി കോവിഡ്

കാസർകോട് ജില്ലയില 330 പേർ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 384പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3782 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 505 ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 16051 പേർ വീടുകളില 15180 പേരും സ്ഥാപനങ്ങളിൽ 871 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 16051 പേരാണ്. പുതിയതായി 1085 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3961 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 3152 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 23260 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ […]

Continue Reading

ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പ്

രണ്ടായിരത്തോളം ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി തീരുകയും ആയിര ക്കണക്കി നാളുകള്‍ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ശനിയാഴ്ച കൂടി ടെസ്റ്റ് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. നിലവില്‍ അഞ്ചു ദിവസമാണ് ടെസ്റ്റ്. ശനിയാഴ്ചകൂടി നടത്തുമ്പോള്‍ ആഴ്ചയില്‍ ആറു ദിവസവും ടെസ്റ്റുണ്ടായിരിക്കും. കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതിനാല്‍ പരിമിതമായ ആളുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ടെസ്റ്റ് നടത്തിയിരുന്നത്. അവധി ദിനം വന്നാലും ശനിയാഴ്ച ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദ്ദേശം. കോവിഡ് കാരണം മാസങ്ങളോളം ഡ്രൈവിംഗ് ടെസ്റ്റ് നടന്നിരുന്നില്ല. ഫെബ്രുവരി 2020 […]

Continue Reading

മൊബൈൽ ഫോൺ മലയാളമണ്ണിലെത്തിയിട്ട് ഇന്നേക്ക്‌ കാൽനൂറ്റാണ്ട്

തൃശ്ശൂർ:മൊബൈൽ ഫോൺ മലയാളമണ്ണിലെത്തിയിട്ട് വെള്ളിയാഴ്ച കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബർ 17-നായിരുന്നു അത്. പ്രതിവർഷം അരക്കോടി മൊബൈൽ ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ ഇപ്പോഴുള്ളത് 4.5 കോടി മൊബൈൽ കണക്ഷനുകളാണ്. മൊബൈൽ ഫോൺ നാൾവഴികളിലൂടെ ഇന്ത്യയിൽ ആദ്യം തുടങ്ങിയത് 1995 ജൂലായ് 31-ന്. അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനെ മൊബൈലിൽ വിളിച്ച് തുടക്കം. ഹാൻഡ്സെറ്റ് -നോക്കിയ. സേവനദാതാവ് -മോഡി ടെൽസ്ട്രാസ് മൊബൈൽ നെറ്റ് സർവീസ്. (കമ്പനി ഇപ്പോളില്ല). […]

Continue Reading

കോൺഗ്രസ്,ദളിത് നേതാവ് ഐത്തപ്പൻ അമ്മങ്കോട് നിരതനായി.

മുളിയാർ: കോൺഗ്രസ്, ദളിത് നേതാവ് ഐത്തപ്പൻ അമ്മങ്കോട് (77വയസ്സ്) നിര്യാത നായി.രോഗബാധിതനായി കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസ യിലായിരുന്നു.ആറ് പതിറ്റാണ്ടു കാലം മുളിയാറിലെ പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന ഐത്തപ്പൻ,ഡി.സി.സി. അംഗം, ഐ.എൻ.ടി. യു.സി.ജില്ലാ ഭാരവാഹി,വാർഡ് യു.ഡി.എഫ്. ചെയർമാൻ,മുളിയാർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, എച്ച്.എം.സി.അംഗം എ.ഡി.എസ്.അഗം, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ട് കാലം പ്ലാൻ്റേഷൻ കോർപ റേഷൻ ജീവനക്കാരനാ യിരുന്നു.മികച്ച തൊഴിലാളി നേതാവ് കൂടിയാണ്. മേലത്ത് നാരായണൻ […]

Continue Reading

കുമ്പളയിൽ വിദ്യാർഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുമ്പള: ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള വീരവിട്ടല്‍ ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രഹാസയുടേയും വനലക്ഷ്മിയുടേയും മകളും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ (17)യാണ് മരിച്ചത്. സ്‌നേഹ എഴുതിവെച്ചുവെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ അഞ്ച് മണിയോടെ കോളേജില്‍ നിന്ന് വീട്ടിലെത്തിയ സ്‌നേഹ റൂം അടച്ചുപൂടിയിരുന്നു. രാത്രി ഏഴ് മണിയോടെയും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അമ്മ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പിറക് വശത്തെ ജനല്‍ ഗ്ലാസ് തകര്‍ത്ത് അകത്ത് […]

Continue Reading