ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കി ത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്ക് […]

Continue Reading

എന്‍ ജി ഒ യൂണിയന്‍ സ്ഥാപക നേതാവ് ഇ പത്മനാഭന്റെ ചരമ ദിനം മഞ്ചേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് ആചരിച്ചു

മഞ്ചേശ്വരം : മഞ്ചേശ്വരം എന്‍ ജി ഒ യൂണിയന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ ജി ഒ യൂണിയന്‍ സ്ഥാപക നേതാവ് ആയിരുന്ന ഇ പത്മനാഭന്റെ ചരമ ദിനം സെപ്റ്റംബര്‍ 18 ന് മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റല്‍ പരിസരത്ത് ആചരിച്ചു.എന്‍ ജി ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ സെക്രട്ടറി ജോസ് എം എസ് പതാക ഉയര്‍ത്തി. സുരേന്ദ്രന്‍ എം അധ്യക്ഷത വഹിച്ചു. സുഗുണ കുമാര്‍ സ്വാഗതവും ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

Continue Reading

പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്നു ചേരുന്ന ഉന്നത തല യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. പരീക്ഷ എത്രയും പെട്ടെന്ന് തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മാനിച്ച് പഠിക്കുന്നതിന് ഇടവേള നല്‍കിക്കൊണ്ടുള്ള ടൈംടേബിള്‍ തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ […]

Continue Reading

കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു; ജിഎസ്ടി കൗൺസിലിന്റെ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ധനമന്ത്രി

കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ നികുതി നിരക്ക് ജിഎസ്ടി കൗൺസിൽ 12 ശതമാനത്തിൽ നിന്ന്അഞ്ച് ശതമാനമായി കുറച്ചു. ജിഎസ്ടി കൗൺസിലിന്റെ 45-ാമത് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ധനമന്ത്രിനിർമല സീതാരാമൻ. കൊവിഡ് മരുന്നുകളുടെ നികുതി ഇളവുകള്‍ ജിഎസ്ടി കൗണ്‍സില്‍ ദീര്‍ഘിപ്പിച്ചു. മസ്കുലർ അട്രോഫിക്കുള്ള മരുന്നുകളെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കി.(GST.Medicines) ജീവൻ രക്ഷാ മരുന്നുകൾക്കുളള നികുതി ഇളവ്, പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി തുടങ്ങിയ വിഷയങ്ങൾഇന്ന് കൗൺസിലിന്റെ മുന്നിലെത്തി. കൂടുതല്‍ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനൊപ്പം നിരവധിമരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കാനും യോഗം അനുമതിനല്‍കി. ഡിസംബര്‍ 31 വരെയാകും മരുന്നുകള്‍ക്ക് നികുതിയിളവ് ലഭിക്കുക. എണ്ണ കമ്പനികൾക്കുള്ള ബയോഡീസലിന്റെ നികുതി കുറച്ചു. ബയോ ഡീസലിന്‍റെ നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച്​ ശതമാനമായാണ്​ കുറച്ചത്​.

Continue Reading

‘ഉയർന്ന വിലക്ക്​ ഭൂമി വാങ്ങിക്കൂട്ടുന്നു’; ലാൻഡ്​ ജിഹാദ്​ ആരോപണവുമായി ബി.ജെ.പി

ജയ്​പുർ: രാജസ്​താനിലെ പട്ടണമായ മൽപുരയി​ൽ മുസ്​ലിംകൾ ‘ലാൻഡ്​ ജിഹാദ്​’ നടത്തുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എം.എൽ.എ. മൽപുരയിൽ നിന്നുള്ള എം.എൽ.എ കനയ്യ ലാലാണ്​ വെള്ളിയാഴ്ച നിയമ സഭയിൽ ഇതു സംബന്ധിച്ച്​ അടിയന്തര പ്രമേയം അവതരിപ്പിച്ചത്​. മൽപുര ഒരു സെൻസിറ്റീവ് പട്ടണമാണെന്നും 1950 മുതൽ നിരന്തരമായി സാമുദായിക സംഘർഷങ്ങൾ ഉണ്ടാവുകയും നൂറി ലധികം പേർ മരിക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

Continue Reading

കാസർകോഡ് അരമന ഹോസ്പിറ്റലിൽ കോഴിക്കോട്‌ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & അപസ്മാര വിദഗ്ധനുമായ ഡോക്ടർ സച്ചിൻ സുരേഷ്

കാസർകോഡ് അരമന ഹോസ്പിറ്റലിൽ കോഴിക്കോട്‌ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & അപസ്മാര വിദഗ്ധനുമായ ഡോക്ടർ സച്ചിൻ സുരേഷ് ബാബുവിന്‍റെ സേവനം 21/09/2021 – ചൊവ്വാഴ്ച രാവിലെ 09:00 മണി മുതൽ 05:00 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24 NB:. EEG procedure is Available

Continue Reading

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ […]

Continue Reading

ആരോഗ്യമേഖലയ്ക്ക് എന്‍ക്യുഎഎസ് അംഗീകാരം: രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടി കേരളം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് രാജ്യത്തിന്റെ അംഗീകാരം. ദേശീയ തലത്തില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക രോഗീ സുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യ മറിയിച്ചത്. കോവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്ത്രി […]

Continue Reading

കുമ്പള കളത്തൂരിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെന്ന സംശയത്തിൽ ഓട്ടോയിലെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിലേൽപിച്ചു.

കുമ്പള: കുട്ടികളെ തട്ടി ക്കൊണ്ടു പോകാനെന്ന സംശയത്തിൽ ഓട്ടോയിലെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിലേൽപിച്ചു. കുമ്പള കളത്തൂരിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ ഓട്ടോയിലെത്തിയ സംഘം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഒരു പെൺകുട്ടിയെ ഓട്ടോയ്ക്കരികിലേക്ക് ക്ഷണിച്ചുവത്രെ. പേടിച്ചു പോയ കുട്ടി ഓടിപ്പോയി ഒരു വീട്ടിൽ കയറി വിവരം വീട്ടുകാരെ അറിയിച്ചു. സംഭവം നാടറിഞ്ഞതോടെ നാട്ടുകാർ ചേർന്ന് ഓട്ടോ തടഞ്ഞു വെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടികളെ അപഹരിക്കുന്നവരെ കളത്തൂരിൽ നാട്ടുകാർ പിടി കൂടിയെന്ന വാർത്ത […]

Continue Reading