കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ NB: സാധാരണ ഉള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണ്. കാസർകോട് ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ആശുപത്രിയിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധൻ ഡോ. വിഷ്ണു ഗോപാലിന്‍റെ MBBS, MD, DM (Medical Oncology) സേവനം 17/09/2021നും എല്ലാ വെള്ളിയാഴ്ച്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട […]

Continue Reading

ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

ന്യൂദല്‍ഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ‘അമ്മാവനാ’ണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അനുഗ്രഹാ ശിസ്സുകളുമായാണ് നിരവധി എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഒരു ടീമാണ്. ഉവൈസി വേണമെങ്കില്‍ ബി.ജെ.പിയ്ക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല,’ ടികായത് പറഞ്ഞു.

Continue Reading

കോവിഡ് വാക്‌സിനേഷന്‍: നാളെ ജില്ലയില്‍ കൊവിഷില്‍ഡ് നല്‍കുന്നതിനായി 48 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്‌സിന്‍ നല്‍കുന്നതിനായി 6 ആരോഗ്യ.

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി നാളെ സെപ്തംബര്‍ 16 ന് കൊവിഷില്‍ഡ് നല്‍കുന്നതിനായി 48 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്‌സിന്‍ നല്‍കുന്നതിനായി 6 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും സ്‌പോട് അഡ്മിഷന്‍ വഴിയും വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ അവശ്യമുള്ളവര്‍ cowin.gov.in വെബ്‌സൈറ്റ് വഴി വാക്‌സിനേഷന് വേണ്ടിയുള്ള അലോട്ട്‌മെന്റ് ബുക്ക് ചെയ്യേണ്ടതാണ്. സ്‌പോട് അഡ്മിഷന്‍ വഴി വാക്‌സിന്‍ ലഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരെയോ ആശ പ്രവര്‍ത്തകരെയോ ബന്ധപ്പെടേണ്ടതാണ്. ആദ്യ ഡോസ് […]

Continue Reading

ഐ.പി.എല്‍; ഇത്തവണ ഗ്യാലറിയില്‍ ആരവം മുഴങ്ങും, കാണികള്‍ ഉണ്ടാവുമെന്ന് ഉറപ്പായി

സെപ്​റ്റംബർ 19 മുതൽ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണികളെ അനുവദിക്കുമെന്ന്​ ഐ.പി.എൽ അധികൃതർ വ്യക്​തമാക്കി. കോവിഡ്​ മൂലം ഇന്ത്യയിൽ പാതി വഴിയിൽ നിർത്തിയ ടൂർണമെൻറാണ്​ യു.എ.ഇയിൽ ഗാലറിയുടെ ആരവങ്ങളോടെ പുനരാരംഭിക്കാനൊരുങ്ങുന്നത്​. എത്ര ശതമാനം കാണികളെ അനുവദിക്കും എന്ന വിവരവ്യക്​തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന യു.എ.ഇയുടെ ലോകകപ്പ്​ ഫുട്​ബാൾ യോഗ്യത മത്സരത്തിൽ 60 ശതമാനം കാണികളെ അനുവദിച്ചിരുന്നു. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ്​ ഇത്തവണ മത്സരങ്ങൾ. കോവിഡ്​ തുടങ്ങിയ ശേഷം ആദ്യമായാണ്​ ഐ.പി.എല്ലിൽ കാണികളെ സ്​റ്റേഡിയത്തിൽ […]

Continue Reading

എൻ ജി ഒ യൂണിയൻ ധർണ സമരം നടത്തി

മഞ്ചേശ്വരം :കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജന പക്ഷ ബദൽ നയങ്ങൾക് കരുത്തു പകരാനും,പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക,പങ്കാളിത്ത പെൻഷൻ പുന പരിശോധന റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കുക,ജനോൻ മുഖ സർവീസ് യാഥാർഥ്യമാക്കുക ,സ്ത്രീ പക്ഷ നിലപാട് ഉയർത്തിപ്പിടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള താലൂക് ഓഫീസ്,മഞ്ചേശ്വരം ബ്ലോക്ക്‌ ഓഫീസ് എന്നിവിടങ്ങളിൽ ധർണ നടത്തി. മഞ്ചേശ്വരം താലൂക് ഓഫീസിൽ നടന്ന ധർണ സംസ്ഥാന […]

Continue Reading

ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോട്ട്

കാസര്‍കോട്: പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് വരുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ വ്യവസായ വകുപ്പ് അനുവദിച്ച രണ്ടേക്കര്‍ സ്ഥലത്താണ് പ്രതിമാസം 500 ടണ്‍ ബയോ ഡീസല്‍ ഉത്പാദന ശേഷിയുള്ള ഫാക്ടറി നിര്‍മാണം ആരംഭിച്ചത്. ബ്രീട്ടീഷുകാരനായ കാള്‍ വില്യംസ് ഫീല്‍ഡന്റെ ഉടമസ്ഥതയിലുള്ള ന്യൂട്രല്‍ ഫ്യൂവല്‍സും, കോഴിക്കോട് സ്വദേശിയായ ഹക്‌സര്‍ മാനേജിങ് ഡയരക്ടറായ ഖത്തര്‍ ആസ്ഥാനമായ എര്‍ഗോ ബയോ ഫ്യൂവല്‍സ് […]

Continue Reading

മലയാളി വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍; ഉത്തരവുമായി കോയമ്പത്തൂര്‍ നഗരസഭ

കോയമ്ബത്തൂര്‍: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട് കോയമ്ബത്തൂര്‍ കോര്‍പ്പറേഷന്‍. കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള കോളജുകള്‍ക്ക് നോട്ടിസ് നല്‍കി. ശരവണപ്പട്ടിയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കോയമ്ബത്തൂര്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിന് കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് കോര്‍പറേഷന്റെ തീരുമാനം. രണ്ട് ഡോസ് […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 386 പേര്‍ക്ക് കൂടി കോവിഡ്,348 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 386 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 348പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3879 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 501 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 16305 പേര്‍ വീടുകളില്‍ 15427 പേരും സ്ഥാപനങ്ങളില്‍ 878 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 16305 പേരാണ്. പുതിയതായി 607 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3499 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2854, […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,681 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂർ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂർ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസർഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 […]

Continue Reading

പൊതുവിദ്യാലയത്തിലേക്കുള്ള കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന, കൂടിയത് 28,492 കുട്ടികള്‍

പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വർധനയാണ് ഇക്കുറി. മുൻവർഷത്തേക്കാൾ 28,492 കുട്ടികൾ പൊതുവിദ്യാലയത്തിൽ ചേർന്നു. കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ 2,76,932 കുട്ടികളാണുണ്ടായത്. ഇത്തവണയത് 3,05,414 കുട്ടികളായി. 1990-ൽ ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് കുട്ടികൾ കുറഞ്ഞശേഷം ഇതാദ്യമായാണ് ഇത്രയും കുട്ടികൾ ഒന്നാംക്ലാസിൽ ചേരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങിയ 2017-18 അധ്യയനവർഷം 12,798 വിദ്യാർഥികൾ ഒന്നാംക്ലാസിൽ അധികമായെത്തി. എന്നാൽ, 2019-20 വർഷത്തിൽ മുൻവർഷത്തേക്കാൾ 3422 കുട്ടികൾ കുറഞ്ഞു. 2020-21 വർഷം 8459 കുട്ടികൾ […]

Continue Reading