‘ബോസി’ന്‍റെ ഇന്‍ട്രൊ യുട്യൂബില്‍ തരംഗം; ഇതുവരെ ഏഴ് മില്യണ്‍ കാഴ്ചകള്‍

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ ഏറിയ പങ്കും അടച്ചിട്ട 2020ലെ മമ്മൂട്ടിയുടെ ഒരേ യൊരു റിലീസായിരുന്നു ഷൈലോക്ക്. അജയ് വാസു ദേവ് സംവിധാനം ചെയ്‍ത ചിത്രം നിര്‍മ്മിച്ചത് ഗുഡ് വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആയിരുന്നു. ‘ബോസ്’ എന്ന് വിളിപ്പേരുള്ള ദേവന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം മറ്റ് അവകാശ വാദങ്ങളൊന്നുമില്ലാതെ എത്തിയ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ രംഗത്തിന് യു ട്യൂബില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണം സോഷ്യല്‍ […]

Continue Reading

ഫോണില്‍ വിളിച്ചായിരുന്നു ഫാത്തിമയെ സുരേഷ് ഗോപി ബിജെപിയിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. എന്നാല്‍ തനിക്ക് ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നായിരുന്നു ഫാത്തിമയുടെ മറുപടി.

തൃശ്ശൂര്‍: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നീന്ന് നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ ഫാത്തിമ തെഹ്ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് എംപി സുരേഷ് ഗോപി . എന്നാല്‍ സുരേഷ് ഗോപിയെ നിരാശനാക്കുന്ന മറുപടിയായിരുന്നു ഫാത്തിമ തെഹ്ലിയ സുരേഷ് ഗോപിക്ക് നല്‍കിയത്. ഫോണില്‍ വിളിച്ചായിരുന്നു ഫാത്തിമയെ സുരേഷ് ഗോപി ബിജെപിയിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടി ക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. എന്നാല്‍ തനിക്ക് ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നായിരുന്നു ഫാത്തിമയുടെ മറുപടി.

Continue Reading

പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതം, റഹ്മാനും സജിതയും വിവാഹിതരായി

പാലക്കാട്: നെന്മാറയിലെ റഹ്മാനും സജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. നെന്മാറ എംഎല്‍എ കെ. ബാബുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന് സജിതയുടെ വീട്ടുകാര്‍ എത്തിയിരുന്നു. റഹ്മാന്റെ വീട്ടുകാര്‍ ചടങ്ങില്‍ നിന്നും വിട്ട് നിന്നു. കുടുംബാംഗങ്ങള്‍ പങ്കെടുക്കാത്തതില്‍ വിഷമമുണ്ടെന്ന് വിവാഹത്തിന് ശേഷം റഹ്മാന്‍ പ്രതികരിച്ചു. പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. നെന്മാറ സ്വദേശിയായ റഹ്മാനാണ് വീട്ടുകാരും നാട്ടുകാരും […]

Continue Reading

മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ സുരേന്ദ്രന് നോട്ടീസ്

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വ്യഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോടീസ് നല്‍കി. നേരിട്ടെത്തി ഹാജരാകണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്‍വലിപ്പിക്കാന്‍ രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശനാണ് പരാതി നല്‍കിയത്. യുവമോര്‍ച മുന്‍ സംസ്ഥാന ട്രഷറര്‍ […]

Continue Reading

ഇന്നത്തെ സ്വർണവില

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 240 രൂ​പ​യും ഗ്രാ​മി​ന് 30 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,440 രൂ​പ​യും ഗ്രാ​മി​ന് 4,430 രൂ​പ​യു​മാ​യി.ര​ണ്ടു വ്യാ​പാ​ര ദി​ന​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Continue Reading

കഴിഞ്ഞ വര്‍ഷം നടന്നത് 506 മതംമാറ്റം; 241ഉം ഹിന്ദുമതത്തിലേക്ക്; ഔദ്യോഗിക കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മതം മാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്കാണെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന മതം മാറ്റങ്ങളില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കാണെന്ന് ഗസറ്റ് രേഖകള്‍ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം തെരഞ്ഞെടുപ്പു വിഷയമാവുന്നതിനിടെയാണ് പുതിയ കണക്കു പുറത്തു വന്നിരിക്കുന്നത്. ‘ലൗ ജിഹാദ്’ തടയാന്‍ നിയമം കൊണ്ടു വരുമെന്ന് എന്‍ഡിഎ പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്. പ്രധാന പ്രചാരണ വിഷയമായി എന്‍ഡിഎ മുന്നോട്ടു വയ്ക്കുന്ന വിഷയങ്ങളില്‍ ഒന്നാണ് ഇത്. […]

Continue Reading

മംഗളൂരുവില്‍ നിപ പരിശോധനാഫലം നെഗറ്റീവ്

മംഗളൂരുവില്‍ നിപയെന്ന് സംശയത്തെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്കായച്ചകാര്‍വാര്‍ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റിവ് . ഗോവിയില്‍ മൈക്രോബയോളജിസ്റ്റായി ജോലിചെയ്യുന്നകാര്‍വാര്‍ സ്വദേശിയുടെ സ്രവം ഇന്നലെയാണ് പരിശോധനയ്ക്കായി പുനെ ചകഢയിലേക്ക് അയച്ചിരുന്നത്. നിപയാണെന്ന സംശയം പങ്കുവച്ചതുകൊണ്ടാണ് ഇയാളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചതെന്നത്

Continue Reading

ഓവർസീയർ, അക്കൗണ്ടന്റ് ഒഴിവ്

ചെറുവത്തൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഓവർസീയർ (ഒന്ന്), അക്കൗണ്ടൻറ് കം ഐ.ടി. അസിസ്റ്റന്റ് (ഒന്ന്) ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരെ കരാറടിസ്ഥാനത്തിൽ നിയമിക്കും. കൂടിക്കാഴ്ച 22-ന് ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. ഓവർസീയർ നിയമനത്തിന് കൂടിക്കാഴ്ച രാവിലെ 10-നും അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റൻറ് കൂടിക്കാഴ്ച ഉച്ചയ്ക്ക് 12-നും നടക്കും. ഫോൺ: 04672 260221.

Continue Reading

തയ്യൽ തൊഴിലാളി ക്ഷേമനിധി അംശാ ദായം പിഴകൂടാതെ അടക്കാനുള്ള കാലാ വധി ദീർഘിപ്പിക്കണം – എസ്.ടി.യു

തയ്യൽ തൊഴിലാളി ക്ഷേമനിധി അംശാ ദായം പിഴകൂടാതെഅടക്കാനുള്ള കാലാ വധി ദീർഘിപ്പിക്കണം – എസ്.ടി.യു ബോവിക്കാനം: കോവിഡ് പ്രതിസന്ധി മൂലം അംശാദായം അടക്കാൻ കാല താമസം നേരിട്ട തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് പിഴ യില്ലാതെ അംശാദായം അടച്ചു തീർക്കാൻ കാലാവധി ദീർഘിപ്പിച്ചു നൽകണമെന്ന് തയ്യൽ തൊഴിലാളി യൂണിയൻ എസ്.ടി.യു. മുളിയാർ പഞ്ചായത്ത് കൺവെൻ ഷൻ ആവശ്യപ്പെട്ടു.വിവിധ ബാങ്കുകളുടെ ലയനത്തിൻ്റെ ഭാഗമായിനേരിടുന്ന സാങ്കേതിക പ്രശ്നംമൂലം കോവിഡ്ധന സഹായം ലഭ്യമാകാത്ത മുഴുവൻ തൊഴിലാളികൾക്കുംസാമ്പത്തിക സഹായലഭ്യത ഉറപ്പുവരുത്തണ മെന്നും ആവശ്യപ്പെട്ടു. […]

Continue Reading

I have in mind the images of Christian religious leaders ക്രൈസ്തവ മതനേതാക്കള്‍ മറ്റുള്ളവരുമായി കാരുണ്യവും ബഹുമാനവും കൈമാറുന്ന ചിത്രങ്ങളാണ് മനസ്സിലുള്ളത്: മതസൗഹാര്‍ദം തുടരണം; മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ക്രൈസ്തവ മത നേതാക്കള്‍ സ്നേഹ സ്വരൂപരും ദയാലുക്കളുമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ചെറുപ്പം മുതലേ അത്തരം ഗുണങ്ങളുള്ള സഭാ നേതാക്കന്‍മാരെയാണ് ഓര്‍മ്മയുള്ളത്. മറ്റ് മത നേതാക്കന്‍മാരുമായി കാരുണ്യവും ബഹുമാനവും കൈമാറുന്ന ചിത്രങ്ങളാണ് മനസ്സിലുള്ളതെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശുഭകരമല്ലാത്ത ഒരു സാമൂഹിക സാഹചര്യത്തിലൂടെ നാം കടന്ന് പോകുന്നത് വ്യക്തി പരമായ വലിയ വേദനകളിലൊന്നായി തീരുന്നു. സാമൂഹിക സൗഹാര്‍ദ്ദം പ്രാര്‍ത്ഥനയും പ്രവര്‍ത്തിയുമാക്കിയ ഒരു പിതാവിന്റെ മകനെന്ന നിലയില്‍ […]

Continue Reading