കാഞ്ഞങ്ങാട്ട് സഹകരണ മേഖലയില്‍ ഹോസ്പിറ്റല്‍ വരുന്നു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ആതുര ശുശ്രൂഷ രംഗത്ത് നൂതന സാങ്കേതികവിദ്യകളുടെ അപര്യാപ്തത ചര്‍ച്ച ചെയ്യുന്ന ഈ കോവിഡ് കാലത്ത് മള്‍ട്ടി സ്‌പെഷാലിറ്റി സൗകര്യങ്ങളുമായി കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ ഹോസ്പിറ്റല്‍ തുടങ്ങുന്നതിനുള്ള ആലോചനയോഗം മേലാങ്കോട് ലയണ്‍സ് ക്ലബ് ഹാളില്‍ വച്ച് നടന്നു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ. വി.സുജാത ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സഹകരണ ഹോസ്പിറ്റല്‍ സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അഡ്വക്കറ്റ് പി. അപ്പുക്കുട്ടന്‍ അധ്യക്ഷനായി. കോഡിനേറ്റര്‍ സി. ബാലകൃഷ്ണന്‍ […]

Continue Reading

കുമ്പള കോംപ്ലക്സിന്റെ ഇടവഴികൾ മദ്യപാനികളുടെ താവളം.

കുമ്പള. കുമ്പള ടൗണിൽ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും, ഇടവഴികളും സന്ധ്യയായാൽ മദ്യപാനികളുടെയും, ലഹരി ഉപയോഗകാരുടെയും കേന്ദ്രമാകുന്നു. കുമ്പളയിൽ മദ്യ വില്പനയും ഉള്ളതായി പറയപ്പെടുന്നു. ഇതിന് ഇടനിലക്കാരായി അന്യസംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തി ലേക്കുള്ള ഇടവഴികളാണ് മദ്യപാനത്തിനായി ഉപയോഗിക്കുന്നത്. ഫോട്ടോ :കുമ്പളയിൽ ഒരു കോംപ്ലക്സിന്റെ ഇടവഴിയിൽ വലിച്ചെറിഞ്ഞ മദ്യ കുപ്പികളും, ലഹരി ഉപയോഗ പേപ്പറുകളും.

Continue Reading

കെ. എം സി സി യുടെ സേവനങ്ങൾ നാടിന് മുതൽക്കൂട്ട്: എ കെ എം അഷ്റഫ് എംഎൽഎ

പുത്തിഗെ: സമൂഹത്തിൽ അവശത അനുഭവിക്കുന്ന പാവങ്ങളുടെ ആശാ കേന്ദ്രമാണ് കെ എം സി സി എന്ന് എ കെ എം അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രവാസത്തിൽ ഏറെ പ്രയാസങ്ങൾ നേരിടുമ്പോഴും നാട്ടിലെ പാവങ്ങളുടെ ജീവിത പ്രാരാബ്ധങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്ന കെ. എം സി സി നാടിന് ഒരു മുതൽക്കൂട്ടാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഇത്തരം സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. അദ്ദേഹം പറഞ്ഞു.ദുബൈ മഞ്ചേശ്വരം മണ്ഡലം കെ. എം സി സി യുടെ നാലാമത് ബൈത്ത് രഹ് മ […]

Continue Reading

msf മുളിയാർ പഞ്ചായത്ത് മാറ്റ് കലോത്സവത്തിന് തുടക്കമായി.

ബോവിക്കാനം. എം. എസ്. എഫ് മുളിയാർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺ ലൈൻ മാറ്റ് കലോത്സവത്തിന് ഗംഭീര തുടക്കം.msf സംസ്ഥാന ട്രഷറർ CK നജാഫ് കലോത്സവം ഉത്ഘാടനം ചെയ്തു. വിവിധ കാറ്റഗറിയിലായി ഈ മാസം 23 മുതൽ 28 വരെയാണ് മാറ്റ് കലോത്സവം നടക്കുന്നത്. എം. എസ്. എഫ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൽത്താഫ് പൊവ്വൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അറഫാത് ബോവിക്കനം സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജന. സെക്രട്ടറി AB ഷാഫി മുഖ്യതിധിയായി […]

Continue Reading

ടി.എം. കുഞ്ഞി സ്മാരക ആംബുലൻസ് കോവിഡ് രോഗികൾക്ക് ആശ്വാസമായി ഇനി കുമ്പള വൈറ്റ് ഗാർഡിന് കീഴിൽ ഓടും

മൊഗ്രാൽ :കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ കോവിഡ് കാല സേവനത്തിനായി ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി നിറഞ്ഞ് നിൽക്കുന്ന ഈമാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ടി.എം. കുഞ്ഞി സ്മാരക ആംബുലൻസ് സൗജന്യമായി വിട്ട് നൽകിയത് പഞ്ചായത്തിലെ രോഗികൾക്ക് ഏറെ ആശ്വാസമാകും. മത-രാഷ്ട്രീയ-കലാ- സാമൂഹിക- സാംസ്കാരിക- വിദ്യഭ്യാസ രംഗത്ത് അര നൂറ്റാണ്ട് കാലം നിറഞ്ഞു നിന്നിരുന്ന ടി.എം. കുഞ്ഞി സാഹിബിൻ്റെ ഓർമ്മകൾ നിലനിർത്തി ആതുര സേവന രംഗത്ത് സ്തുത്യർഹമായ പ്രവർത്തനമാണ് ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്നത്. […]

Continue Reading

കോവിഡ് മൂന്നാംതരംഗത്തെ നേരിടേണ്ടത് ​വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടാകരുത്. കുമ്പള വ്യാപാരി കൂട്ടായ്മ

കുമ്പള. കോവിഡ് മൂലം കടത്തിലും, ബാങ്ക് വായ്പാ തിരിച്ചടവിലും, വാടക നൽകാനാകാ തെയും ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്ന് കുമ്പള വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ഒക്ടോബറിൽ സംഭവിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം ശരിയാണെങ്കിൽ തന്നെ വ്യാപാരസ്ഥാപനങ്ങളെ അടച്ചിട്ട് കൊണ്ടാകരുത് കോവിഡിനെ നേരിടേണ്ടത്.മറിച്ച് നിലവിലെ സംവിധാനം പോലെ കോവിഡ് വ്യാപനം കൂടുതലുള്ള വാർഡ് അടിസ്ഥാനമാക്കി വേണം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ. യോഗം അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് […]

Continue Reading

റാങ്ക് ഹോൾഡറെ അനുമോദിച്ചു

മൊഗ്രാൽ പുത്തൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിഭാഗത്തിൽ ഒന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ ഷാനിഫ് എരിയാലിനെ സ്നേഹതീരം വാട്സാപ്പ് കൂട്ടായ്മ അനുമോദിച്ചു. സ്നേഹതീരം വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ ബാദുഷ സഖാഫി മൊഗർ, സാജിദ് സഖാഫി മൊഗർ, ശിഹാബ് ഹിമമി പറപ്പാടി, ഫാളിൽ ബള്ളൂർ, ശഫീഖ് മജൽ, തസ്‌ലീം കുന്നിൽ, സാദിഖ് ബള്ളൂർ, അജ്മൽ അര്ജാൽ, ശൈഷാദ് ബദർ നഗർ, അജ്മൽ ബള്ളൂർ, മുഹാസ് മൊഗർ, ഫാറൂഖ് ബള്ളൂർ […]

Continue Reading

കോട്ടിക്കുളത്ത് യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

ബേക്കൽ: യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി . കോളികുളം കുന്നുമ്മൽ പ്രഭാകരൻ – കമലാക്ഷി ദമ്പതികളുടെ മകൻ അർജുൻ (24)നെ ഇന്ന് രാവിലെ കുന്നുമ്മൽ തറവാട്ടിനു മുൻവശത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത് . കാസർകോട് നാഷണൽ ഇലക്ട്രോണിക് സ്ഥാപനത്തിലെ ജീവനക്കാരാണ്. പതിവു ജോലിക്ക് പോയിരുന്ന അർജുൻ ഇന്നലെ ഏറെ വൈകിയും വിട്ടിൽ എത്തിയിരുന്നില്ല. വിട്ടുകാർക്ക് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം റെയിൽപാളത്തിൽ കണ്ടത്. ബേക്കൽ പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 257 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 257.പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 546പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4436പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 422 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18896പേര്‍ വീടുകളില്‍17891പേരും സ്ഥാപനങ്ങളില്‍ 1005പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 18896പേരാണ്. പുതിയതായി702പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2974സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2346 ആന്റിജന്‍ 621 ട്രൂനാറ്റ് ). 225പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1663പേര്‍ നിരീക്ഷണ […]

Continue Reading

മൊഗ്രാൽ പുഴയിൽ നിന്നും അനധികൃത മണലെടുപ്പ്; പോലീസ് സംഘം ആറ് തോണികൾ പിടികൂടി

കാസർകോട്: മൊഗ്രാൽ പുഴയിൽ നിന്നും അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട ആറ് തോണികൾ കാസറഗോഡ് ഡിവൈഎസ്പിപി. ബാലകൃഷ്ണൻ നായരുടെയും കാസറഗോഡ് ഇൻസ്‌പെക്ടർ അജിത്തിന്റെയും നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടി. പോലീസിന്റെ കണ്ണ് വെട്ടിച്ചു മണൽ കടത്തിൽ ഏർപ്പെട്ട തോണികളെ വേറൊരു തോണിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.പോലീസിന്റെ നീക്കം മനസ്സിലാക്കാൻ നിരവധി ആളുകളെ ഏർപ്പെടുത്തിയാണ് മൊഗ്രാൽ പുത്തൂരിൽ നിന്ന് അനധികൃമായി മണൽ കടത്തുന്നത്. പോലീസ് സംഘത്തിൽ ഡിവൈഎസ്പി സ്‌ക്വാഡിലെ രാജേഷ്, ഓസ്റ്റിൻ തമ്പി,സുഭാഷ്, കാസറഗോഡ് സ്റ്റേഷനിലെ രാഹുൽ എന്നിവരും ഉണ്ടായിരുന്നു.

Continue Reading