മഴയും, കോവിഡും കുറയുന്നു :ഓണാഘോഷത്തിന് ബീച്ചുകളിൽ തിരക്കേറി.

കുമ്പള. കോവിഡ് നിയന്ത്രണങ്ങളിൽ അയവും, മഴ തെന്നി മാറിയതും ഓണാഘോഷത്തിന് പൊലിമ കൂട്ടി..ജില്ലയിലെ ഒട്ടുമിക്ക ബീച്ചുകളിലും നല്ല ജനതിരക്കായിരുന്നു. ഓണമാഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പമാണ് പലരും ബീച്ചിൽ എത്തിയത്. ഭക്ഷണങ്ങളും, പായസവും വീട്ടിൽ നിന്ന് കൊണ്ടുവന്ന് ബീച്ചിൽ ഇരുന്ന് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കുന്ന കാഴ്ചയായിരുന്നു വൈകുന്നേരങ്ങളിൽ കാണാൻ കഴിഞ്ഞത്. ചെറുപ്പക്കാർ ആകട്ടെ വിവിധ ഇനം കളികളിൽ ഏർപ്പെട്ടു. ചെറിയ കുട്ടികൾ കടൽ തിരമാലകൾകൊപ്പം കളിച്ചു ഉല്ലസിച്ചു. ഫോട്ടോ :തിരുവോണത്തിന് ഇന്നലെ മൊഗ്രാൽ ബീച്ചിൽ അനുഭവപ്പെട്ട ജനതിരക്ക്.

Continue Reading

സൗത്ത് ഇന്ത്യൻ ഹൃസ്വ ചലചിത്ര പുരസ്കാര ജേതാവ് വിനു നാരായണനെ അനുമോദിച്ചു.

മുളിയാർ:സൗത്ത് ഇന്ത്യൻ ഹൃസ്വ ചലചിത്രമൽസരത്തിൽ കാപ്പുകോൽ എന്ന മുപ്പത് മിനുട്ടിൻ്റെ ഹൃസ്വ ചിത്രം അവതരിപ്പിച്ച്മികച്ച കഥാസാരം സംവിധാനം,ആർട്ട് ഡയറക്ടർ എന്നി മൂന്ന്പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബോവിക്കാനം തേജസ് റസിഡൻസ് കോളനി യിലെ വിനു നാരായണനെ മുളിയാർ വെൽഫയർ സൊസൈറ്റി വീട്ടിലെത്തി അനുമോദിച്ചു.ചിത്രകാരൻ,കാമറ മാൻ,നാടൻപാട്ട്,നാടകം,സിനിമ തുടങ്ങിയ മേഖലകളിൽമികവു പുലർത്തുന്ന കലാകാരൻ കൂടിയാണ്. ചടങ്ങിൽ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.സംസ്കാരിക പ്രവർത്തകൻ ഗോപി കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ […]

Continue Reading

ഡോ: കൃപേഷ് കുമാറിനെ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അനുമോദിച്ചു.

ബോവിക്കാനം: തിരുവനന്തപുരം ശ്രീ കൃഷ്ണ കോളേജ് ഫാർമസി& റിസർച്ച് സെന്ററിൽ (കേരള യുണിവേഴ്റ്റി ഓഫ് ഹെൽത്ത് & സയൻസ്) ഫാം ഡിൽ ഉന്നത വിജയം കരസ്ഥമാക്കി ഡോക്ട്രേറ്റ് നേടിയ ബോവിക്കാനത്തെ ബി.സികുമാറിനെയും, ശാന്തിനി ദേവിയുടെയും, മകൻ ഡോ: കൃപേഷ് കുമാർ ബി.സിയെ മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അനുമോദിച്ചു.ഡി.സി.സി. സെക്രട്ടറി എം.സി പ്രഭാകരൻ, ഷെരീഫ് കൊടവഞ്ചി, ഹെൽത്ത് സുപ്ര വൈസർ ബി.അഷ്റഫ്, ബി.സി കുമാരൻ, മൻസൂർ മല്ലത്ത് ,എ വേണുകുമാർ മാസ്റ്റർ, പ്രകാശ് റാവു […]

Continue Reading

പ്രവാസികൾക്ക് ജീവിതോപാധി സംരഭങ്ങൾക്കായി പലിശരഹിത വായ്പ അനുവദിക്കണം -പ്രവാസി ലീഗ്

മുളിയാർ: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടും,തിരിച്ചു പോകാനാകാതെ നാട്ടിൽ കുടുങ്ങിയും ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് ജീവിതോപാധി സംരഭങ്ങൾക്കായിപലിശരഹിത വായ്പ അനുവദിക്കണമെന്ന് കേരള പ്രവാസി ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നോർക്ക റൂട്ട്സ് മുഖേന പ്രവാസികൾക്ക് അനുവദിക്കുന്ന വായ്പ പദ്ധതികളുടെ നടപടി ക്രമങ്ങൾ ലഘൂകരി ക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.പ്രസിഡണ്ട് എ.ബി. കലാംഅധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിഅബുബക്കർ ചാപ്പ സ്വാഗതംപറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, ബി.കെ മുഹമ്മദ് […]

Continue Reading

ഐ .എന്‍.എല്ലില്‍ കൂട്ട നടപടി, കാസർകോട് ജില്ലാ ഭാരവാഹികളെയും സംസ്ഥാന കൗൺസിൽ അംഗങ്ങളെയും പുറത്താക്കി

കാസര്‍കോട്​:​െഎ.എന്‍.എല്‍ സേവ്​ ഫോറം പ്രഖ്യാപിച്ച ഭാരവാഹിക​ള്‍ക്കെതിരെ നടപടി. ജില്ല സഹ ഭാരവാഹികളായ ഇക്ബാല്‍ മാളിക, റിയാസ് അമലടുക്കം, അമീര്‍ കോടി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എം.എ.കുഞ്ഞബ്​ദുല്ല, എം.കെ. ഹാജി, എ.കെ. കമ്ബാര്‍, ജില്ല പ്രവര്‍ത്തകസമിതി അംഗങ്ങളായ ഹാരിസ് ബെടി, മുസ്തഫ കുമ്ബള, സാലിം ബേക്കല്‍ എന്നിവരെ പാര്‍ട്ടിയുടെ വിവിധ ഭാരവാഹിത്വത്തില്‍നിന്ന്​ നീക്കംചെയ്തു. പാര്‍ട്ടി മെംബര്‍ഷിപ് പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരസ്യപ്രസ്​താവനയിലൂടെ ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അച്ചടക്കനടപടി.പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍നിന്ന്​ […]

Continue Reading

വേലിയേറ്റത്തിൽ കടൽ പ്രക്ഷുബ്ദം: പെർവാഡ് കടപ്പുറത്ത് തെങ്ങുകളും കടൽ ഭിത്തിയും കടലെടുക്കുന്നു.

കുമ്പള. ശക്തമായ കടലാക്രമണത്തിൽ നാശനഷ്ടം നേരിട്ട പെർവാഡ് കടപ്പുറത്ത് വീണ്ടും കടൽ പ്രക്ഷുബ്ദ മായത് തീരദേശവാസികളെ ആശങ്കയിലാക്കി. ഒരാഴ്ചയായി വേലിയേറ്റ സമയത്താന് കടലേറ്റമുണ്ടാകുന്നത്. പെർവാഡ് കടപ്പുറത്ത് ശേഷിക്കുന്ന കടൽ ഭിത്തിയും, തെങ്ങുകളും കടലെടുത്തുകൊണ്ടിരിക്കുന്നു. ശക്തമായ തിരമാലകൾ മൂലം ഇതിനകം നൂറു മീറ്ററോളം കര കടൽ എടുത്തിട്ടുണ്ട്. കാലവർഷത്തിന്റെ തുടക്കത്തിൽ രൂക്ഷമായ കടലാക്രമണം നേരിട്ട പ്രദേശമാണ് പെർവാഡ് കടപ്പുറം.കടലാക്രമണം തുടരുന്നത് പ്രദേശവാസികൾക്ക് ഭീഷണിയായിട്ടുണ്ട്. പ്രദേശം കുമ്പള ഗ്രാമപഞ്ചായത്ത് അംഗം സബൂറയുടെ നേതൃത്വത്തിൽ റവന്യൂ അധിക്രതർ സന്ദർശിച്ചു.

Continue Reading

ഡോ: കൃപേഷ് കുമാറിനെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു.

മുളിയാർ: തിരുവനന്തപുരത്തെ ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസി ആൻറ് റിസർച്ച് സെൻററിൽ (കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻറ് സയൻസ്) ആറ് വർഷത്തെ ഫാംഡി കോഴ്സ് പൂർത്തീകരിച്ച ഡോ.ബി.സി.കൃപേഷ് കുമാറിനെ മുളിയാർ വെൽഫയർ സൊസൈറ്റി നേതൃത്വത്തിൽ ഓണനാളിൽ വീട്ടിലെത്തി അനുമോദിച്ചു. ഇന്ധി രാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിപ്ലോമ ഇൻ ന്യൂട്രിഷ്യൻ ആൻറ് ഹെൽത്ത് എജ്യു ക്കേഷൻ കോഴ്സും പൂർത്തീകരിച്ചിട്ടുണ്ട്. ബോവിക്കാനം തേജസ് കോളനിയിലെ ബിസി. കുമാരൻ ശാന്തിനി ദേവി എന്നിവരുടെ മകനാണ്.ചടങ്ങിൽ ഷെരീഫ് കൊടവഞ്ചി […]

Continue Reading

അനിയത്തിയുടെ പിറന്നാളിന് കേക്ക് അഭ്യത്ഥിച്ച് വിളിച്ച മിടുക്കിക്ക് കൈ നിറയെ സമ്മാനവുമായി ഹോസ്ദുർഗ്ഗ് പോലീസ്

കാഞ്ഞങ്ങാട്: അനിയത്തിയുടെ പിറന്നാളിന് പുത്തനുടുപ്പും കേക്കും വാങ്ങിത്തരാമോയെന്ന് പോലീസ് സ്‌റ്റേഷനിൽ വിളിച്ച് അഭ്യർത്ഥിച്ച മിടുക്കി കുട്ടിക്ക് പോലീസ്കാരുടെ വക കൈ നിറയെ സമ്മാനങ്ങൾ.കൊവ്വൽ പള്ളയിലുള്ളപത്തു വസ്സുകാരി വ്യാഴാഴ്ച്ച പകൽ രണ്ടര മണിക്കാണ് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ചത്. അങ്കിളേ നാളെ എന്റെ അനിയത്തി കുട്ടിയുടെ പിറന്നാളാണ്. വീട്ടിൽ എല്ലാവർക്കും കോവിഡായതിനാൽ അച്ഛന് പണിക്ക് പോകാൻ കഴിയുന്നില്ല ഉടുപ്പും കേക്കും വാങ്ങിയിട്ടില്ല, അങ്കിളൊന്ന് സഹായിക്കാൻ പറ്റുമൊ ഇതായിരുന്നു അഭ്യർത്ഥന.വിഷയം ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ സതീഷ് കാഞ്ഞങ്ങാട് ഡിവൈഎസ്പി […]

Continue Reading

മംഗളൂരുവിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

മംഗലാപുരം : റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ബീഡിത്തൊഴിലാളികളായ വാസന്തി (50), പ്രേമ (48) എന്നിവരാണ് ജെപ്പു മഹാകാളി പട്പുവിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത്. മഹാകാളി പഡ്പുവിലെ ബീഡി ശാഖയിലേക്ക് ബീഡികൾ എത്തിക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്. ഇവർ സ്ഥിരം ഇതുവഴി പോകാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കേരളത്തിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. റെയിൽവേ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വെൻലോക്ക് ആശുപത്രിയിലേക്ക് […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 283 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 283 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 506പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5033 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 416 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20367പേര്‍ വീടുകളില്‍19366പേരും സ്ഥാപനങ്ങളില്‍ 1001പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 20367പേരാണ്. പുതിയതായി666പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4049സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2665ആന്റിജന്‍ 1371 ട്രൂനാറ്റ് ). 1150പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2170പേര്‍ […]

Continue Reading