സൺഫ്ലവർ ഹൈപർ മാർക്കറ്റിന്റെ സുപ്പർ ബൊണാൻസ നറുക്കെടുപ്പ് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.

മൊഗ്രാൽ.കാസർകോട് മൊഗ്രാൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന സൺഫ്ലവർ ഹൈപർ മാർക്കറ്റിന്റെ സുപ്പർ ബൊണാൻസ നറുക്കെടുപ്പ് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.തദവസരത്തി അബ്ദുല്ല കുഞ്ഞി ഖന്നച്ച,ഹാരിസ് ബഗ്ദാദ്, ഹമീദ് കാവിൽ, പാർട്ട്ണർമാരായ സമദ് സൺ ഫ്ലവർ,മുഹമ്മദ് മൊഗ്രാൽ,ഖാദർ മൊഗ്രാൽ , കലന്തർ മൊഗ്രാൽ,മാനേജർ അജിത്, ഇസ്മയിൽ തുടങ്ങി നിരവധിപേർ സംബന്ധിച്ചു.

Continue Reading

രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റി ദേശീയ കബഡി താരം ഉമ്മു ജാമിളയ്ക്കുള്ള സ്നേഹോപഹാരം ഉമ്മു ജമീലയുടെ അസാന്നിധ്യത്തിൽ സഹോദരന് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിർ മൊഗ്രാൽ കൈമാറി

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും രക്തസാക്ഷിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ രാജ്യം സംദ്ഭാവന ദിനമായി ആചരിക്കുന്നു. സദ്ഭാവനാ ദിനത്തോടനുബന്ധിച്ച് കായിക മേഖലയിൽ മികവ് തെളിയിച്ച ജില്ലയിലെ കായികതാരങ്ങളെ കാസർകോട് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ ചെന്ന് ആദരിച്ചു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ദേശീയ കബഡി താരം ഉമ്മു ജമീലകയിരുന്നു ഉപഹാരം ഉമ്മുജമീലയുടെ സഹോദരൻ ഇല്യാസിന് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിർ മൊഗ്രാൽ കൈമാറി, മണ്ഡലം യൂത്ത് […]

Continue Reading

ദേശീയപാത വികസനം: അളന്നു തിട്ടപ്പെടുത്താൻ സ്ഥലഉടമകളിൽ നിന്ന് പണം ഈടാക്കുന്നതായി ആക്ഷേപം.

കുമ്പള. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം നൽകിയ ഭൂഉടമകളിൽ നിന്ന് സ്ഥലം അളന്ന് തിട്ട പ്പെടുത്താൻ ദേശീയപാത സർവ്വേയർമാർ പണം ഈടാക്കുന്നതായി ആക്ഷേപം. സ്ഥലത്തിന് നഷ്ടപരിഹാരം ലഭിച്ചവരുടെ സ്ഥലമാണ് സർവ്വേയർമാർ അളന്ന് തിട്ടപ്പെടുത്തി കൊടുക്കുന്നത്. ഇതിനാണ് ആയിരം രൂപ വെച്ച് ഭൂവുടമകളിൽ നിന്ന് വാങ്ങുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. സ്ഥലവും വീടും നഷ്ടപ്പെട്ടവർ മാറി താമസിക്കാൻ പരക്കം പായുന്നതിനിടയിലാണ് ഇത്തരത്തിലുള്ള പണപ്പിരിവ്.വിഷയത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഭൂ ഉടമകളുടെ ആവശ്യം. ഫോട്ടോ : അളന്ന് തിട്ട പ്പെടുത്തിയ […]

Continue Reading

ഉത്രാടനാളിൽ ഡേക്ടർ സജിനിക്ക് മുസ്ലിം യൂത്ത് ലീഗ് മുളിയാർ ഉപഹാരം കൈമാറി

ബോവിക്കാനം: എം.ബി.ബി.എസ് കരസ്ഥമാക്കി മുളിയാറിൻ്റെ അഭിമാനമായഡോ:സജ്നിയെമുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഉത്രാട നാളിൽ വീട്ടിലെത്തി അനുമോദിച്ചു. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി ഉപഹാരം കൈമാറി.ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു.ഷെരീഫ് കൊടവഞ്ചി,മൻസൂർ മല്ലത്ത്,ഷംസീർ മൂലടുക്കം,സിദ്ധീഖ് ബോവിക്കാനം, അബ്ബാസ് കൊൾച്ചപ്,കോൺഗ്രസ് നേതാവ്കുഞ്ഞിരാമൻ ഇരിയണ്ണി,ഷെരീഫ് ചാൽക്കര,പി.സി.മസൂദ്, നിസാർ ബസ്റ്റാൻ്റ്, ഷുഹൈബ്തെക്കെ പള്ള,ഹനീഫ മുളിയാർ മാതാപിതാക്കളായ സത്യനാഥൻ, ഗീത എന്നിവർ സംബന്ധിച്ചു.

Continue Reading

രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

ചെങ്കള മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധിയുടെ 77 ആം ജന്മദിനത്തിൽ ഛായ ചിത്രത്തിന്നു മുന്നിൽ പുഷ്പാർച്ചനയും നടത്തി.ഡി.സി. സി. ജനറൽ സെക്രട്ടറി സി വി ജെയിംസ് ഉൽഘടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.അബൂബക്കർ അധ്യക്ഷത വഹിച്ചു.സി.എച്ച്. വിജയൻ കെ.കുഞ്ഞി കൃഷ്ണൻ നായർ,ഖാൻ പൈക്ക, സലീം ഇടനീർ, ഷാഫി ചൂരിപ്പള്ളം, ഭവാനിശങ്കർ റാവു, ദീപക് യാദവ്, രാജേന്ദ്രൻ നായർ, ശ്രീധരൻ ആചാരി ഷാഹിദ് അഹ്മദ് തുടങ്ങിയവർ സംസാരിച്ചു.ഹാരിസ് സ്വാഗതവും ഇ.അബ്ദുള്ളക്കുഞ്ഞി നന്ദിയും പറഞ്ഞു

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 440 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 440പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 632 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5255 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 416 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21871പേര്‍ വീടുകളില്‍ 20915പേരും സ്ഥാപനങ്ങളില്‍ 956 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 21871പേരാണ്. പുതിയതായി1188പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4791സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3087ആന്റിജന്‍ 1692 ട്രൂനാറ്റ് ). 1400പേരുടെ പരിശോധനാ ഫലം […]

Continue Reading

ഓണക്കാലത്ത് കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്ക്കാരം നൽകും

കാസർഗോഡ്: കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് മാർഗനിർദ്ദേശങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്ക്കാരം നൽകും.താലൂക്ക് അടിസ്ഥാനത്തിൽ ഏറ്റവും മികച്ച രണ്ട് സ്ഥാപനങ്ങൾക്ക് വീതമാണ് പുരസ്കാരം. സർക്കാറിൻെറ കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ച് നന്നായി പ്രവർത്തിയ്ക്കുന്നതിൻ്റെ ഫോട്ടോയും ലഘു വിവരണവും അടക്കം ഉപഭോക്താക്കൾക്ക് നാമനിർദേശം ചെയ്യാം. ജീവനക്കാരോ സ്ഥാപന ഉടമകളോ നാമനിർദ്ദേശം ചെയ്യരുത്.നാമനിർദ്ദേശം ചെയ്തവ പരിശോധിച്ച് ഉറപ്പ് വരുത്തും. Break the chain, Crush the curve ഇനിയൊരു തരംഗം […]

Continue Reading

ഹൈകോടതി നിര്‍ദേശം പാലിക്കാതെ കര്‍ണാടക; അതിര്‍ത്തിയില്‍ രോഗികളെ കടത്തിവിടുന്നില്ല

തലപ്പാടി :സംസ്ഥാന അതിർത്തിയിൽ രോഗികളെ തടയരുതെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശം പാലിക്കാതെ കർണാടക സർക്കാർ . മതിയായ രേഖകളുമായി സ്വകാര്യ വാഹനങ്ങളിൽ വരുന്ന രോഗികളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. എന്നാൽ ഇത് അവഗണിച്ച് കർണാടക അതിർത്തിയിൽ രോഗികളെ തടഞ്ഞ് തിരിച്ചയക്കുന്നതായാണ് പരാതി. സംസ്ഥാനത്തെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിൽനിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുന്നതിനെതിരെ നൽകിയ രണ്ട് പൊതുതാൽപര്യ ഹരജികൾ പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ചികിത്സയ്ക്കും ജോലിക്കും വിദ്യാഭ്യാസത്തിനുമായി കർണാടകയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവരെ തടയരുതെന്നാണ് […]

Continue Reading

യുവ ഡോക്ടർ സജിനിയയെയും കുടുബത്തെയും ബോവിക്കാനം ജമാഹത്ത് അൽ ആമീൻ യൂത്ത് ഫെഡറേഷൻ അനുമോദിച്ചു

മുളിയാറിന്റെ അഭിമാനമായ യുവ ഡോക്ടർ സജിനിയയെയും അതിന് മുന്നിൽ നിന്ന് മകൾക്ക് എല്ലാവിധ പ്രോത്സാഹനവും നൽകിയ സത്ത്യ നാരായണനും കുടുബത്തെയും ബോവിക്കാനം ജമാഹത്ത് അൽ ആമീൻ യൂത്ത് ഫെഡറേഷൻ ഭാരവാഹികൾ വീട്ടിൽ ചെന്ന് അനുമോദിച്ചു.

Continue Reading

കളി കാര്യമായി! കുളത്തില്‍ കുളിയ്ക്കുന്നതിനിടെ ചുവപ്പ് മുണ്ട് വീശി, ട്രെയിന്‍ നിര്‍ത്തി; വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

തിരൂര്‍: കുളത്തില്‍ കുളിയ്ക്കുന്നതിനിടെ ഒപ്പിച്ച തമാശ കാര്യമായി, വിദ്യാര്‍ഥികള്‍ക്ക് ടകിട്ടിയത് എട്ടിന്റെ പണി. കുളിക്കാനെത്തിയ കുട്ടികളുടെ തമാശ കാര്യമായതോടെ ട്രെയിന്‍ നിര്‍ത്തി. തിരൂര്‍ റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തെ തുമരക്കാവ് കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികളാണ് ‘പണിയൊപ്പിച്ചത്’. കോയമ്പത്തൂര്‍ മംഗലാപുരം എക്സ്പ്രസ് തിരൂര്‍ വിട്ടയുടന്‍ കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ കുളക്കടവില്‍ നിന്ന് ചുവപ്പ് മുണ്ട് വീശുകയായിരുന്നു. ഉടന്‍ ട്രെയിന്‍ നിര്‍ത്തി, ഇതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. അഞ്ച് മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷമാണ് യാത്ര പുറപ്പെട്ടത്. ബുധനാഴ്ച പകല്‍ 12.30 […]

Continue Reading