നിരവധി ദിവസം നാട്ടുകാരെ പൈരിഭ്രാന്തരാക്കിയ യുവാവിനെ നാട്ടുകാർ പിടിച്ചിട്ട് പോലീസിനെ ഏല്പിച്ചു

ഹിദായത്ത് നഗർ : ഒരു മാസത്തോളമായി ഹിദായത്ത് നഗർ പരിസര പ്രതേശങ്ങളിലും രാത്രി മുഴുവനും ലഹരിയിൽ നടന്ന് വീട് വീടാന്തരം കയറി വീട്ടുകാരെ ശല്യപ്പെടുത്തിയുംഭയത്തിലാക്കുകുയും ചെയ്ത യുവാവിനെ നാട്ടുകാർ പിടിച്ച് വിദ്യാനഗർ പോലീസിനെഏല്പിച്ചു . അതിന്റെ ഇടയിൽ ഒരു വീട്ടിൽ നിന്ന് മോഷണം പോവുകയും ചെയ്തിരുന്നുവെള്ളി രാത്രി നാട്ടിലെ യുവാക്കൾ കാത്തിരുന്ന പിടിക്കുകയായിരുന്നു . മദ്യത്തിനും കഞ്ചവിനും അടിമകളായ മാഫിയകലാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു . ശല്യം കൂടിയപ്പോൾ തന്നെ വിദ്യാനഗർ സ്റ്റേഷനറിൽ പോയി […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 662 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 662 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 862 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6562 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 360. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29215 പേര്‍ വീടുകളില്‍ 28051 പേരും സ്ഥാപനങ്ങളില്‍ 1164 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29215 പേരാണ്. പുതിയതായി 1663 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 7676 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി […]

Continue Reading

മൊഗ്രാൽ ദേശീയ പാതക്ക് കുറുകെയുള്ള തകർന്ന കലുങ്ക് പുനഃ സ്ഥാപിക്കണം -മുസ്ലിം ലീഗ്

മൊഗ്രാൽ: വർഷങ്ങളായി തകർന്ന് കിടക്കുന്ന മൊഗ്രാൽ ടൗണിൽ നിന്നും മീലാദ് നഗറിൽ നിന്നും മഴവെള്ളം ഒഴുകിപോകുന്ന ദേശീയപാതയ്ക്ക് കുറുകെയുള്ള കലുങ്ക് പുനഃസ്ഥാപിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് 18-ാം വാർഡ് മൊഗ്രാൽ ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. ടൗൺ ഷാഫി മസ്ജിദിന് സമീപം ദേശീയപാതക്ക് കുറുകെയുള്ള കലുങ്ക് തകർന്നത് മൂലം മഴവെള്ളം ഒഴുകിപോകാനാവാതെ ദേശീയപാതയിൽ തന്നെ തളം കെട്ടിനിൽക്കുന്നത് നിത്യകാഴ്ചയാണ്. ഇത് മൂലം ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുന്നു. […]

Continue Reading

എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കാസർകോട്: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ എഴുപതോളം വിദ്യാർത്ഥികളെ വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സമിതി അവരുടെ വീടുകളിൽ നേരിട്ടെത്തി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ജില്ലാ പ്രസിഡൻറ് ഫാരിസ് കാഞ്ഞങ്ങാട്, സെക്രട്ടറി റഹീസ് പട്ല, ഷമ്മാസ് അൽ ഹികമി, അനീസ് മദനി, ഷഹബാസ് തളങ്കര, അസ്ബക് അൽ ഹികമി, സഫ്‌വാൻ പാലോത്ത്, യാസർ അൽ ഹികമി തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

കാസര്‍കോട് തിങ്കളാഴ്ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്സീന്‍; തെളിവ് ഹാജരാക്കണമെന്നും കളക്ടര്‍

കാസര്‍കോട്: തിങ്കളാഴ്ച മുതല്‍ കാസര്‍കോട് ജില്ലയില്‍ വാക്സീന്‍ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്ടര്‍. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ വരുന്നവര്‍ അതേ പഞ്ചായത്തില്‍ പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് വ്യക്തമാക്കി. എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും 50 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷനും 50 ശതമാനം ഓഫ്‌ലൈന്‍ രജിസ്ട്രേഷനും ഉണ്ടാകും. കാസര്‍കോട് കളക്ടറിന്‍റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ: തിങ്കളാഴ്ച മുതല്‍ (09-08-2021) എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ക്കും 50% ഓണ്‍ലൈന്‍ രജിസ്ട്രേഷനും […]

Continue Reading

SSLC,+2 വിജയികൾക്ക് നവ്യാനുഭവമായി മൈമൻ കരിയർ ഗൈഡൻസ്

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമനിൽ പ്രവർത്തിക്കുന്ന മൈമൻ കലാ ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്‌.എസ്‌.എൽ.സി,പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.മൈമൻ ക്യാമ്പസ്സിൽ നടന്ന പരിപാടിയിൽ മർകസ് മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് പ്രാർത്ഥന നടത്തി.സ്വാലിഹ് ജൗഹരി ഗട്ടമനെ ഉദ്ഘാടനം ചെയ്തു.എസ്‌.എസ്‌.എഫ് കാസറഗോഡ് ഡിവിഷൻ സെക്രെട്ടറി അഷ്‌റഫ് മാസ്റ്റർ ബള്ളൂർ ക്ലാസ്സിന് നേതൃത്വം നൽകി.പരിപാടിയിൽ മിസ്ഹബ് കോട്ടക്കുന്ന് സ്വാഗതവും മുതീഹുറഹ്മാൻ നന്ദിയും പറഞ്ഞു.നൗഷാദ് മുസ്‌ലിയാർ,മുനീർ ബദർ നഗർ,ഫൈറാസ് ബള്ളൂർ,ജവാദ് മൊഗ്രാൽ പുത്തൂർ […]

Continue Reading

കർണാടകയിലെ പ്രഥമ മുസ്​ലിം വനിത ജില്ല ജഡ്ജിയായി മുംതാസ്

മംഗളൂരു: കർണാടകയിലെ പ്രഥമ മുസ്​ലിം വനിത ജില്ല ജഡ്ജിയായി ഉഡുപ്പി മുൽക്കി സ്വദേശി മുംതാസ്. അബ്​ദുറഹ്മാൻ-അദിജമ്മ ദമ്പതികളുടെ മകളായ മുംതാസ് സ്വന്തം ജില്ലയിലാണ് ജഡ്ജിയാവുന്നത്. ഈ വർഷം ജുഡീഷ്യൽ പരീക്ഷയെഴുതി മികച്ച വിജയം നേടി. ഭാരത് മാതാ ഹൈസ്കൂൾ പുനരൂരിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മംഗളൂരുവിലെ എസ്​.ഡി.എം ലോ കോളജിൽ നിന്ന് എൽ.എൽ.ബി ബിരുദം പൂർത്തിയാക്കിയ മുംതാസ് മാസ്​റ്റർ ബിരുദത്തിനായി മൈസൂരുവിലേക്ക് പോയി. മുൻ എം‌.എൽ‌.സി ഇവാൻ ഡിസൂസയുടെ ജൂനിയറായിക്കൊണ്ടാണ് നിയമജീവിതം ആരംഭിച്ചത്. 2010ൽ ഭട്കൽ ഫസ്​റ്റ്​​ […]

Continue Reading

വാക്സിനേഷൻ ആക്ഷൻ പ്ലാൻ കാസർകോട് ജില്ലയിൽ സുഗമവും ഫലപ്രദവുമായ പ്രതിരോധ കുത്തിവയ്പ്പിനായി ജില്ലാ കളക്ടർ ഭണ്ഡാരി രൺവീർ ചന്ദ് നിർദ്ദേശങ്ങൾ നൽകി

വാക്സിനേഷൻ ആക്ഷൻ പ്ലാൻകാസർകോട് ജില്ലയിൽ സുഗമവും ഫലപ്രദവുമായ പ്രതിരോധ കുത്തിവയ്പ്പിനായി ജില്ലാ കളക്ടർ ഭണ്ഡാരി രൺവീർ ചന്ദ് നിർദ്ദേശങ്ങൾ നൽകി• തിങ്കളാഴ്ച മുതൽ (09-08-2021) എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങൾ ക്കും 50% ഓൺലൈൻ രജിസ്ട്രേഷനും 50% ഓഫ്‌ലൈൻ രജിസ്ട്രേഷനും ഉണ്ടായിരിക്കും• ഒരേ പഞ്ചായത്തിൽ നിന്നുള്ള ഗുണഭോക്താക്കൾക്ക് ഒരേ പഞ്ചായത്തിൽ മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് നൽകുകയുള്ളൂ.• ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ ഒരേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കണം.• 50% ഓഫ്‌ലൈൻ രജിസ്ട്രേഷനിൽ 20% രണ്ടാമത്തെ ഡോസിനായി നീക്കിവയ്ക്കും.• […]

Continue Reading

മമ്മൂട്ടി‍ക്കും രമേശ് പിഷാരടിക്കും എതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസ്

കോഴിക്കോട്: മമ്മൂട്ടി‍ക്കും രമേശ് പിഷാരടിക്കും എതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസ്. ചൊവ്വാഴ്ച കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഉദ്‌ഘാടനത്തിന് ശേഷം ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ ബ്ലോക്കില്‍ സന്ദർശനം നടത്തവേ ആളുകൾ കൂട്ടം കൂടിയതിനാണ് കേസ്. ആശുപത്രിയില്‍ 300 ഓളം പേര്‍ കൂട്ടം കൂടിയെന്നാണ് പോലീസ് അറിയിക്കുന്നത്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്.

Continue Reading

കാസറഗോഡ് ഭാര്യയുടെ പരാതിയിൽ ഭർത്താവും വീട്ടുകാരും വീടൊഴിയാൻ കോടതി ഉത്തരവ്

കാസർകോട് : ഭാര്യയുടെ പരാതിയിൽ ഭർത്താവും വീട്ടുകാരും വീടൊഴിയാൻ കോടതി ഉത്തരവിട്ടു. കുളപ്പുറത്തെ ലോറൻസ്-ഗ്രേസി ദമ്പതിമാരുടെ മകൻ ജോസ് പ്രകാശി (46) നെതിരെ ഭാര്യ കാസർകോട് അശോക് നഗറിലെ സിമ്മി സാറാ ജോർജ് നൽകിയ പരാതിയിൽ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് കുളപ്പുറത്തെ വീട് എതിർകക്ഷി ഒഴിഞ്ഞുകൊടുക്കാൻ ഉത്തരവിട്ടത്. വിധിപ്രകാരം പരാതിക്കാരിയും പരിയാരം പോലീസും വെള്ളിയാഴ്ച കുളപ്പുറത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ടു. പ്രായമായ അച്ഛനും അമ്മയും ക്ഷീണിതരാണെന്നതിനാൽ ഒഴിയാനുള്ള പ്രയാസം ജോസ് പ്രകാശ് പോലീസിനെ അറിയിച്ചു. […]

Continue Reading