ടാറ്റ ആശുപത്രി മാലിന്യ പ്ലാന്റിന് 1.16 കോടി രൂപ അനുവദിച്ചു

ചട്ടഞ്ചാൽ:തെക്കിൽ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയിലെ മാലിന്യ പ്ലാന്റിന് 1.16 കോടി രൂപ അനുവദിച്ചു. ദിവസം ഒരുലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റാണ് തയ്യാറാക്കുന്നത്. പദ്ധതി നിര്‍വഹണത്തിന് തദ്ദേശ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. രോഗികള്‍ ഉൾപ്പെടെ മുന്നൂറിലധികം പേരാണ് ആശുപത്രിയിലുള്ളത്. മലിനജലം ശേഖരിക്കാൻ ടാറ്റ കമ്പനി 20,000 ലിറ്റര്‍ ശേഷിയുള്ള ആറ്‌ ചേമ്പർ ഒരുക്കിയിരുന്നു. ഈ ചേമ്പറിൽ നിന്ന് മലിനജലം കൊണ്ടുപോയി കളയേണ്ടിവരും. അത് പ്രയോഗികമല്ല. മലിന ജലം ടാങ്ക് കവിഞ്ഞു […]

Continue Reading

രാജ്‌മോഹൻ ഉണ്ണിത്താനെ ആക്രമിക്കാൻ ശ്രമിച്ച ആൾക്കെതിരെ കേസെടുത്തു,കാഞ്ഞങ്ങാട്ട് നിന്ന് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ നീലേശ്വരത്ത് വെച്ചായിരുന്നു സംഭവം

നീലേശ്വരം : രാ​ജ്മോ​ഹ​ന്‍ ഉണ്ണി​ത്താ​ന്‍ എം​പി​യോ​ട് ട്രെ​യി​നി​ല്‍ കൈയേറ്റത്തിന് മുതിർന്നതിന് ഒ​രാ​ള്‍​ക്കെ​തി​രേ ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്തു. പ​ദ്മ​രാ​ജ​ന്‍ അ​യ​ങ്ങോ​ത്തി​നെ​തി​രേ​യാ​ണ് ക​ണ്ണൂ​ര്‍ ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെരാ​ത്രി ഏ​ഴോ​ടെ മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം.പിന്നീട് ഇ​യാ​ള്‍ നീ​ലേ​ശ്വ​ര​ത്ത് ഇ​റ​ങ്ങു​ക​യും ചെ​യ്തു.കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ക​യ​റി​യ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യെ ആക്രമിക്കാൻ ശ്രമിക്കുക​യാ​യി​രു​ന്നു എന്നാണ് പരാതി,പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നാ​യി ഡ​ല്‍​ഹി​യി​ല്‍ പോ​കാ​ന്‍ ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കാസര്‍കോട് എംപി. രാജ്‌മോഹന്‍ ഉണ്ണിത്താനെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് […]

Continue Reading

നഖ്ഷേഖദം എം.എസ്.എഫ് കുമ്പള പഞ്ചായത്ത് ക്യാമ്പയിൻ തുടക്കം കുറിച്ചു…

മണ്ഡലത്തിലെ ശാഖാ കമ്മിറ്റികൾ ശാക്തീകരണത്തിന്റെ ഭാഗമായി എം.എസ്.ഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേത്ര്വത്വത്തിൽ രണ്ട് മാസം നീളുന്ന “നഖ്ഷേഖദം”(കാൽവെപ്പ്) ക്യാമ്പയിൻ പഞ്ചായത്ത് തല ഉൽഘാടനം കുമ്പള പഞ്ചായത്തിലെ ബംബ്രാണ യൂണിറ്റിൽ തുടക്കം കുറിച്ചു… ക്യാമ്പയിൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ഉൽഘാടനം നിർവഹിച്ചു എം.എസ്.എഫ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ആരിക്കാടി അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി നിസാം വടകര സ്വാഗതം പറഞ്ഞു…പരിപാടിയിൽ മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി AK ആരിഫ്,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് […]

Continue Reading

സി.ബി.എസ്.ഇ പത്താം തരം പരീക്ഷ : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ടി.കെ & ടി.എം ഫാമിലി അനുമോദിച്ചു

മൊഗ്രാൽ : സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽഉന്നത വിജയം നേടുക വഴി കുടുംബത്തിന്റെ യശസ്സുയർത്തിയ ഫക്രുദ്ദീൻ റാസി, ഫറാസ് ടി.എം എന്നിവരെ ടി.കെ & ടി.എം ഫാമിലി ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. ചടങ്ങിൽ ടി.കെ ജാഫർ അധ്യക്ഷത വഹിച്ചു. സീനിയർ അംഗം ടി.കെ താഹിർ ഉദ്‌ഘാടനം ചെയ്തു.ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.എം ശുഹൈബ് ഉപഹാരങ്ങൾ സമ്മാനിച്ചു. ടി.കെ അൻവർ, ടി.എം ഫൈസ്, ഡോ.ഷുമൈസ്, ഗൾഫ് പ്രതിനിധികളായ സഫീർ ടി.കെ, ഷമീർ ടി.കെ എന്നിവർ […]

Continue Reading

തളങ്കര പടിഞ്ഞാറിനെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള കേരള സർക്കാർ തീരുമാനത്തെ അഭിനന്ദിക്കുന്നു – ഐ എൻ എൽ

കാസർക്കോട് – തളങ്കര പടിഞ്ഞാർ എന്ന പ്രദേശത്തെ നിവാസികൾ ഒന്നടങ്കം ഭീതിയോടും ഭയപ്പാടോടും കൂടിയാണ് ദിവസങ്ങൾ തള്ളിനിക്കിയത്. വർഷാവർഷം ഉണ്ടാക്കുന്ന ശക്തമായ കടൽക്ഷോഭം മൂലം തിരമാലകൾ നേരിട്ട് റോഡിന്റെ സുരക്ഷാ ഭിത്തിയിൽ അടിക്കുന്നതിനാൽ റോഡ് തകർന്ന വിവരം ബഹുമാനപ്പെട്ട തുറമുഖ മന്ത്രിക്ക് ഐ.എം. സി.സി ദുബായ് കമ്മിറ്റി സെക്രട്ടറി സിയാവുദ്ദിൻ പി.വി.നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായി തുറമുഖ മന്ത്രി പടിഞ്ഞാർ സന്ദർശിക്കുകയും തുറമുഖ വകുപ്പിന്റെ കിഴിലുള്ള സ്ഥലം ഉപയോഗിച്ച് തളങ്കര പടിഞ്ഞാറിനെ ടുറിസ്റ്റ് കേന്ദ്രമാക്കി മറ്റാനുള്ള തുക […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 523 പേര്‍ക്ക് കൂടി കോവിഡ്, 863 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 523 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 863 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6219 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 360 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29766 പേര്‍ വീടുകളില്‍ 28578 പേരും സ്ഥാപനങ്ങളില്‍ 1188 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29766 പേരാണ്. പുതിയതായി 1630 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 7400 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതിയിലുൾപ്പെട്ട രാജ്യത്തെ 44 പ്രദേശങ്ങളിൽ ബേക്കൽകോട്ടയും.

ബേക്കലിനു പുറമേ സംസ്ഥാനത്തു നിന്ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. വിനോദ സഞ്ചാര മേഖലയുടെ ആഭ്യന്തര, രാജ്യാന്തര വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനും തൊഴിൽ നേടാനും തദ്ദേശീയരായ ആളുകൾക്ക് ഈ പദ്ധതിയിൽ പരിശീലനമൊരുക്കും. ദേശീയ വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് നൈപുണ്യ വികസന പദ്ധതി നടപ്പാക്കേണ്ടത്. കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കും. സംരംഭകത്വം, ഡ്രൈവിങ്, ഷോപ്പ് കീപ്പർ, ഗൈഡ്, ഫ്രണ്ട് ഓഫിസ് അസോസിയേറ്റ്സ് തുടങ്ങിയവയ്ക്കായി പരിശീലനവും നടത്തും. സ്വദേശ് ദർശൻ, […]

Continue Reading

വാക്സിനേഷൻ അലോട്മെന്റ് ഇന്ന് 4 മണി മുതൽ

കാസറഗോഡ്: ജില്ലയിൽ 9-8-2021 തിങ്കളാഴ്ച ഓൺലൈൻ വഴി കോവിഡ്-19 വാക്‌സിൻ ലഭിക്കുന്നതിനുള്ള അലോട്മെന്റ് ഇന്ന് (8-8-2021) വൈകിട്ട് 4 മണി മുതൽ അനുവദിക്കുന്നതാണ്. വാക്‌സിൻ ആവശ്യമുള്ളവർ cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്തു അവരവരുടെ പഞ്ചായത്തുകളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷന് വേണ്ടി ഓപ്ഷൻ നൽകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)കാസറഗോഡ് അറിയിച്ചു.

Continue Reading

അതിർത്തി രക്ഷാസേനായിലെ ധീര യോദ്ധാവ് ടി.ജസീലയെ കാൻഫെഡ് ആദരിച്ചു.

കാസർകോട്: കഴിഞ്ഞ നാലു വർഷമായി പശ്ചിമ ബംഗാളിൽ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജില്ലയിലെ ആദ്യ വനിതാ സാന്നിധ്യമായ കാസർകോടിന്റെ അഭിമാന പുത്രി ടി.ജസീലയെ കാൻഫെഡ് പ്രവർത്തകർ അവരുടെ വീട്ടിൽ എത്തി ആദരിച്ചു.ചെയർമാൻ കൂക്കാനം റഹ്‌മാൻ ഉപഹാരം നൽകി.വൈസ് ചെയർപേഴ്‌സൺ സി.എച്ച്. സുബൈദ പൊന്നാട അണിയിച്ചു.സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, എൻ സുകുമാരൻ, ബി ഹസൈനാർ, വനിതാ വിഭാഗം ഭാരവാഹികളായ സക്കീന അബ്ബാസ്, ടി.കെ.ജനനി എന്നിവർ സംസാരിച്ചു.ജസീല നന്ദി പറഞ്ഞു.2017 ൽ ബംഗ്ലാദേശ് അതിർത്തിയിലാണ് ജസീലക്ക് തന്റെ […]

Continue Reading

ലക്ഷദ്വീപില്‍ തിങ്കളാഴ്ച്ച സ്‌ക്കൂള്‍ തുറക്കും

കൊവിഡ്-19 കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ സ്‌ക്കൂള്‍ തുറക്കാന്‍ തീരുമാനം. തിങ്കളാഴ്ച്ച 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്ലാസ് തുടങ്ങും. ഒമ്പത്, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 മുതല്‍ ഒരു മണിവരേയും 10,11 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയാകും. മാതാപിതാക്കളുടെ അനുമതി പത്രം വാങ്ങിയ ശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ സ്‌ക്കൂളില്‍ എത്തിക്കുക. ഡല്‍ഹിയില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ഇതിനകം സര്‍ക്കാരിനോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌ക്കൂള്‍ തുറക്കുന്നത് […]

Continue Reading