കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തലപ്പാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് യൂഡിഎഫ് എൽഡിഎഫ് എസ്‌ഡിപി ഐ രാഷ്‌ട്രീയ പാര്‍ട്ടികളില്‍പ്പെട്ട 29 പേര്‍ക്കെതിരെ കേസെടുത്തു
മഞ്ചേശ്വരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തലപ്പാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് യൂഡിഎഫ് എൽഡിഎഫ് എസ്‌ഡിപി ഐ രാഷ്‌ട്രീയ പാര്‍ട്ടികളില്‍പ്പെട്ട 29 പേര്‍ക്കെതിരെ കേസെടുത്തു. മുസ്‌തഫ, ഹര്‍ഷാദ്, ജയാനന്ദ, അഷറഫ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 25 പേര്‍ക്കുമെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ ഇന്നലെ റോഡ് തടഞ്ഞു പ്രതിഷേധിച്ച സംഭവത്തിലാണ് കേസ്.
Continue Reading