ഭാഷ സമര സ്മരണയിൽമുളിയാറിൽ യൂത്ത് ലീഗ് ദിനമാചരിച്ചു.

ബോവിക്കാനം : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുളിയാർ പഞ്ചായത്തിലെ വിവിധ ശാഖകളിൽ യൂത്ത് ലീഗ് ദിനാചരണവും മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും നടത്തി.പൊവ്വൽ, ആലൂർ, ഇടനീർ, മൂലടുക്കം, കോട്ടൂർ,ബാവിക്കര, ബെള്ളിപ്പാടി എന്നീ ശാഖകളിൽ പരിപാടി സങ്കടിപ്പിച്ചു.പൊവ്വലിൽ ശാഖ പ്രസിഡന്റ്‌ ഉനൈസ് മദനിനഗർ പതാക ഉയർത്തി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ബാത്തിഷ പൊവ്വൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മസൂദ് പി. സി, അൽത്താഫ് പൊവ്വൽ,മൻസൂർ പി. […]

Continue Reading

ചികിത്സക്കായി സഹായ ധനം കൈമാറി

മുളിയാർ:ബോവിക്കാനം കോട്രസിൽ താമസിക്കുന്ന അറബിച്ചാന്റെ മമ്മിഞ്ഞിന്റെ മകൻ മുനീർ (23 വയസ്) എന്ന നിർദ്ദന യുവാവിന്റെ ചികിത്സാർത്ഥം ആവശ്യപ്പെട്ട് നല്ലവരായ സുമനസുകരിൽ നിന്ന് പിരിഞ്ഞു കിട്ടിയ 40600/- രൂപ ബോവിക്കാനം ജമാഅത്ത് ജനറൽ സെക്രട്ടറി കെ.ബി.മുഹമ്മദ്‌ കുഞ്ഞി മമ്മിഞ്ഞിയുടെ കുടുംബത്തെ ഏൽപിക്കുന്നു. സാമൂഹ്യ പ്രവർത്തകരായ മസൂദ് ബോവിക്കാനം, ബി. അബ്ദുൽ ഗഫൂർ, ഹംസ ചോയ്സ്, കെ. ബി. ഫാറൂഖ് എന്നിവർ സംബന്ധിച്ചു.

Continue Reading

ബോവിക്കാനം ശാഖാ യൂത്ത് ലീഗ് ദിനം ആചരിച്ചു

മുളിയാർ : ഭാഷാ സമര പോരാളികളെ അനുസ്മരിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ശാഖാ യൂത്ത് ലീഗ് ദിനം അചരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ് ബി എം. ഉൽഘടനം ചെയ്തു മുൻ മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ദിഖ് ബോവിക്കാനം അനുസ്മരണ പ്രഭാഷണം നടത്തി മുളിയാർ പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് ,അബ്ദുല്ല മുഗു തുടങ്ങിയവർ സംസാരിച്ചു അക്‌സർ ബോവിക്കാനം അധ്യക്ഷതാ വഹിച്ചു ബാസിത്ത് കെ ബി സ്വാഗതവും പറഞ്ഞു

Continue Reading

കാസര്‍കോട് ജില്ലയിൽ ഹയര്‍സെക്കന്‍ഡറി യോഗ്യത നേടിയ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ പുറത്ത്

കാസര്‍കോട്​: ഹയര്‍സെക്കന്‍ഡറിയില്‍ ഉന്നത വിജയം നേടിയ കാസര്‍കോട്​ ജില്ലയിലുള്ളവര്‍ക്ക്​ ബിരുദത്തിന്​ പഠിക്കാന്‍ ആവശ്യമായ സീറ്റില്ല.ഹയര്‍ സെക്കന്‍ഡറി യോഗ്യത നേടിയ ജില്ലയിലെ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ പുറത്താവും.പതിവുപോലെ കര്‍ണാടകയിലെ കോളജുകളിലേക്ക്​ ചേക്കേറേണ്ട സ്​ഥിതിയാണ്​ ഇത്തവണയും​. കാലങ്ങളായി തുടരുന്ന അവഗണനയില്‍ ജില്ലയിലെ ജനപ്രതിനിധികളും നിസ്സഹായതയിലാണ്​.ഹയര്‍ സെക്കന്‍ഡറിയില്‍ 82.64 ശതമാനം ജയമാണ്​ ഇത്തവണ ജില്ലയിലെ കുട്ടികള്‍ നേടിയത്​. പ്ലസ് ​ടു, വി.എച്ച്‌​.എസ്​.ഇ, ഓപണ്‍ സ്​കൂള്‍ വിഭാഗത്തിലായി 13, 402 പേരാണ്​ ഹയര്‍സെക്കന്‍ഡറി പരീക്ഷ ജയിച്ചത്​. ജില്ലയിലെ സര്‍ക്കാര്‍, എയ്​ഡഡ്​, അണ്‍ […]

Continue Reading

മൊഗ്രാല്‍ ദേശീയ വേദിയുടെ അനുമോദനം. ദേശീയ കായിക രംഗത്ത് മൂസാ ശരീഫിന്റെ സംഭാവന അംഗീകരിക്കപ്പെടേണ്ടത് തന്നെ. ജഗദീഷ് കുമ്പള

മൊഗ്രാല്‍ ▪️ രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് സജീവമായി പരിഗണിക്കപ്പെടുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സിലെ സാഹസികതയുടെ തോഴന്‍ മൂസാ ഷെരീഫിനെ മൊഗ്രാല്‍ ദേശീയ വേദി അനുമോദിച്ചു.ദേശീയ കായിക രംഗത്ത് മോട്ടോര്‍ സ്‌പോര്‍ട്‌സിലൂടെ മൂസാ ശരീഫ് രാജ്യത്തിന് നല്‍കിയ സംഭാവന വലുതാണെന്നും, ഇത് അംഗീകരിക്കപ്പെടേണ്ടതാണെന്നും മുന്‍ ദേശീയ കബഡി താരം ജഗദീഷ് കുമ്പള അഭിപ്രായപ്പെട്ടു. അനുമോദന ചടങ്ങില്‍ ദേശീയ വേദിയുടെ പ്രശസ്തിപത്രം മൂസാ ഷെരീഫിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ജഗദീഷ് കുമ്പളയെ ദേശീയ വേദിക്ക് […]

Continue Reading

ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കവർച്ച; നിർധനരായ വിദ്യാർത്ഥികൾക്ക് നൽകാനിരുന്ന 7 സ്മാർട്ട് ഫോണുകൾ കവർന്നു

കാസറഗോഡ് :ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകാനിരുന്ന 7 സ്മാർട്ട് ഫോണുകൾ മോഷണം പോയി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് സ്‌കൂളില്‍ കവര്‍ച്ച നടന്നത്. സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ച ഏഴ് ഫോണുകളും 1700 രൂപയും കൈക്കലാക്കുകയായിരുന്നു. ഫോണുകളും പണവും സൂക്ഷിച്ച് അലമാര പൂട്ടിയ ശേഷം അതിന്റെ താക്കോല്‍ ഒരു മേശയില്‍ വെച്ച് മേശയുടെ താക്കോല്‍ രഹസ്യസ്ഥാനത്ത് സൂക്ഷിച്ചിരുന്നു. […]

Continue Reading

വീട്ടിലേക്ക് പോകും വഴി യുവാവ് കിണറ്റിൽ വീണ് മരിച്ചു

കാസറഗോഡ് :അയ്യങ്കാവിലെ പരേതനായ മാവുങ്കാൽ നാരായണന്റെ മകൻ പ്രമോദ് കുമാർ(42) കിണറ്റിൽ വീണു മരിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വീട്ടിലേക്ക് പോകും വഴിയാണ്സംഭവം. കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയിൽ എത്തിച്ചത്. അവിവാഹിതനാണ്. ആദ്യകാല വോളി താരവും ചുമട്ടുതൊഴിലാളിയുമാണ്. അമ്മ ജാനകി,സഹോദരങ്ങൾ : എം വിനോദ് കുമാർ, എം മനോജ് കുമാർ, എം സജിത ( മടിക്കൈ)

Continue Reading

പെർവാഡ് കോയിപാടി ശാഖ യൂത്ത് ലീഗ് ദിനം ആചരിച്ചു. പെർവാഡ് യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി പതാക ഉയര്‍ത്തി

കുമ്പള :പെർവാഡ് കോയിപാടി ശാഖ യൂത്ത് ലീഗ് ദിനം ആചരിച്ചു. രാവിലെ 7മണിക്ക് മുസ്ലിം യൂത്ത് ലീഗ് പെർവാഡ് കോയിപാടി യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി പതാക ഉയര്‍ത്തി. ഹനീഫ് പി എം കെ അധ്യക്ഷത വഹിച്ചു. റസാഖ്, ഷാഫി, ഷമീർ, റിയാസ്, അൻസാർ, ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. എ ബി ഹനീഫ സ്വാഗതവും ഹബീബ് നന്ദിയും പറഞ്ഞു.

Continue Reading

ചെറുവത്തൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ യന്ത്രവല്‍കൃത വള്ളം അപകടത്തില്‍ പെട്ടു. തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി

ചെറുവത്തൂർ : ശക്തമായ കടല്‍ ക്ഷോഭത്തില്‍ പെട്ട് ചെറുവത്തൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ  യന്ത്രവല്‍കൃത വള്ളം അപകടത്തില്‍ പെട്ടു. മദ്ഗലനമറിയം എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്. തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ അപകടം ഒഴിവായി. നീലേശ്വരം അഴിമുഖം കടക്കുമ്പോള്‍ ആയിരുന്നു കടല്‍ തിരയില്‍ പെട്ടത്. മറ്റൊരു യന്ത്രവല്‍കൃത തോണിയുടെ സഹായത്തോടെ അപകടത്തില്‍ പെട്ട തോണിയെ ഓരിയിലേക്ക് എത്തിച്ച് കരക്ക് കയറ്റി വെച്ചു. ചെറുവത്തൂര്‍ കാവുംചിറ ഹാര്‍ബര്‍ മത്സ്യ തൊഴിലാളി സോനുവിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് മദ്ഗലനമറിയം എന്ന […]

Continue Reading

ഹൊസങ്കടി രാജധാനി ജ്വല്ലറി കവർച്ച ; മോഷ്ടാക്കളെ കുടുക്കി കാറിലെ അതിനൂതന സാങ്കേതിക വിദ്യ

കാസറഗോഡ് ഹൊസങ്ടി ജ്വല്ലറി മോഷ്ടാക്കളെ കുരുക്കിലാക്കി കാറിലെ അതിനൂതന സാങ്കേതിക വിദ്യ. വാടകയ്‌ക്കെടുത്ത കാറുമായി മോഷണത്തിനിറങ്ങിയ സംഘത്തിനാണ് ടെക്നോളജി എട്ടിന്റെ പണി കൊടുത്തത്. വാച്ച്മാനെ കെട്ടിയിട്ട ശേഷം ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ നിന്നും 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയും മോഷ്ടിച്ച പ്രതികളെയാണ് കാറിലെ അതിനൂതന സാങ്കേതിക വിദ്യ കുടുക്കിയത്. കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് രാജധാനി ജൂവലറിയില്‍ കവര്‍ച്ച നടത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും […]

Continue Reading