മൂസ ഷെരീഫ് പെർവാടിന് ചന്ദ്രഗിരി ലയൺസ്‌ ക്ലബ് ഹോണററി മെമ്പർഷിപ്പ് നൽകി

കാസർകോട് :പ്രമുഖ കാർ റാലി ചാമ്പ്യനും രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ് നോമിനിയുമായ മൂസ ശരീഫ് പെർവാടിന് ചന്ദ്രഗിരി ലയൺസ്‌ ക്ലബ് ഹോണററി മെമ്പർഷിപ് നൽകി. മോട്ടോർ സ്പോർട്സ് രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ഹോണററി മെമ്പർഷിപ്പ് നൽകാൻ ക്ലബ് ജനറൽ ബോഡി യോഗം തീരുമാനിച്ചത്. പ്രസിഡന്റ് ഇക്ബാൽ പട്ടുവത്തിൽ അധ്യക്ഷത വഹിച്ചു ഐ പി പി ഫാറൂഖ് കാസ്മി ,സെക്രട്ടറി അബ്ദുൽ ഖാദിർ തെക്കിൽ ,ട്രഷറർ മഹമൂദ് ഇബ്രാഹിം ,വി.പി റഹീസ് , ജലീൽ കക്കണ്ടം […]

Continue Reading

കർണാടകയിൽ കോവിഡ് കൂടാൻ കാരണം കേരളം , കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി കര്‍ണാടക; ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

മംഗളുരു : കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി കര്‍ണാടക. ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ പോയിവരുന്നവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന ഫലം കരുതണം. അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. മംഗലാപുരം ഉൾപ്പെടെ യുള്ള ദക്ഷിണ കന്നഡ പ്രദേശങ്ങളിൽ കോവിഡ് മരണങ്ങളും രോഗികളും വർദ്ധിക്കാൻ കേരളത്തിലെ വർധനയും കാരണമായിട്ടുണ്ടാവുമെന്നാണ് ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണർ ഡോ. കെവി രാജേന്ദ്ര പറയുന്നത് കര്‍ണാടകത്തില്‍ കൊവിഡ് […]

Continue Reading

ബണ്ണാത്തംകടവ് ബിഎം ഷാഫി അന്തരിച്ചു.

മൊഗ്രാൽ. മൊഗ്രാൽ സൈനുദ്ദീൻ നഗർ ബണ്ണാത്തം കടവ് ഹൗസിൽ ബി എം മുഹമ്മദ് ഷാഫി(58) അന്തരിച്ചു. നേരത്തെ പ്രവാസിയായിരുന്ന ഷാഫി കുമ്പള ടെമ്പിൾ റോഡിൽ ദീർഘകാലം പച്ചക്കറി വ്യാപാരം നടത്തിയിരുന്നു. അസുഖത്തെതുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഭാര്യ: ഖദീജ. മക്കൾ : നൗഷാദ്, ഷിഫാറത്ത്, സെറീന, സഫാന, സൈഫുദ്ദീൻ. മരുമക്കൾ: മജീദ് (ദുബായ്), സത്താർ പേരാൽ-കണ്ണൂർ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ് റൂബി ഇലക്ട്രോണിക്സ് കുമ്പള, അബ്ദുറഹ്മാൻ പേരാൽ. മയ്യത്ത് മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദിൽ ഖബറടക്കി. […]

Continue Reading

മുളിയാറിലെകോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രം അടഞ്ഞുതന്നെ. ബ്ലോക്ക് പഞ്ചായത്തിൻ്റെത് കുറുപ്പിൻ്റെ ഉറപ്പെന്ന പ്രവാസി ലീഗ്.

ബോവിക്കാനം: കോവിഡ് പ്രാഥമിക ആരോഗ്യ കേന്ദ്രം ഉടൻ പുനസ്ഥാപിക്കണമെന്ന്കേരള പ്രവാസി ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.ബി.കലാം,ജനറൽ സെക്രട്ടറിഅബൂബക്കർ ചാപ്പ എന്നിവർ ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാരുമായുള്ളപ്രശ്നം ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും, ഉദ്യോഗസ്ഥരും എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് പരിഹരിച്ചതിനാൽ ഒരാഴ്ച മുമ്പ് (ആഗസ്ത് 22 ന് )സി.എഫ്.എൽ.ടി.സി. തുറക്കുമെന്നറിയിപ്പ്ബ്ലോക്ക് പഞ്ചായത്ത്ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. സി.എഫ്.എൽ.ടി.സി. കാര്യത്തിലും, ഡയാലിസിസ് കേന്ദ്രം തുറക്കുന്ന കാര്യത്തിലും ബ്ലോക്ക് പഞ്ചായത്തിൻ്റെത് കുറുപ്പിൻ്റെ ഉറപ്പാണെന്ന് നേതാക്കൾ പരിഹസിച്ചു.

Continue Reading

ബോവിക്കാനം ടൗണിലെ പട്ടി ശല്യം ഒഴിവാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം.

മുളിയാർ: ബേവിക്കാനം ടൗണിൽ പൊതു ജനങ്ങൾ അലഞ്ഞു തിരിയുന്ന പട്ടി ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ബേവിക്കാനം ശാഖാ മുസ്ലിം യൂത്ത് ലീഗ്പ്രസിഡണ്ട് മുനീർ ബാലനടുക്കംജനറൽ സെക്രട്ടറിനാസർ ബോവിക്കാനം എന്നിവർ പറഞ്ഞു.പട്ടികൾക്ക് അക്രമണോത്സുകത വർദ്ധിക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്.അപകടം ഉണ്ടാവും മുമ്പേ നടപടി സ്വീകരിക്കണം. ജനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്ന്യൂത്ത് ലീഗ് കുറ്റപ്പെടുത്തി.നിത്യേന നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്ന ടൗണാണ് ബോവിക്കാനം.

Continue Reading

മൊഗ്രാൽ പുത്തൂർ സമ്പൂർണ്ണ വാക്സിൻ പദ്ധതി അട്ടിമറിക്കാൻ ഡി വൈ എഫ് ഐ ശ്രമം : മുസ്ലിം യൂത്ത് ലീഗ്

മൊഗ്രാൽ പുത്തൂർ : സമ്പൂർണ്ണമായി വാക്സിൻ നടപ്പാക്കാൻ ശ്രമിക്കുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ പ്രവർത്തകരുടെയും കഠിന ശ്രമങ്ങളെ അട്ടിമറിക്കാൻ രാഷ്ട്രിയ പ്രേരിതമായി ഡി വൈ എഫ് ഐ – ഐ എൻ എൽ ശ്രമിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.കഴിഞ്ഞ ദിവസം ഒന്ന് രണ്ട് വാർഡുകളിലെ വ്യക്തികൾക്കും അന്യ സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വേണ്ടി നടത്തിയ ക്യാമ്പ് ഉച്ചവരെ മികച്ച രീതിയിൽ നടന്ന് വരുന്നതിനിടയിലാണ് മറ്റു വാർഡുകളിൽ […]

Continue Reading

മകളെ ഡോക്ടറെ കാണിക്കാൻ പോയ പിതാവിന് പോലീസ് 500 രൂപ പിഴ വിധിച്ചു : ലോക് ഡൗൺ കാലത്ത് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന നടപടികളുമായി പോലീസ്.

കൊയിലാണ്ടി: മകളെ ഡോക്ടറെ കാണിക്കാൻ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പിതാവിനോട് അനാവശ്യമായി പൊലീസ് പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാപ്പാട് ചെറിയപള്ളിക്കലകത്ത് നാസറാണ് പരാതിക്കാരൻ. 10 വയസ്സുള്ള മകളുമായി കാപാടുനിന്ന് തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു പോകുമ്ബോൾ തിരുവ രൂർ റെയിൽവേ ഗേറ്റിനും ദേശീയപാത മിടയിലെ വളവിനുമിടയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് നാസറിനെ തടഞ്ഞുനിർത്തി. വാഹനത്തിൻറ രേഖകൾ പരിശോധിച്ചപ്പോൾ എല്ലാം ശരിയായിരുന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപി ച്ച് 500 […]

Continue Reading

മൊഗ്രാൽ പുത്തൂരിൽ വാക്സിൻ വിതരണത്തെ ചൊല്ലി സംഘർഷം,

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ ജി എച്ച്‌ എസ് എസ് സ്‌കൂളില്‍ ഇന്ന് നടന്ന വാക്‌സിനേഷന്‍ തെരുവ് യുദ്ധത്തില്‍ കലാശിച്ചു. ഇന്ന് രാവിലെ വാക്‌സിനേഷന്‍ നിശ്ചയിച്ചിരുന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡിലെ താമസക്കാര്‍ക്ക് 12 മണി വരെയും തുടര്‍ന്ന് ഇതര സംസ്ഥാനത്ത് വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ് . എന്നാല്‍ ഇവിടെ മുസ്ലിംലീഗും പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമാണ് പ്രവേശിപ്പിക്കുന്നതന്ന് ആരോപിച്ചു തുടങ്ങിയ വാക്കു തര്‍ക്കം പിന്നീട് കടുത്ത വാക്ക് പോരിലേക്കും കൂട്ടത്തല്ലിലേക്കും […]

Continue Reading

കാസർകോട് ജില്ലയിൽ ഇന്ന് 681 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.2

കാസർകോട് ജില്ലയിൽഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം681 ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം106639 ഇന്ന് രോഗം ഭേദമായവരുടെ എണ്ണം660 ഇത് വരെ രോഗം  ഭേദമായവരുടെ  എണ്ണം98758 കോവിഡ്സ്ഥിരീകരിച്ച മരണങ്ങൾ342 നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം7017 ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം)8388 ആർ ടിപിസിആർ4881ആന്റിജൻ3488ആന്റിബോഡി0 ട്രൂനാറ്റ്19 ആകെ അയച്ച സാമ്പിളുകളുടെ എണ്ണം831435 ആർ ടി പി സി ആർ415641ആന്റിജൻ410943ആന്റിബോഡി940 ട്രൂനാറ്റ്3911 ആകെ നിരീക്ഷണത്തിൽ ഉള്ളവർ28115 വീടുകളിൽനിരീക്ഷണത്തിൽഉള്ളവർ26794സ്ഥാപനങ്ങളിൽനിരീക്ഷണത്തിൽഉള്ളവർ1321 പുതിയതായി  നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ2073 പരിശോധന ഫലംലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം2650 നിരീക്ഷണ […]

Continue Reading

രാഷ്ട്രീയ സമരങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാനുള്ള സർക്കാർ തീരുമാനം, വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം നേടിയെടുത്ത നേട്ടങ്ങളെ അപമാനിക്കാൻ വേണ്ടിയാണെന്ന് ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ

കയ്യൂർ സമരം മാത്രം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന പേരിൽ അടയാളപ്പെടുത്തുവാനുള്ള നീക്കം വിദ്യാഭ്യാസ വകുപ്പ് തിരുത്തുക്ക, ജില്ലയിൽ എസ് എസ് എൽ സി വിജയിച്ച വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റ് ഇല്ലാത്ത പ്രതിസന്ധി പരിഹരിക്കുക, മടിക്കൈ അമ്പലത്തറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥികളുടെ 55 എസ് എസ് എൽ സി ബുക്ക് അപ്രത്യക്ഷമായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി DDE ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ഉത്ഘാടനം […]

Continue Reading