ചെമ്മനാട് പഞ്ചായത്തിൽ രോഗികളില്ലാത്തവരും കൊവിഡ് പോസിറ്റീവാകുന്നു, എൻ എ നെല്ലിക്കുന്ന് എം എൽ എ മുഖ്യ മന്ത്രിക്ക് കത്ത് നൽകി

കാസർകോട്: ചെമ്മനാട് പഞ്ചായത്തിൽ കൊവിഡ് ഡമ്മി ടെസ്റ്റ് നടത്തിയ വിവാദം രാഷ്ട്രീയ ആയുധമാക്കാൻ യു.ഡി.എഫ് രംഗത്ത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം നടത്തിയ റിപ്പോർട്ട് കാസർകോട് ഡി.എം.ഒ യുടെ നടപടിക്ക് കാത്തിരിക്കെ പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തുകയാണ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ചെയ്തത്. ഒരു ലക്ഷണം പോലുമില്ലാത്തവർ ആർ.ടി.പി.സി.ആർ. പരിശോധനയിൽ കൊവിഡ് പോസിറ്റീവാകുന്നുവെന്നും ഇത് സംബന്ധിച്ച വിഷയത്തിൽ ഇടപെട്ട് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമന്നും എം.എൽ.എ. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ […]

Continue Reading

കർണാടക നിലപാട് കടുപ്പിക്കുന്നു, വാക്സിൻ എടുത്തവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

മംഗ്ലളൂരു:കർണാടക പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്ന് മുതൽ നിലവിൽ വന്നു. വാക്സീൻ എടുത്തവർക്കും ആർടി പിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.ബംഗ്ളൂരു റെയിൽവേ സ്റ്റേഷനിലടക്കം പരിശോധന കർശനമാക്കി അതിർത്തികൾക്ക് പുറമേ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും കർണാടകത്തിൽ പോയി വരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ 15 ദിവസത്തിൽ ഒരിക്കൽ ആർടി പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിൽ കൊവിഡ് വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് കർണാടക […]

Continue Reading

കാസർകോട് മീപ്പുഗുരിയിൽ വൈദ്യുതി തൂണിടിച്ചു തകർത്ത കാറുടമയിൽ നിന്ന് 20000 രൂപ നഷ്ടപരിഹാരം ഈടാക്കാൻ നടപടി

കാസർകോട് ∙ എച്ച്ടി വൈദ്യുതി ലൈനിലെ തുണിടിച്ചു തകർത്ത കാറിന്റെ ഉടമയിൽ നിന്ന് 20000 രൂപ നഷ്ടപരിഹാരം ഈടാക്കാൻ നടപടി. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു മധൂർ -കാസർകോട് റൂട്ടിൽ മീപ്പുഗുരിയിലെ വൈദ്യുതി തൂൺ കാറിടിച്ചു തകർന്നത്. നെടുകെ പിളർന്നു തൂങ്ങി നിൽക്കുകയായിരുന്നു തൂൺ. ഇടിച്ചു കടന്നു കളഞ്ഞ കാർ സിസിടിവി ക്യാമറ ദൃശ്യം പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു കണ്ടെത്താനായത്. തൂൺ തകർന്നതിനാൽ 16 ഫീഡറുകളിലെ വൈദ്യുതി ബന്ധമാണു മുറിഞ്ഞത്. അരമണിക്കൂറിനു ശേഷം 4 ഫീഡറുകളിലൊഴികെയുള്ളവയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. […]

Continue Reading

കാസറഗോഡ് ജില്ലയിൽ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ ഒഴിവ്

കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതിയിലേക്ക് ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 17 ന് ജില്ലാമെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി എന്നിവയിലേതെങ്കിലുമൊന്നില്‍ ഡിപ്ലോമയോ ബി എസ് സിയോ എം എസ് സിയോ ബി ടെക്കോ എം സി എയോ യോഗ്യതയുള്ളവര്‍ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ehealthkasaragod@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കണം. ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു […]

Continue Reading

കെഎസ്ആർടിസി കുമളി–പെര്‍ള സൂപ്പര്‍ഫാസ്റ്റ് ഇന്നുമുതൽ

രാജപുരം: പെർളയിൽ നിന്നും കുമളിയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഞായറാഴ്ച്ച മുതൽ സർവീസ്‌ ആരംഭിക്കും.പകൽ 1.30 ന്‌ പെർളയിൽ നിന്ന് തുടങ്ങും. ബദിയടുക്ക, മുള്ളേരിയ, ബോവിക്കാനം, എരിഞ്ഞിപ്പുഴ, കുറ്റിക്കോൽ, ചുള്ളിക്കര, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, അങ്കമാലി വഴി പെരുമ്പാവൂർ, കോതമംഗലം, ചെറുതോണി, ഇടുക്കി, കട്ടപ്പന, കുമളിയിൽ എത്തും. തിരിച്ച്‌ ഒരുമണിക്ക്‌ യാത്ര തുടങ്ങും. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.

Continue Reading

ബദിയടുക്ക നീര്‍ച്ചാലിൽ കത്തികാട്ടി ഭീഷണി; യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു.

ബദിയടുക്ക: നീര്‍ച്ചാല്‍ ചിമ്മിനിയടുക്കയിലെ ഭാര്യാവീട്ടിലെത്തിയ കൊടിയമ്മ സ്വദേശിയെ മര്‍ദ്ദിക്കുകയും വാള്‍ വീശി ഭീഷണിപ്പെടു ത്തുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ തിരെ കേസ്‌. കെടിയമ്മയിലെ അബ്ദൂല്‍ മജീദിന്റെ പരാ തിയില്‍ പൈക്ക ചന്ദ്രംപാറയിലെ മുഹമ്മദ്‌ ഷരീഫിനെതിരെയാണ്‌ കേസ്‌. കുടുംബവഴക്കാണ്‌ മര്‍ദ്ദന ത്തിന്‌ കാരണമെന്ന്‌ പറയു ന്നു. വധ്രശമത്തിനാണ്‌ ബദിയടുക്ക പൊലീസ്‌ കേസെടുത്തിട്ടുള്ളത്‌.

Continue Reading

കുമ്പള കുണ്ടങ്കരഡ്കയിലെ IHRD കോളേജ് ഉടൻ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കുക DYFI

കുമ്പള :കുമ്പള കുണ്ടങ്കരഡ്ക്കയിൽ പ്രവർത്തിക്കുന്ന IHRD കോളേജ് ഉടൻ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കുക DYFI ശാന്തിപ്പള്ളം യൂണിറ്റ് ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടു.31-07-2021 ന് നടന്ന യൂണിറ്റ് ജനറൽ ബോഡി യോഗത്തിൽ DYFI കുമ്പള മേഖല സെക്രട്ടറി സ. സതീഷ് മുളിയടുക്കം ഉദ്ഘാടനം ചെയ്തു മേഖല കമ്മിറ്റി അംഗങ്ങളായ സ. ജാഫർ, സ. അനിൽ കുമാർ ശാന്തിപ്പള്ളം എന്നിവർ സംസാരിച്ചു.പുതിയ യൂണിറ്റ് സെക്രട്ടറിയായി സ. മനോജ്കുമാറിനെയും പ്രസിഡന്റായി സ. ഹൈറാസ് കുമ്പളയെയും തെരെഞ്ഞെടുത്തു.യോഗത്തിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി […]

Continue Reading

സി.ബി.എസ്.ഇ.പന്ത്രണ്ടാം ക്ലാസ്സിലെ പരിക്ഷയിൽ (483 /500) മാർക്ക് നേടിയ ചിന്മയ വിദ്യാലത്തിലെ സാഹിൽ ഫർദിന് എം.നെ അഭിനന്തനവുമായി_സന്ദേശംലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

ചൗക്കി:സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ്സിലെ പരിക്ഷയിൽ 500/483 മാർക്കോടെ മികച്ച വിജയം നേടിയ ചിന്മയ വിദ്യാലയത്തിലെ അയിഷാ കല്ലങ്കൈയിലെ (കാസർകോട് ബസ്സ് ഓണേർസ്അസോസിയേഷൻട്രഷറർ.സന്ദേശം ലൈബ്രറി കൗൺസിൽ അംഗം) പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ സുഹ്റാബി .ജി ദമ്പതികളുടെമൂന്നാമത്തെ മകൻ സാഹിൽ ഫർദീൻ എം നെ സന്ദേശം ലൈബ്രറി ,സന്ദേശം സംഘടന ,ശാസ്ത്ര സാഹിത്യ ഭാരവായികൾ അഭിനന്തിച്ചുഅജ്മൽ ജസിം ഇലട്രിക്കൽ എഞ്ചിനിംറ് ദുബൈ,സഹീൻ നിഹാൽഎം മെകാനിക്കൽ എഞ്ചിനിയർ ദുബൈ എന്നിവർ സഹോദരങ്ങളാണ്

Continue Reading

മഞ്ചേശ്വരം ഐഎച്ച് ആര്‍ഡി കോളേജില്‍ പുതിയ കോഴ്‌സുകള്‍ക്ക് അനുമതിയായതായി എകെഎം അഷ്‌റഫ് എംഎല്‍എ

കുമ്പള : കുമ്പളയിൽ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി രണ്ട്  കോഴ്സുകൾക്ക് സർക്കാർ അനുമതിയായതായി മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ്‌ അറിയിച്ചു.ബിഎ ഇംഗ്ലീഷ്  വിത്ത്‌  ജേർണലിസം (30 സീറ്റ് ) എം കോം ഫൈനാൻസ് (15 സീറ്റ്) എന്നീ കോഴ്സുകൾക്കാണ് അനുമതിയായത്.മഞ്ചേശ്വരം എംഎൽഎ നിയമ സഭയിൽ അവതരിപ്പിച്ച സബ്മിഷന്റെ തുടർച്ചയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്  കോഴ്സുകൾ അനുവദിച്ചത്.ഈ അധ്യായന വർഷം മുതൽതന്നെ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നും  എംഎൽഎ അറിയിച്ചു.

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 715 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 715 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 803 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6927 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 347 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 28400 പേര്‍ വീടുകളില്‍ 27099 പേരും സ്ഥാപനങ്ങളില്‍ 1301 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28400 പേരാണ്. പുതിയതായി 1722 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 7425 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading