എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയവുമായി ചെമ്മനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

പരവനടുക്കം: കോവിഡ് പ്രതിസന്ധിയിൽ പതറാതെ കഴിഞ്ഞ ഏപ്രിലിൽ SSLC പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളേയും ഉന്നതപഠനത്തിന് അർഹത നേടിക്കൊണ്ട് ചരിത്ര നേട്ടവുമായി ചെമ്മനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാടിന് അഭിമാനമായി .184 പേർ പരീക്ഷ എഴുതിയതിൽ 64 പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസും 17 വിദ്യാർത്ഥികൾ 9 വിഷയങ്ങളിൽ എപ്ലസ് നേടി.പി ടി എ പ്രസിഡന്റ് ചന്ദ്രശേഖരൻ കുളങ്ങര, എം പി ടി എ പ്രസിഡന്റ് ശ്രീജ നാരായണൻ,മുൻ പ്രധാനാധ്യാപകൻ ഗണേഷ് കുമാർ കെ ടി, […]

Continue Reading

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇരട്ടകളായ വിദ്യാർഥികൾക്ക് എസ്. സ്.എൽ.സിയിൽ മികച്ച വിജയം

പൊയിനാച്ചി: എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നപ്പോൾ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ടകളായ വിദ്യാർഥികളുടെ വീടുകളിൽ ഇരട്ടിമധുരമായി വിജയം. പത്താം ക്ലാസ് എൽ ഡിവിഷനിലെ കെ. അഭിനവും കെ. അഭിനന്ദും എച്ച് ഡിവിഷനിലെ സി.കെ. മൂമിനയും സി.കെ. മുസ്‌ലിമയുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പഠനവഴിയിലും ഒപ്പമെത്തിയത്. മുൻമന്ത്രി ഇ. ചന്ദ്രശേഖരന്റെ നാട്ടുകാരായ പെരുമ്പള ചെട്ടുംകുഴിയിലെ മേലത്ത് ബാലകൃഷ്ണന്റെയും കാട്ടൂർ രമ്യയുടെയും മക്കളാണ് അഭിനവും അഭിനന്ദും. ഇരുവരും ചട്ടഞ്ചാൽ സ്കൂളിലെ കുട്ടിപ്പോലീസ് കാഡറ്റുകളായിരുന്നു

Continue Reading

കാസർകോട് ജില്ലാ പഞ്ചായത്ത് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

കോവിഡ് രണ്ടാം തരംഗവും രൂക്ഷമായി ബാധിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കേണ്ടതും പുതിയതായി രൂപം നൽകേണ്ടതുമായ പ്രോജക്ടുകൾ ഏകോപിപ്പിക്കാൻ ഇന്റേൺഷിപ്പ് പ്രോഗ്രാമുമായി കാസർകോട് ജില്ലാ പഞ്ചായത്ത്. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലെ ശ്രീ പെരുമ്പത്തൂരിൽസ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെൻ്റിലെ പൂർവ വിദ്യാർത്ഥികൾ രൂപം നൽകിയവൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷൻ നെറ്റ് വർക്ക്(VCAN) സോഷ്യൽ എഞ്ചിനീയറിങ്ങ് കൂട്ടായ്മയുമായി ചേർന്നാണ് ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്. വികസന നയരൂപീകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ […]

Continue Reading

കാസർകോട് ജില്ലാ പഞ്ചായത്ത് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

കാസർഗോഡ് : കേരള പോലീസ് പിന്തുടരുന്നത് ഇന്ത്യൻ പീനൽ കോഡല്ല പിണറായി കോഡ് ആണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കള്ളക്കേസിൽ കുടുക്കാനുകേരളള്ള പിണറായി സർക്കാരിൻ്റെ നീക്കത്തിനെതിരെ കാസർഗോഡ് ജില്ലാ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കളുടെ നിർദ്ദേശാനുസരണമാണ് കൊടകര കേസിലും മഞ്ചേശ്വരം കേസിലും പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. മഞ്ചേശ്വരം കേസിൽ സുന്ദരക്കെതിരെ ഒരു കേസും ചാർജ്ജ് […]

Continue Reading

കാഞ്ഞങ്ങാട് നഗരം സി കാറ്റഗറിയില്‍ :ജാഗ്രത തുടരാന്‍ നിര്‍ദ്ദേശം

കാഞ്ഞങ്ങാട്▪️ നഗരസഭയിലെ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 13.45 ശതമാനമായതിനാൽ സി കാറ്റഗറിയിൽ ഉൾപ്പെട്ടു. രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി കർശന നിയന്ത്രണങ്ങൾ തുടരാൻ നഗരസഭ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.രോഗവ്യാപനം കുറച്ച് കൊണ്ട് വരുന്നതിൻ്റെ ഭാഗായി മുഴുവൻ ആളുകളും ജാഗ്രത കൈവിടാതെ സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി സുജാത അഭ്യർത്ഥിച്ചുപ്രധാന നിയന്ത്രണങ്ങൾ നഗരസഭ പ്രദേശത്തെ പൊതുപരിപാടികളിലും വിവാഹങ്ങൾ പിറന്നാൾ ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ മറ്റ് വിശേഷ പരിപാടികൾ കോവിഡ് ജാഗ്രതാ പോർട്ടലിലും നഗരസഭയിലും,സ്റ്റേഷൻ ഹൗസ് ഓഫീസിലും രജിസ്റ്റർ […]

Continue Reading

ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കുന്ന മൂസാഷെരീഫിന് ആശംസകള്‍ നേരാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വീട്ടിലെത്തി

കുമ്പള▪️ രാജ്യത്തെ മികച്ച സ്പോർട്സ് താരത്തിനുള്ള രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് സജീവമായി പരിഗണിക്കുന്ന മോട്ടോർ സ്പോർട്സിലൂടെ സാഹസികതയുടെ തോഴനായി രാജ്യത്തോളം വളർന്ന കാസർഗോഡ് മൊഗ്രാൽ-പെർവാഡ് സ്വദേശി മൂസാ ഷെരീഫിന് ആശംസകൾ നേരാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും, അംഗങ്ങളും പെർവാട്ടെ വീട്ടിലെത്തി.മോട്ടോർ സ്പോർട്സിൽ നിന്ന് ഖേൽരത്ന പുരസ്കാരത്തിന് സമർപ്പിക്കപ്പെട്ട പട്ടികയിലെ ഒരേയൊരു താരമാണ് മൂസാശരീഫ്. ഇന്ത്യൻ കാർറാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായാണ് മൂസാ ശരീഫ് അറിയപ്പെടുന്നത്.ഈ മേഖലയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി മൂസാ […]

Continue Reading

“മാതൃകവചം” ജില്ലയിൽ ഗർഭിണകൾക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ ആരംഭിച്ചു

കാസറഗോഡ് :ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ പരിപാടി “മാതൃകവചം ” ആരംഭിച്ചു .ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 750 ഗർഭിണികളാണ് ഇന്ന് ആദ്യ ഡോസ് കോവിഡ് -19 വാക്‌സിൻ സ്വീകരിച്ചത് . പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ജില്ലയിൽ കൂടുതൽ ഗർഭിണികൾ വാക്‌സിൻ സ്വീകരിച്ചത് .വാക്‌സിൻ സ്വീകരിച്ചവരിൽ ആർക്കും തന്നെ ഇതുവരെയായി ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല .ജില്ലയിൽആകെ 20706 ഗർഭിണികളാണ് നിലവിലുള്ളത് .ഗർഭിണികളുടെ വാക്‌സിനേഷൻ പൂർത്തിയാകും വരെ എല്ലാ […]

Continue Reading

പഴയ കാല വ്യാപാരി മല്ലം മുഹമ്മദ് കുഞ്ഞി നിര്യാതനായി.

മുളിയാർ: ബോവിക്കാനത്തെ പഴയകാല വ്യാപാരിതെക്കെപള്ളയിലെമല്ലം മുഹമ്മദ് കുഞ്ഞി (75 വയസ്സ്) നിര്യാതനായി.പരേതരായ അബ്ദുല്ല കുഞ്ഞി, കുഞ്ഞാമിന എന്നിവരുടെ മകനാണ്. പരേതയായ ഉമ്മാലിയാണ് ഭാര്യ. മക്കൾ: ബീവി,റുഖിയ, റസാഖ്,ബഷീർ, താഹിറ,സക്കീന, സുബൈദ, ഖൈറുന്നിസ,മുനീർ, മൊയ്തു. മരുമക്കൾ: ഹമീദ്, മുഹമ്മദ് കുഞ്ഞി, നാസർ, ഹനീഫ്, അബ്ദുൽ ഖാദർ, റഷീദ്, ഖൈറുന്നിസ, അസ്മ, നൗഫീന, ഫർസാന.സഹോദരങ്ങൾ: മൂസ, അബ്ദുൾ ഖാദർ, ദൈനബി, പരേതനായ സുലൈമാൻ. മയ്യത്ത് വ്യാഴാഴ്ച രാവിലെ മല്ലം പള്ളിയിൽ ഖബറടക്കും.

Continue Reading

കുമ്പള ബദിയഡുക്ക റോഡില്‍ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു

കുമ്പള: കുമ്പള ബദിയടുക്ക റോഡില്‍ ബേള സ്‌കൂളിന് മുന്‍വശത്തായി റോഡിനു കുറുകെ മരം വീണു ഗതാഗതം തടസപ്പെട്ടു. കുമ്പള മുതല്‍ ബദിയടുക്ക വരെ റോഡിന്റെ ഇരുവശത്തും മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞു കിടക്കുന്നതു വന്‍ അപകടം ക്ഷണിച്ചു വരുത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ് ആണിത്. മരം വീണ സമയത്തു വാഹനങ്ങള്‍ ഇല്ലാത്തതു കാരണം വന്‍ ദുരന്തം ഒഴിവായി. നാട്ടുകാര്‍ ചേര്‍ന്നു മരം മുറിച്ചു മാറ്റാനുള്ള ശ്രമിത്തിലാണ്

Continue Reading

നൂറു മേനിയുടെ തിളക്കവുമായി വീണ്ടും ഷിറിയ സ്കൂൾ…

ഷിറിയ : തുടർച്ചയായ നാലാം വർഷവും നൂറ് മേനി വിജയം നേടി ജി. എച്ച്. എസ്. എസ്. ഷിറിയ സ്കൂൾ അതിന്റെ ജൈത്ര യാത്ര തുടരുന്നു.. ഇത്തവണ പരീക്ഷഎഴുതിയ അമ്പത്തിമൂന്ന് പേരിൽ എല്ലാവരും മികച്ച വിജയം നേടി സ്കൂളിനും നാടിനും അഭിമാനമായി. ഫാത്തിമ നൈല, ഫാത്തിമത്തു ഷാഹിമ, ഫാത്തിമത്തു ഷഹദിയ റനീൻ, അൽ ആമീൻ എന്നീ നാല് കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. നാലാം തവണയും കൈവന്ന നൂറു മേനിയുടെ സന്തോഷത്തിലാണ് അദ്ധ്യാപകരും […]

Continue Reading